Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 20

കരിയര്‍

സുലൈമാന്‍ ഊരകം

TOEFL

ഒരാളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിന് മാനദണ്ഡമാക്കാറുള്ള പരീക്ഷയാണ് Test of English as a Foreign Language (TOEFL). അമേരിക്ക, ബ്രിട്ടന്‍, ആസ്‌ത്രേലിയ, കാനഡ തുടങ്ങിയ രാജ്യങ്ങള്‍ ഉന്നത പഠനത്തിനും, മറ്റു സമ്പന്ന രാജ്യങ്ങളിലെ ഉയര്‍ന്ന ജോലിക്കും, TOELF -ല്‍ മികച്ച മാര്‍ക്കുള്ളവര്‍ക്ക് അവസരങ്ങള്‍ ഏറെയാണ്. കൂടാതെ ലോക നിലവാരം പുലര്‍ത്തുന്ന 130 രാജ്യങ്ങളിലെ യൂനിവേഴ്‌സിറ്റികളിലും അവക്ക് കീഴിലുള്ള 9000 കോളേജുകളിലും ഏജന്‍സികളിലും TOEFL അടിസ്ഥാനമാക്കിയാണ് പ്രവേശനം. Reading Skill, Listening Skill, Writing Skill, Speaking Skill എന്നീ നാല് അധ്യായങ്ങളടങ്ങുന്നതാണ് പഠന സിലബസ്. ലോകത്തിന്റെ ഏത് കോണിലും പ്രത്യേകം നിര്‍ദേശിച്ച സെന്ററില്‍ പരീക്ഷ എഴുതാം. കേരളത്തില്‍ മാര്‍ച്ച് 7, 21 ഏപ്രില്‍ 25 തീയതികളില്‍ കൊച്ചിയില്‍ എഴുതാം. www.ets.org/toefl/ibt/prepare എന്ന വെബില്‍ സ്റ്റഡീ മെറ്റീരിയല്‍ ലഭിക്കും. www.testpreppractice.net/TOEFL എന്ന വെബ്‌സൈറ്റില്‍ സൗജന്യമായി പഠിക്കാനും, പരിശീലനം നടത്താനും സാധിക്കും. TOEFL ല്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയവര്‍ക്ക് തുടര്‍ പഠനത്തിന് മെച്ചപ്പെട്ട സ്‌കോളര്‍ഷിപ്പ് പ്രതീക്ഷിക്കാം. www.toeflgoanywhere.org

JNU സമയമായി

അക്കാദമിക് ആക്ടിവിസത്തിന്റെ ബുദ്ധി കേന്ദ്രം എന്ന് വിശേഷിപ്പിക്കപ്പെടുന്ന ദല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയില്‍ (JNU) 2015-16 വര്‍ഷത്തെ ഫുള്‍ടൈം ഡിഗ്രി, പി.ജി, എം.ഫില്‍, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാന്‍ സമയമായി. International Studies, Languages, Literature, Culture, Life Science, Social Sciecnces, Physical Sciences, Computational and Integrative Sciences, Arts & Aesthetics, Bio-Technology, Sanskrit Studies and Law and Governance തുടങ്ങിയവയിലേക്കാണ് അപേക്ഷ. മെയ് 16 മുതല്‍ 19 വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ കോഴിക്കോട്ടും തിരുവനന്തപുരത്തും സെന്ററുകളുണ്ട്. അവസാന തീയതി: മാര്‍ച്ച് 20. www.jnu.ac.in, SIO Help Desk: 07042898317, 09968798510.

കാര്‍ഷിക എന്‍ട്രന്‍സ് ICAR

അഖിലേന്ത്യാ തലത്തിലുള്ള കാര്‍ഷിക, അനുബന്ധ മേഖലകളിലെ വിവിധ B.Tech/BSc പ്രവേശനത്തിനുള്ള ICAR പ്രവേശന പരീക്ഷക്ക് അപേക്ഷ തുടങ്ങി. അഗ്രികള്‍ച്ചര്‍, ഹോര്‍ട്ടികള്‍ച്ചര്‍, ഫോറസ്ട്രി, ഫിഷറീസ്, ഹോം സയന്‍സ്, സെറികള്‍ച്ചര്‍, ഫുഡ് സയന്‍സ്, ബയോടെക്‌നോളജി, അഗ്രി-എഞ്ചിനീയറിംഗ്, ഡയറി ടെക്‌നോളജി, അഗ്രി-മാര്‍ക്കറ്റിംഗ് എന്നീ പ്രോഗ്രാമുകള്‍ ഇവയില്‍ പെടുന്നു. ഏപ്രില്‍ 11 ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കൊച്ചി, മണ്ണുത്തി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അവസാന തീയതി: ഫെബ്രുവരി 23. www.icar.org.in

MSc Bio-Technology (CBEE 2015)

ജെ.എന്‍.യുവിന്റെ ആഭിമുഖ്യത്തില്‍ ഇക്കൊല്ലത്തെ കംബൈന്‍ഡ് ബയോടെക്‌നോളജി എന്‍ട്രന്‍സ് എക്‌സാമിനേഷന്‍ (CBEE 2015) ന് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ പ്രമുഖ സര്‍വകലാശാലകള്‍ നടത്തുന്ന MSc ബയോടെക്‌നോളജി, MSc അഗ്രി/എം.വി.എസ്.സി, M.Tech ബയോടെക്‌നോളജി കോഴ്‌സുകളിലേക്ക് CBEE-2015 വഴിയാണ് പ്രവേശനം. അവസാന തീയതി: മാര്‍ച്ച് 20. www.jnu.ac.in

മണിപ്പാലില്‍ MBBS/BDS/B.Tech

മണിപ്പാല്‍ യൂനിവേഴ്‌സിറ്റി വിവിധ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. Engineering/Medicine/Management തുടങ്ങിയ കോഴ്‌സുകളിലേക്കാണ് പ്രവേശനം. അവസാന തീയതി: മാര്‍ച്ച് 11. www.manipal.edu

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 96-100
എ.വൈ.ആര്‍