ഇന്ത്യന്‍ ചരിത്രം
ശാഫിഈ മദ്ഹബിന്റെ ഇന്ത്യയിലെ ചരിത്രത്തെയും പണ്ഡിതന്മാരെയും പരിചയപ്പെടുത്തുന്ന രണ്ടു കൃതികള്‍ മലയാളികളുടേതായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്; ഡോ. കെ.എം ബഹാഉദ്ദീന്‍ ഹുദവിയുടെ ശാഫിഈ ഫിഖ്ഹിന്റെ വികാസവും സ്വാധീനവും ഇന്ത്യയില്‍ (ഠവല ഇമുശമേഹ ഉല്‌ലഹീുാലി േമിറ കാുമര േീള ടവമളശ ടരവീീഹ ീള ഖൗൃശുെൃൗറലിരല ശി കിറശമ), അബ്ദുന്നസീര്‍ അഹ്മദ് മലൈബാരിയുടെ ഇന്ത്യയിലെ ശാഫിഈ പണ്ഡിതര്‍ (തറാജിമു ഉലമാഇ ശാഫിഈയ്യ ഫിദ്ദിയാരില്‍ ഹിന്ദിയ്യ) എന്നിവ. ഇസ്‌ലാമിക ഫിഖ്ഹിന്റെ വികാസം, ഇന്ത്യയിലെ മധ്യകാല മുസ്‌ലിം നിയമം, ശാഫിഈ ഫിഖ്ഹിന്റെ ഇന്ത്യന്‍ ചരിത്രം, പ്രമുഖരായ ഇന്ത്യന്‍ ശാഫിഈ പണ്ഡിതന്മാരുടെ സംഭാവനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങിയവ വിശദീകരിക്കുന്ന ഏഴ് അധ്യായങ്ങളാണ് ഡോ. ബഹാഉദ്ദീന്‍ ഹുദവിയുടെ പുസ്തകത്തിലുള്ളത്. 200 ലേറെ പേജുകളുള്ള ഈ ഇംഗ്ലീഷ് കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത് ദല്‍ഹിയിലെ ഞലമറംീൃവ്യേ ജൗയഹശരമശേീി െആണ്.
ഇന്ത്യയിലെ ശാഫിഈ പണ്ഡിതരെ പരിചയപ്പെടുത്തുന്ന അറബി പുസ്തകമാണ്, തറാജിമു ഉലമാഇശ്ശാഫിഈ ഫിദ്ദിയാരില്‍ ഹിന്ദിയ്യ. മലപ്പുറം ജില്ലയിലെ വാഴക്കാട് സ്വദേശി അബ്ദുന്നസീര്‍ അഹ്മദാണ് ഗ്രന്ഥകാരന്‍. പ്രമുഖ പണ്ഡിതരുള്‍പ്പെടെ 94 ശാഫിഈ ഫഖീഹുകളെ പരിചയപ്പെടുത്തുന്ന കൃതിയില്‍ ഇന്ത്യയിലെ ശാഫിഈ മദ്ഹബിന്റെ ചരിത്രം ആമുഖമെന്നോണം ലഘുവായി പരാമര്‍ശിച്ചിട്ടുണ്ട്. പണ്ഡിതന്മാരുടെ സാമാന്യം വിശദമായ ജീവചരിത്രം തന്നെ പുസ്തകത്തിലുണ്ട്. ഗ്രന്ഥകാരന്‍ ഈജിപ്തിലെ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. 470 ലേറെ പേജുള്ള പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത് കൈറോയിലെ 'ദാറുന്നസ്വാഇര്‍' ആണ്.
Comments