മക്കളും പേരമക്കളും
മുഹമ്മദ് ബ്‌നു ഇദ്‌രീസുബ്‌നു അല്‍ അബുസുബ്‌നു ഉസ്മാനുബ്‌നു ശാഫിഅ്ബ്‌നു അല്‍ സാഇബ്‌നു ഉബൈദ്ബ്‌നു അബ്ദുയസീബ്‌നു ഹാശിബ്‌നു അല്‍ മുത്വലിബ്ബ്‌നു അബ്ദുമനാഫ് എന്നാണ് ഇമാം ശാഫിഈയുടെ കുടുംബതാവഴി വ്യക്തമാക്കുന്ന പൂര്‍ണനാമം. നബിയുടെ നാലാം പിതാമഹനായ അബ്ദുമനാഫ് ഇമാമിന്റെ പത്താമത്തെ പിതാമഹനായ അബ്ദുമനാഫ് ഇമാമിന്റെ പത്താമന്റെ പിതാമഹനാണ്. നാലാം പിതാവായ ശാഫിഈയിലേക്ക് ചേര്‍ത്തുകൊണ്ടാണ് ശാഫിഈ എന്ന് നാം വന്നത്.
പിതാവ്: പേര് ഇദ്‌രീസ്. മക്കയിലും മദീനയിലുമായി ജീവിച്ചു. ഇദ്‌രീസ് പിന്നീട് കുടുംബസമേതം ഫലസ്തീനിലേക്ക് താമസം മാറ്റി. ഫലസ്തീനില്‍ വെച്ചാണ് ഇമാം ശാഫിഈ ജനിച്ചത്.
മാതാവ്: അസദ് കുടുംബാംഗമായ ഫാത്തിമ. മാതൃപരമ്പര അലി(റ)യില്‍ എത്തിച്ചേരുന്ന ഖുറൈശി പരമ്പരയാണെന്ന് ഇമാം താജുദ്ദീനുസ്സുബ്കി രേഖപ്പെടുത്തിയിട്ടുണ്ട്.
ഭാര്യ: ഹമീദ ബിന്‍ത് നാഫിഈ. മൂന്നാം ഖലീഫ ഉസ്മാനുബ്‌നു അഫാന്റെ സന്താന പരമ്പരയില്‍പെട്ടവരാണിവര്‍.
മക്കള്‍: മൂന്ന് മക്കളാണ് ഇമാമിനുണ്ടായിരുന്നത്. മുഹമ്മദ് ബ്‌നു അബൂ ഉസ്മാന്‍ ഒന്നാമത്തേത്. അബൂ ഉസ്മാന്‍ എന്ന പേരിലാണ് പ്രശസ്തനായത്. ഇദ്ദേഹം പണ്ഡിതനും ഹദീസ് നവേദനകനുമായിരുന്നു. ദീര്‍ഘകാലം അലപ്പോ പട്ടണത്തില്‍ ഖാദിയായിരുന്നു. രണ്ടാമത്തെ മകന്‍ അബുല്‍ ഹസന്‍. ഇദ്ദേഹവും പണ്ഡിതനും ഖാദിയുമായിരുന്നു.
മൂന്നാമത്തെ സൈനബ് എന്ന പെണ്‍കുട്ടിയാണ്. ഇമാമിന്റെ പിതൃവ്യപുത്രനായ മുഹമ്മദ്ബ്‌നു അബ്ദുല്ലയാണ് മകള്‍ സൈനബിനെ വിവാഹം ചെയ്തത്. അഹ്മദ് ബ്‌നു മുഹമ്മദ് എന്ന ഇവരുടെ മകന്‍ ഇബ്‌നു ബിന്‍തുശാഫിഈ എന്ന പേരില്‍ പ്രശസ്തനായ പണ്ഡിതനാണ്.
Comments