ഇമാം ശാഫിഈ ഓണ്‍ വെബ്
ലോകപ്രശസ്ത പണ്ഡിതരുടെ പ്രാമാണിക ക്ലാസിക് രചനകള്‍ വായിക്കാന്‍ പണ്ട് വന്‍ ഗ്രന്ഥശാലകളെയോ ഗവേഷകരെയോ സമീപിക്കണമായിരുന്നു. ഇന്ന് ഈ ഗ്രന്ഥങ്ങള്‍ റഫര്‍ ചെയ്യാനും സ്വായത്തമാക്കാനും ആവശ്യമെങ്കില്‍ തങ്ങളുദ്ദേശിക്കുന്ന ഭാഷയിലേക്ക് മൊഴിമാറ്റി ഉപയോഗിക്കാനും സാങ്കേതിക വിദ്യകള്‍ ധാരാളമാണ്. വലിയ ലൈബ്രറി ഷെല്‍ഫുകള്‍ ആവശ്യമായ സ്ഥലത്ത് കൈവെള്ളയില്‍ ഒതുങ്ങുന്ന ഡിവൈസുകളും ഡെസ്‌ക്‌ടോപ്പുകളും മതിയാവുന്ന കാലമാണ് വന്നിരിക്കുന്നത്. സെക്കന്റുകള്‍ക്കുള്ളില്‍ ആവശ്യമായ അധ്യായവും വിഷയവും വാക്കുകളും സെര്‍ച്ച് ചെയ്ത് കണ്ടെത്താന്‍ കൂടി ഇതുവഴി കഴിയും. ഇമാം ശാഫിഈ(റ)യുമായും ശാഫിഈ മദ്ഹബുമായും ബന്ധപ്പെട്ട് സൈബര്‍ ലോകത്ത് ലഭ്യമായ സാധ്യതകള്‍ ധാരാളമാണ്.
ഈ വിഷയത്തിലെ ഒരു പ്രധാന വെബ്‌സൈറ്റ് ആണ് www.shafiifiqh.com. ശാഫിഈ മദ്ഹബുമായി ബന്ധപ്പെട്ട ഒട്ടേറെ കാര്യങ്ങള്‍ സൈറ്റിലുണ്ട്. സംശയങ്ങള്‍ ചോദിക്കാനും സംവിധാനം കാണാം. ഇമാം ശാഫിഈയുമായി ബന്ധപ്പെട്ട് വന്ന ഇംഗ്ലീഷിലുള്ള അനേകം ലേഖനങ്ങള്‍ സൈറ്റില്‍ എടുത്തു കൊടുത്തിട്ടുണ്ട്. ശാഫിഈ കര്‍മശാസ്ത്രവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് പുസ്തകങ്ങള്‍ പര്‍ച്ചേസ് നടത്താനും സൈറ്റ് മുഖേന സാധിക്കും. http://goo.gl/TserSZ എന്ന വിലാസം ബ്രൗസ് ചെയ്താല്‍ അല്‍ മക്തബതുല്‍ വഖ്ഫിയ്യ എന്ന ഓണ്‍ലൈന്‍ ഡിജിറ്റല്‍ ലൈബ്രറി (http://waqfeya.com) എന്ന സൈറ്റിലെ ശാഫിഈ മദ്ഹബുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ സെഷനിലെത്തിച്ചേരാം. പുസ്തകങ്ങളുടെ പേരുകളില്‍ ക്ലിക്ക് ചെയ്താല്‍ https://archive.org എന്ന സൈറ്റില്‍ എത്തുന്നു. അവിടെ നിന്ന് അവ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമാണ്. 110 പുസ്തകങ്ങള്‍ ഈ സൈറ്റില്‍ ലഭ്യമാണ്. ഇവയെല്ലാം ഓണ്‍ലൈനില്‍ വായിക്കാനും പിഡിഎഫ് ഫോര്‍മാറ്റില്‍ ഡൗണ്‍ലോഡ് ചെയ്ത് വെക്കാനും കഴിയും. ടെക്‌സ്റ്റ് എഡിറ്റ് ചെയ്യാനും ആവശ്യമായ ഭാഗം കോപ്പി ചെയ്യാനും ഈ സൈറ്റിലൂടെ കഴിയില്ല. എന്നാല്‍ അല്‍ മക്തബതുശ്ശാമിലയില്‍ ഈ സൗകര്യങ്ങള്‍ കൂടി ലഭ്യമാണ്. പ്രമുഖ അറബിക് ഡിജിറ്റല്‍ ലൈബ്രറി സോഫ്ട്‌വെയറായ അല്‍ മക്തബതുശ്ശാമിലയില്‍ ഒരു കാറ്റഗറി ശാഫിഈ മദ്ഹബാണ്. ശാഫിഈ മദ്ഹബുമായി ബന്ധപ്പെട്ട 120 പുസ്തകങ്ങള്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും ഉപയോഗിക്കാന്‍ ഈ സോഫ്ട് വെയറിലൂടെ സാധ്യമാണ്. അല്‍ ഉമ്മ്, ജിമാഉല്‍ ഇല്‍മ്, അര്‍രിസാലതുശ്ശാഫിഈ, തഫ്‌സീര്‍ ഇമാം അശ്ശാഫിഈ, മുസ്‌നദുശ്ശാഫിഈ (മൂന്ന് പതിപ്പുകള്‍), ഇഖ്തിലാഫുല്‍ ഹദീസ് എന്നീ ഇമാം ശാഫിഈയുടെ ഗ്രന്ഥങ്ങളും ഇതില്‍ ലഭ്യാണ്. http://shamela.ws/index.php/author/20 എന്നതാണ് ഓണ്‍ലൈന്‍ വിലാസം. ഇതില്‍ പുസ്തകങ്ങളുടെ ഭാഗങ്ങള്‍ ആവശ്യാനുസാരം കോപ്പി ചെയ്‌തെടുക്കാനും ഉപയോഗിക്കാനും സൗകര്യമുണ്ട്.
വിക്കി ഗ്രന്ഥശാലയുടെ അറബിക് പതിപ്പായ വിക്കി മസ്വ്ദര്‍ (wiki source) ല്‍ ഇമാം ശാഫിഈ (റ) രചിച്ച കിതാബുല്‍ ഉമ്മ്, കിതാബുല്‍ ജിമാഉല്‍ ഇല്‍മ്, കിതാബുര്‍രിസാല, കിതാബുര്‍രിസാലത്തു സുഹ്ഫതുല്‍ വാഹിദ, അഹ്കാമുല്‍ ഖുര്‍ആന്‍ ശാഫിഈ, ദീവാനു ഇമാം ശാഫിഈ മുതലായ കൃതികള്‍ കാണാം(goo.gl/L9eQrb).. ഇമാം ശാഫിഈയുടേതടക്കമുള്ള പി.ഡി.എഫ് പുസ്തകങ്ങള്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ വിലാസം (goo.gl/OkVQnZ) ഉപയോഗിക്കാം. ഖുര്‍ആന്‍, ഹദീസ്, അഖീദ, ഫിഖ്ഹ്, ഉസ്വൂലുല്‍ ഫിഖ്ഹ്, തസ്വവ്വുഫ്, ചരിത്രം, ഭാഷ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളായി ക്രമീകരിച്ചിട്ടുണ്ട്.
ഇമാം ശാഫിഈയെ കുറിച്ചുള്ള ഡോക്യുമെന്ററികളും കാണാം.Story of Imam Shafi (R) - Seeker of Knowledge എന്ന പേരിലുള്ള ഇമാം ശാഫിഈയെ കുറിച്ചുള്ള ഡോക്യുമെന്ററി - https://youtu.be/e5oHKXlOEeQ എന്ന വിലാസത്തിലും ലൈഫ് ഓഫ് ഫോര്‍ ഇമാംസ് എന്ന ടോക് സീരീസ്https://youtu.be/2-keM0-fYV8 എന്ന വിലാസത്തിലും കാണാം. ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇമാം നവവിയെ കുറിച്ചുള്ള ഡോക്യുമെന്ററി - youtu.be/NEM_wSyMg6c എന്ന ലിങ്കില്‍ ലഭ്യമാണ്.
കിതാബുല്‍ ഉമ്മ്, മൗസൂഅതു ഇമാം ശാഫിഈ എന്നിവ പര്‍ച്ചേസ് ചെയ്യാന്‍ http://www.alkitab.com/s1030-classical-imam-shafii.htmlഎന്ന ലിങ്കില്‍ കയറിയാല്‍ മതിയാവും. അര്‍രിസാല ഫീ ഉസ്വൂലില്‍ ഫിഖ്ഹ് എന്ന ഗ്രന്ഥത്തിന്റെ ഇംഗ്ലീഷ് പരിഭാഷþ http://goo.gl/icUHuN ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ഈ പുസ്തകം http://goo.gl/UJEFzN (ആമസോണ്‍) നിന്നും പര്‍ച്ചേസ് നടത്താനും സാധിക്കും. മല്‍ഫൂസാതെ ഇമാം ശാഫിഈ എന്ന ഉര്‍ദു ഗ്രന്ഥംhttps://goo.gl/K0MZsd എന്ന ഗൂഗിള്‍ ബുക്‌സ് സൈറ്റില്‍ ലഭ്യമാണ്. Imam Shafi-Scholar and Saint എന്ന ഇംഗ്ലീഷ് പുസ്തകം https://goo.gl/NzTDdD എന്ന വിലാസത്തില്‍ ലഭ്യമാണ്. കൂടുതല്‍ പുസ്തകങ്ങള്‍ ലഭിക്കാന്‍ ബുക്‌സ് ഗൂഗിളില്‍ സെര്‍ച്ച് ചെയ്താല്‍ മതിയാവും. ഇമാം ശാഫിഈയുടെ കവിതകളും അവയുടെ ഇംഗ്ലീഷ് പരിഭാഷയും-http://goo.gl/YE1bYJ എന്ന വിലാസത്തില്‍ ബ്രൗസ് ചെയ്താല്‍ ലഭ്യമാവും. ദീവാനു ശാഫിഈ http://goo.gl/BYkufL, ഇസ്‌ലാമിക് ഹെരിറ്റേജ് - ലേഖനം http://goo.gl/Tv5vtK ല്‍ നിന്നും വായിക്കാം.shamela.ws/index.php/category/136 എന്ന് ബ്രൗസ് ചെയ്താല്‍ ശാഫിഈ മദ്ഹബിലെ അല്‍ഉമ്മ്, അല്‍ ഹാവീ, മജ്മൂഅ് ശറഹില്‍ മുഹദ്ദബ്, മിന്‍ഹാജുത്ത്വാലിബീന്‍, ഉംദതുസ്സാലിക്, മുഗ്‌നി അല്‍മുഹ്താജ്, ഫത്ഹുല്‍ മുഈന്‍ തുടങ്ങി 57 പുസ്തകങ്ങള്‍ PDF/text ആയി ഡൗണ്‍ലോഡ് ചെയ്യാനാവും.
അറിവിന്റെ പുതിയ വാതായനങ്ങളിലൂടെ ഇന്നലെകളിലെ അറിവുകള്‍ മായാതെ നിലനില്‍ക്കാന്‍ മുന്‍ഗാമികള്‍ ചെയ്ത ത്യാഗങ്ങള്‍ ഫലം കണ്ടു കഴിഞ്ഞു. ഇപ്പോളവയെല്ലാം ഡിജിറ്റല്‍ സങ്കേതങ്ങളിലേക്ക് കൂടി വ്യാപിച്ചതോടെ ലോകാവസാനം വരെ അത് മായാതെ നിലനിര്‍ത്താന്‍ നിലവിലെ സാങ്കേതിക വിദ്യകൊണ്ട് തന്നെ സാധ്യമായിരിക്കുകയാണ്. അറിവ് പഠിപ്പിച്ച നാഥന്‍ തന്നെ അറിവിന്റെ ഉല്ലേഖനത്തിനായി പേന കൊണ്ട് കൂടി പഠിപ്പിച്ചുവെന്ന ഖുര്‍ആനിലെ പ്രഥമസൂക്തത്തിന്റെ സാധ്യതകളില്‍ ഈ സാങ്കേതിക വിദ്യ കൂടി ഉള്‍പ്പെടുന്നു.
സുഹൈറലി തിരുവിഴാംകുന്ന്: പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് സ്വദേശി. തളിക്കുളം ഇസ്‌ലാമിയാ കോളേജ്, അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയ എന്നിവിടങ്ങളില്‍ പഠനം. ഇപ്പോള്‍ വെള്ളിമാട്കുന്നിലെ ഐ.എസ്.ടിയിലെ ലൈബ്രേറിയന്‍. മലയാളം വിക്കിപീഡിയ സന്നദ്ധ പ്രവര്‍ത്തകനാണ്. ഫോണ്‍: 9497351189. ഇമെയില്‍:[email protected]
Comments