Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

യാത്ര

പി.ആര്‍ രതീഷ്

യാത്ര

മുറിഞ്ഞുപോയ യാത്രയില്‍നിന്നും
മുമ്പുണ്ടായിരുന്നിടത്തെത്തണം
അടഞ്ഞുപോയ വാക്കില്‍ നിന്നും
പിറക്കാനുള്ള വെളിച്ചത്തിലേക്കിറങ്ങണം
ഉറക്കത്തിന്റെ എല്ലാ ഇടവഴികളും
എന്നെ ഉപേക്ഷിക്കുമെന്നറിഞ്ഞിട്ടും
സ്വയമെയ്ത അമ്പില്‍ നിന്നും 
ഞാനറിഞ്ഞു
സ്വപ്നത്തിന് ചിറകുകള്‍ വിടരുമെന്ന്.
എത്ര നിലവിളിച്ചാലുമെത്താത്ത 
ബാല്യത്തിലേക്ക്
ഒരിക്കലെങ്കിലും ഞാന്‍ വണ്ടി കയറും.
അവിടെയുണ്ടാകുമോ
നിഷ്‌കളങ്കതേ,
നീ ചായം കൊടുത്ത കുസൃതികളെല്ലാം? 

പി.ആര്‍ രതീഷ്

 

ദൈവം

എത്രവട്ടം
കൂട്ടിയിട്ടും കൂടാതെ
കുറച്ചിട്ടും കുറയാതെ
പെരുക്കിയിട്ടും പെരുകാതെ
ഹരിച്ചിട്ടും ശൂന്യമാവാതെ
നീ...

ഹരികുമാര്‍ ഇളയിടത്ത്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍