Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 20

കരിയര്‍

സുലൈമാന്‍ ഊരകം

+2 കാര്‍ക്ക് IIM ല്‍ BBA + MBA

ചെറുപ്രായത്തിലേ മാനേജ്‌മെന്റ് പഠനത്തില്‍ താല്‍പര്യമുള്ള പ്രതിഭാശാലികളെ വാര്‍ത്തെടുക്കുന്നതിന് Indian Istitute of Management (IIM Indore) ആവിഷ്‌കരിച്ച പുതിയ കോഴ്‌സാണ് അഞ്ച് വര്‍ഷത്തെ Integrated Program in Management. പത്ത്, പന്ത്രണ്ട് ക്ലാസുകളില്‍ 60% മാര്‍ക്ക് നേടിയവര്‍ക്കും ഈ വര്‍ഷം +2 പരീക്ഷ എഴുതുന്ന ഏതു ഗ്രൂപ്പുകാര്‍ക്കും അപേക്ഷിക്കാം. മെയ് 14-ന് നടക്കുന്ന പ്രവേശന പരീക്ഷ ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്, മുംബൈ, ന്യൂദല്‍ഹി, ഇന്‍ഡോര്‍, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍ നടക്കും. അപേക്ഷകര്‍ക്ക് പ്രവേശന പരീക്ഷക്കും പരിശീലനത്തിനും കോഴിക്കോട് ആസ്ഥാനമായ People Foundation സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അവസാന തീയതി: ഏപ്രില്‍ 9. www.iimidr.ac.in, 9847539070

ന്യൂസിലാന്റില്‍ സ്‌കോളര്‍ഷിപ്പോടെ PG/PhD

ന്യൂസിലാന്റിലെ പ്രധാന ആറ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ Institue of Waikato, Environmental Research Institute, Institute of Business Research, National Institute of Demographic and Economic Analysis (NiDEA), Institute of Professional Learning (IPL), Te Kotahi Research Institute (TKRI), Wilf Malcolm Institute of Educational Research (WMIER) എന്നീ സ്ഥാപനങ്ങളില്‍ പ്രകൃതി ശാസ്ത്രം, ജനസംഖ്യാ പഠനം, സാമ്പത്തിക ശാസ്ത്രം, നേതൃത്വ പഠനം, വിദ്യാഭ്യാസം, പ്രഫഷണല്‍ പഠനം എന്നിവയാണ് വിഷയങ്ങള്‍. വിസാ, യാത്രാ, താമസ-ഭക്ഷണ ചെലവുകള്‍ സ്ഥാപനങ്ങള്‍ വഹിക്കും. www.waikato.ac.n2

ശാസ്ത്ര പഠനത്തിന് ഐസര്‍

അടിസ്ഥാന ശാസ്ത്ര വിഷയങ്ങളില്‍ പഠന ഗവേഷണ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്ര ഗവണ്‍മെന്റ് ആരംഭിച്ച Indian Institute of Science & Education Research (IISER) BS-MS ഇരട്ട ബിരുദ പ്രോഗ്രാമിന്റെ പഠനത്തിനു സയന്‍സ് വിഷയങ്ങളില്‍ മികവ് പുലര്‍ത്തുന്ന പ്ലസ്ടുകാരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. തിരുവനന്തപുരം, തിരുപ്പതി, ഭോപ്പാല്‍, പൂനെ, മൊഹാലി, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് ഐസറുകളുള്ളത്. അഞ്ച് വര്‍ഷത്തെ ഈ കോഴ്‌സ് തെരഞ്ഞെടുക്കുന്നവര്‍ക്ക് പ്രതിമാസം 5000 രൂപ സ്റ്റൈപന്‍ഡ് ലഭിക്കും. ജൂലൈ 12-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് സംസ്ഥാനത്ത് തിരുവനന്തപുരത്തിനു പുറമെ കോഴിക്കോട്ടും പരീക്ഷാ കേന്ദ്രമുണ്ട്. www.iiseradmissions.in, 0471 2593191

Journalism

പത്രപ്രവര്‍ത്തന പഠനരംഗത്ത് ഉന്നത നിലവാരം പുലര്‍ത്തുന്ന ചെന്നൈയിലെ ഏഷ്യന്‍ കോളേജ് ഓഫ് ജേണലിസം PG Diploma Course-ലേക്ക് അപേക്ഷ ക്ഷണിച്ചു. Print Media, Visual Media, New Media, Radio എന്നീ മേഖലകളിലാണ് പഠനം. അവസാന തീയതി: ഏപ്രില്‍ 6. www.asianmedia.org

മാപ്പിള കലാ പരിശീലനം

കേരളാ സര്‍ക്കാറിന്റെ സാംസ്‌കാരിക വകുപ്പിനു കീഴില്‍ മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിയില്‍ പ്രവര്‍ത്തിക്കുന്ന മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ മാപ്പിളകലാ അക്കാദമിയില്‍ മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ഒപ്പന, കോല്‍ക്കളി, ദഫ്മുട്ട്, അറബനമുട്ട്, ചീനിമുട്ട് എന്നിവയില്‍ അവധിക്കാല സൗജന്യ പരിശീലനം നല്‍കുന്നു. 15 നും 40 നും ഇടയില്‍ പ്രായമുള്ള ആര്‍ക്കും അപേക്ഷിക്കാം. 0483 2711432, 9496844625.

അലിഗഢില്‍ LLB

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ മെയ്ന്‍ കാമ്പസിലേക്കും മലപ്പുറം കാമ്പസിലേക്കും BA-LLB കോഴ്‌സിനുള്ള അപേക്ഷ ആരംഭിച്ചു. ജൂണ്‍ 1-ന് പ്രവേശന പരീക്ഷ മലപ്പുറത്തും എഴുതാം. അവസാന തീയതി: മാര്‍ച്ച് 18. www.amucontrollerexams.com. 09412453323

മംഗളൂരുവില്‍ MBBS/BDS

മംഗളൂരു NITTE യൂനിവേഴ്‌സിറ്റി MBBS/BDS പ്രവേശന പരീക്ഷക്കുള്ള (NUUGET 2015) ന് അപേക്ഷ ക്ഷണിച്ചു. മെയ് 11-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് എറണാകുളത്ത് സെന്ററുണ്ട്. അവസാന തീയതി: ഏപ്രില്‍ 25. www.nitte.edu.in

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 109-112
എ.വൈ.ആര്‍