കരിയര്‍
PSC-യില്‍ ധാരാളം അവസരങ്ങള്‍
കേരള പബ്ലിക് സര്‍വീസ് കമീഷന്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും നിലവാരം പുലര്‍ത്തുന്ന 245 തസ്തികകളിലേക്ക് നിയമത്തിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. സെക്രട്ടേറിയറ്റ് അസിസ്റ്റന്റ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി, അസിസ്റ്റന്റ് സര്‍ജന്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‌പെക്ടര്‍, എഞ്ചിനീയറിംഗ് കോളേജിലെ അസിസ്റ്റന്റ് പ്രഫസര്‍, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍, സയന്റിഫിക് അസിസ്റ്റന്റ് തുടങ്ങിയ ധാരാളം തസ്തികകളിലേക്കാണ് കേരള പി.എസ്.സി വിജ്ഞാപനം. പത്താം ക്ലാസ് മുതല്‍ പി.എച്ച്.ഡി വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്കും ഇഷ്ടാനുസരണം തെരഞ്ഞെടുക്കാവുന്ന തസ്തികകളാണ് ഓരോ വിജ്ഞാപനത്തിലും.
www.keralapsc.gov.in
ന്യൂനപക്ഷ ഉദ്യോഗാര്‍ഥികള്‍ക്ക് സൗജന്യ PSC പരിശീലനം
കേരള സര്‍ക്കാര്‍ സര്‍വീസില്‍ ഉയര്‍ന്ന ജോലി സ്വപ്നം കാണുന്ന ബിരുദധാരികള്‍ക്ക് പി.എസ്.സി പുതുതായി അപേക്ഷ ക്ഷണിച്ചിട്ടുള്ള സെക്രട്ടറിയേറ്റ് അസിസ്റ്റന്റ്, ബ്ലോക്ക് സെക്രട്ടറി, മുനിസിപ്പല്‍ സെക്രട്ടറി തുടങ്ങിയ മത്സര പരീക്ഷകള്‍ക്ക് വിവിധ ജില്ലകളിലായി കേരള സര്‍ക്കാര്‍ ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന Coaching Centre for Muslim Youth-ന്റെ 16 കേന്ദ്രങ്ങളില്‍ പുതുതായി ആരംഭിക്കുന്ന റഗുലര്‍/ഹോളിഡേ ബാച്ചുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. www.minoritywelfare.kerala.gov.in, 0494-2468176
കോഴിക്കോട് ഐ.ഐ.എമ്മില്‍ എക്‌സിക്യൂട്ടീവ് എം.ബി.എ
50 ശതമാനം മാര്‍ക്കോടെ ബിരുദ പഠനത്തിനു ശേഷം മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് കോഴിക്കോട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍ എക്‌സിക്യൂട്ടീവ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാം ഇന്‍ മാനേജ്‌മെന്റ് പഠനത്തിന് അപേക്ഷിക്കാം. തൊഴില്‍ ചെയ്യുന്നവര്‍ക്ക് സൗകര്യപ്രദമായ രീതിയിലാണ് ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്. ശനിയാഴ്ച ഉച്ചക്ക് ശേഷവും ഞായറാഴ്ച മുഴുവന്‍ സമയവുമായാണ് ഒരു ബാച്ച് ക്രമീകരിച്ചിരിക്കുന്നത്. പ്രവൃത്തി ദിവസങ്ങളില്‍ ദിവസം രണ്ടര മണിക്കൂര്‍ വെച്ച് നാലു ദിവസത്തെ ക്ലാസ്സുകളാണ് രണ്ടാമത്തേത്. 740000 രൂപയാണ് ഫീസ്. ഇത് ആറു തവണയായിട്ട് നല്‍കിയാല്‍ മതി. ഏപ്രില്‍ 25-ന് നടത്തുന്ന എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റിന്റെയും ഇന്റര്‍വ്യൂവിന്റെയും അടിസ്ഥാനത്തിലാണ് പ്രവേശനം. CAT, GMAT സ്‌കോര്‍ ഉള്ളവര്‍ക്ക് പ്രവേശന പരീക്ഷയുടെ ആവശ്യമില്ല. ഇതിനോടൊപ്പം ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ കോഴ്‌സിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.iimk.ac.in. 0495 2809417/223
പഠിക്കാന്‍ പഠിക്കാം
എങ്ങനെയെല്ലാം പഠിക്കാം, പഠനത്തിന്റെ വിവിധ രീതികള്‍, പഠന വൈകല്യങ്ങള്‍, സുഖകരമായ പഠനത്തിന്റെ വിവിധ വഴികള്‍, ഓര്‍മശക്തി വര്‍ധിപ്പിക്കുന്നതിന്റെ വിവിധ രീതികള്‍, അത്യാവശ്യ കാര്യങ്ങള്‍ വൈകിപ്പിക്കാതെ എളുപ്പത്തില്‍ ചെയ്തു തീര്‍ക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍, ഗവേഷണത്തിന്റെ രീതിശാസ്ത്രം എന്നിവയെല്ലാം അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും വിശദമായും അനായാസമായും മനസ്സിലാകുന്ന കരിക്കുലത്തോടു കൂടി സൗജന്യ ഓണ്‍ലൈന്‍ പഠന രീതിക്ക് കോഴ്‌സറ(coursera) തുടക്കമിട്ടു. www.coursera.org/course/learning
സ്‌കോളര്‍ഷിപ്പ്
കേന്ദ്ര സര്‍ക്കാറിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളായ IIM, IIT, IISER, Central Universityകള്‍ എന്നിവയില്‍ മെരിറ്റ് അടിസ്ഥാനത്തില്‍ പ്രവേശനം നേടിയ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഫ്രാന്‍സിലെ Societe General Global Solution (SG GSC) സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. www.societegeneral.com
സുലൈമാന്‍ ഊരകം / 9446481000
Comments