അറബ് വസന്തം വേരുകളിലേക്കുള്ള മടക്കമാണ്
അറബ് വസന്തത്തിലൂടെ അറബികള്‍ അവരുടെ യഥാര്‍ഥ സംസ്‌കാരത്തിലേക്ക്, വേരുകളിലേക്ക്, ആത്മാവിലേക്ക് തിരിച്ചു ചെല്ലുന്നതായിട്ടാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. നമ്മള്‍ വ്യക്തികളാണ്, നമുക്കും തുല്യാവകാശങ്ങളുണ്ട് എന്ന തോന്നല്‍ അവര്‍ക്കിടയില്‍ വന്നിട്ടുണ്ട്. ഇതൊരു ശക്തമായ മുന്നേറ്റമാണ്.
കൊളോണിയല്‍ ശക്തികള്‍ അറബികള്‍ക്കിടയില്‍ പ്രത്യേക ഘടന ചുമത്തുകയും ഇത്രയും കാലം അതിനെ സംരക്ഷിച്ചുപോരുകയും ചെയ്തു. എന്നാല്‍, സാമ്പത്തിക പ്രതിസന്ധികള്‍ കാരണം കൊളോണിയല്‍ ശക്തികള്‍ പ്രതിസന്ധി നേരിട്ടപ്പോള്‍, അത് അറബ് വസന്തത്തിനു തുടക്കമിട്ടു. ജനങ്ങള്‍ കൂടുതല്‍ ബോധവാന്മാരായി. അവര്‍ അവരുടെ മതവിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിയുള്ള അവകാശത്തിനുവേണ്ടി ശക്തമായി പോരാടി. ഒരു ഗവണ്‍മെന്റല്ല മതത്തെ ഉയര്‍ത്തിക്കൊണ്ടുവരേണ്ടത്. അത് മനുഷ്യ ഹൃദയങ്ങളില്‍നിന്ന് വരേണ്ടതാണെന്ന് അവര്‍ തിരിച്ചറിയാന്‍ തുടങ്ങി. അതിന്റെ പ്രതിഫലനമാണ് അറബ് വസന്തത്തില്‍ അലയടിച്ചത്. ഗവണ്‍മെന്റ് നിയമങ്ങള്‍ കൊണ്ടല്ല, ധാര്‍മിക നിയമങ്ങള്‍ കൊണ്ടാണ് അത് നേടേണ്ടത്. അങ്ങനെ വന്നാല്‍ കലര്‍പ്പില്ലാത്ത വിശ്വാസം നമ്മെ വളരെ സ്വാധീനിക്കും. ഇന്ന് പല ഇസ്‌ലാമിക സമൂഹവും ഇസ്‌ലാമികമല്ല. ജനം സ്വയം ആര്‍ജിക്കുന്നതാണ് യഥാര്‍ഥ ഭക്തി. നമുക്ക് സ്വയം നമ്മെ ഭരിക്കാന്‍ സാധിക്കണം. ആ ആത്മവിശ്വാസം അവര്‍ നേടിക്കഴിഞ്ഞു.
ഇസ്‌ലാമിന്റെ ആവിര്‍ഭാവം മുതല്‍ ശാസ്ത്ര സാങ്കേതിക വിദ്യയിലും പുരോഗതിയിലും മുന്‍പന്തിയിലായിരുന്നു അറബ് രാജ്യങ്ങള്‍. എന്നാല്‍, പിന്നീടവര്‍ വളരെ പിന്നാക്കം പോകുന്നതാണ് നാം കണ്ടത്. അറബ് വസന്തം യഥാര്‍ഥ ജനാധിപത്യമാണെങ്കില്‍, ഇസ്‌ലാമിന്റെ യഥാര്‍ഥ ആത്മാവ് കൈക്കൊണ്ടിട്ടുണ്ടെങ്കില്‍, ഭൗതികവും ബൗദ്ധികവുമായ പുത്തനുണര്‍വോടെ, അറബികള്‍ക്ക് ഒരിക്കല്‍ കൂടി മാറ്റത്തിന്റെ വന്‍ ചാലകശക്തിയായി മാറാന്‍ സാധിക്കും. ഇതുവരെ അവര്‍ക്കതിനു സാധിക്കാത്തത്, അടിച്ചമര്‍ത്തപ്പെട്ട ഒരു ജനവിഭാഗമായിരുന്നു അവര്‍ എന്നതുകൊണ്ടാണ്. ഇസ്‌ലാം തീര്‍ത്തും സ്വതന്ത്ര ജനാധിപത്യ വ്യവസ്ഥയാണ്. ഈ വ്യവസ്ഥ തിരിച്ചു വന്നാല്‍ അറബികള്‍ക്ക് വീണ്ടും അവരുടെ സുവര്‍ണ കാലഘട്ടത്തെ കൊത്തിയെടുക്കാന്‍ സാധിക്കും. ഇനിയവിടെ കുറെ പുതിയ ആശയങ്ങളും ചിന്തകളും ഉയര്‍ന്നുവരും. അവയെ അടിച്ചമര്‍ത്താതെ, പരിപോഷിപ്പിക്കാനും നിലനിര്‍ത്താനും സാധിച്ചാല്‍, അവര്‍ക്ക് വീണ്ടും പ്രതാപകാലത്തേക്ക് മടങ്ങുക തന്നെ ചെയ്യാം. പണ്ട് മാവോ പറഞ്ഞതുപോലെ, ഒരായിരം മുകുളങ്ങള്‍ വിരിയട്ടെ, അറബ് വസന്തത്തിലും.
[email protected]
Comments