കരിയര്‍
പി.എച്ച്.ഡിക്കാര്‍ക്ക് World Bank Fellowship
Economics, Health, Education, Agricultrue, Environment, National Resource Managment and Other Developed related Subject എന്നീ വിഷയങ്ങളില്‍ ഗവേഷണം നടത്തുന്ന പി.എച്ച്.ഡിക്കാര്‍ക്ക് ലോക ബാങ്കിന്റെ Robert s Mc NAMARA FELLOWSHIP 2015 ന് അപേക്ഷിക്കാം. ആറു മുതല്‍ പത്ത് മാസം വരെ 25000 യു.എസ് ഡോളറാണ് ഫെലോഷിപ്പ് തുക. വികസ്വര രാജ്യങ്ങളിലെ ഗവേഷകര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നുണ്ട്. 35 വയസ്സില്‍ കവിയരുത്. [email protected] എന്ന മെയിലിലേക്ക് അപേക്ഷ ഉടന്‍ അയക്കണം. www.go.worldbank.org/ 993QOP76RO, www.web.worldbank.org
കാസര്‍കോട് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ PhD
സംസ്ഥാനത്തെ ഏക സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയായ കാസര്‍കോട് സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയില്‍ വിവിധ വിഷയങ്ങളില്‍ PhDക്കാര്‍ക്ക് അപേക്ഷിക്കാം. Animal Science, Biochemistry, Computer Literature, Genomic Science, Economics, Maths, Plant Science, Computer Science, Chemistry, IR എന്നീ വിഷയങ്ങളിലാണ് അവസരങ്ങളുള്ളത്. www.cukerala.ac.in 0467 2232405, 9447090000
പ്ലസ്ടു മുതല്‍ പി.എച്ച്.ഡി വരെയുള്ളവര്‍ക്ക് സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ സ്റ്റൈപെന്റോടെ പഠനം
സയന്‍സ്, സാമൂഹികശാസ്ത്രം എന്നിവയെ സ്റ്റാറ്റിസ്റ്റിക്‌സുമായി ബന്ധപ്പെടുത്തി ബിരുദ മുതല്‍ ഗവേഷണം വരെയുള്ള കോഴ്‌സുകള്‍ക്ക് ഇന്ത്യന്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ട് അപേക്ഷ ക്ഷണിച്ചു. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊല്‍ക്കത്ത, ന്യൂദല്‍ഹി, ബംഗളുരു, ചെന്നൈ, തേസ്പൂര്‍ കാമ്പസുകളിലായി നടത്തുന്ന കോഴ്‌സുകള്‍ക്ക് അഡ്മിഷന്‍ ലഭിച്ചാല്‍ സ്റ്റൈപ്പെന്റോടെ പഠിക്കാം. സ്റ്റാറ്റിസ്റ്റിക്‌സിലും മാത്മാറ്റിക്‌സിലുമായി പ്ലസ്ടു മുതല്‍ ബിരുദ, ബിരുദാനന്തര ബിരുദക്കാര്‍ക്ക് വരെ ഈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ് . മെയ് 10-ന് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന തീയതി മാര്‍ച്ച് 10. www.isicat.ac.in/deaweb
+2 Science-കാര്‍ക്ക് NEST
കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴില്‍ സ്ഥാപിക്കപ്പെട്ട ദേശീയ പ്രാധാന്യമുള്ള സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് Integrated MSc പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി നടത്തുന്ന National Entrance Screening Test (NEST)-ന്റെ പ്രവേശന പരീക്ഷ മെയ് 30-ന് നടക്കും. ബയോളജി, ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് എന്നീ വിഷയങ്ങളിലാണ് BSc + MSc അടങ്ങുന്ന പഞ്ചവത്സര കോഴ്‌സുള്ളത്. കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, കൊച്ചി, തിരുവനന്തപുരം എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. അവസാന തീയതി മാര്‍ച്ച് 5. www.nestexam.in
BSc-കാര്‍ക്ക് ഗവേഷണം
ഒന്നാം വര്‍ഷ BSc-ക്ക് പഠിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് മധ്യവേനലവധിക്കാലത്ത് ഇന്ത്യയിലെ മികച്ച ഗവേഷണ കേന്ദ്രത്തില്‍ ആറായിരം രൂപ പ്രതിമാസ സ്റ്റൈപെന്റോടെ പരിശീലനം നേടാന്‍ അവസരം. തുടര്‍ച്ചയായി മൂന്ന് വര്‍ഷത്തില്‍ ആറു മുതല്‍ എട്ടുവരെ ആഴ്ചക്കാലം ബംഗളുരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്ററില്‍ വിദഗ്ധ ശാസ്ത്രജ്ഞരുടെ മേല്‍നോട്ടത്തിലാണ് പരിശീലനം. അവസാന തീയതി ഫെബ്രുവരി 23. www.jncasr.ac.in/fe
വാര്‍ധയില്‍ MBBS
വാര്‍ധ മഹാത്മാ ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ എം.ബി.ബി.എസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. സാധാരണ മെഡിക്കല്‍ പ്രവേശന ടെസ്റ്റിന്റെ സിലബസിന് പുറമെ ഗാന്ധിയന്‍ ചിന്തകളെ കുറിച്ച് 60 മാര്‍ക്കിന്റെ ചോദ്യങ്ങളും പ്രവേശന പരീക്ഷക്ക് ഉണ്ടാകും. അവസാന തീയതി: മാര്‍ച്ച് 5. www.mgims.ac.in
സുലൈമാന്‍ ഊരകം / 9446481000
Comments