Prabodhanm Weekly

Pages

Search

2016 ഇമാം ഷാഫിഈ വിശേഷാല്‍ പതിപ്പ്

0

ഖുബ്ബത്തുശ്ശാഫിഈ

ഇമാം ശാഫിഈയുടെ അന്ത്യം ഈജിപ്തിലായിരുന്നു. അവിടെ കയ്‌റോയില്‍ അദ്ദേഹത്തെ ഖബ്‌റടക്കി. ഇമാമിന്റെ മരണശേഷം വ്യത്യസ്ത രാജവംശങ്ങള്‍ ഈജിപ്ത് ഭരിച്ചു. ഫാത്വിമികള്‍ ശീഈസത്തിന്റെ വക്താക്കളായിരുന്നു.  ഉസ്മാനികള്‍ ഭരിച്ചപ്പോള്‍ ഹനഫീ മദ്ഹബിനായിരുന്നു പ്രാമുഖ്യം. പിന്നീട് സ്വലാഹുദ്ദീന്‍ അയ്യൂബി ഭരണാധികാരിയായി ഈജിപ്തിലെത്തി. അദ്ദേഹം ശാഫിഈ മദ്ഹബുകാരനായിരുന്നു. ഇമാം ശാഫിഈയോടുള്ള ആദരവിന്റെ ഭാഗമായി സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഇമാമിന്റെ ഖബ്‌റിടത്തില്‍ ഒരു മഖ്ബറ പണിതു. അതിനടുത്തായി ശാഫിഈ മദ്ഹബ് പഠിപ്പിക്കുന്ന ഒരു പാഠശാലയും ആരംഭിച്ചു. തന്റെ മകന്‍ മരിച്ചപ്പോള്‍ സ്വലാഹുദ്ദീന്‍ അയ്യൂബി ഇമാമിന്റെ ഖബ്‌റിനരികെ മറമാടി. ശേഷം അവിടെ ഒരു വലിയ ഖുബ്ബയും പണിതു. പിന്നീട് സുല്‍ത്താന്‍ സ്വലാഹുദ്ദീന്‍ അയ്യൂബിയെ ഖബ്‌റടക്കിയതും ഈ ഖുബ്ബക്ക് കീഴിലായിരുന്നു. സ്വലാഹുദ്ദീന്‍ അവിടെ സ്ഥാപിച്ച മദ്‌റസ നിലച്ചപ്പോള്‍ അവിടെ ഇമാം ശാഫിഈയുടെ പേരില്‍ ഒരു പള്ളിയുണ്ടായി. അതാണ് ഖുബ്ബക്കടുത്ത് കയ്‌റോയില്‍ ഇന്ന് കാണുന്ന മസ്ജിദുശ്ശാഫിഈ. ഖുബ്ബ ഇന്ന് ഖുബ്ബതു ഇമാം ശാഫിഈ എന്നും അറിയപ്പെടുന്നു. 

Comments

Other Post