കരിയര്‍

ഇംഗ്ലീഷ് പഠനത്തിനായി ബ്രിട്ടീഷ് ആപ്
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വിദേശത്ത് തൊഴില്‍ അന്വേഷിക്കുന്നവര്‍ക്കും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന 'ലേണ്‍ ഇംഗ്ലീഷ് കിഡ്‌സ്: പ്ലേ ടൈം' എന്ന സൗജന്യ ആപ് ബ്രിട്ടീഷ് കൗണ്‍സില്‍ പുറത്തിറക്കി. അന്‍പതിലേറെ ആനിമേഷന്‍ ഗാനങ്ങളും കഥകളും ഉള്‍പ്പെടെയുള്ള ആപ്പില്‍ കേട്ടെഴുതാനും സ്‌പെല്ലിംഗ് പഠനം മെച്ചപ്പെടുത്താനും, പഠന പുരോഗതി വിലയിരുത്താനും സൗകര്യമുണ്ട്. മൊബൈലുകളിലും, ടാബ്‌ലറ്റുകളിലും സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. www.learnenglishkids. britishcouncil.org
പ്ലസ്ടുകാര്‍ക്ക് NEST
ശാസ്ത്ര വിഷയങ്ങളില്‍ ഉപരി പഠനത്തിനും ശാസ്ത്രജ്ഞരാകാനും അവസരമൊരുക്കുന്ന National Entrance Screening Test (NEST) നു ഈ വര്‍ഷം പ്ലസ്ടു Science പരീക്ഷ എഴുതുന്നവര്‍ക്ക് അപേക്ഷിക്കാം. കേന്ദ്ര അണുശക്തി മന്ത്രാലയത്തിനു കീഴിലെ ഉന്നത ഗവേഷണ സ്ഥാപനങ്ങളിലായിരിക്കും പഠനം. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളില്‍ അഞ്ച് വര്‍ഷത്തെ MSc (Integrated) ചെയ്യാം. 5000 രൂപ പ്രതിമാസവും 20000 രൂപ പ്രതിവര്‍ഷവും ഗ്രാന്റ് ലഭിക്കും. കോഴിക്കോട്ടും കൊച്ചിയിലും പരീക്ഷ എഴുതാം. അവസാന തീയതി: ഫെബ്രുവരി 19. www.nestexam.in
IIT കളില്‍ MBA
Indian Institute of Technology ബോംബെ, ദല്‍ഹി, കാണ്‍പൂര്‍, ഖരഗ്പൂര്‍, മദ്രാസ്, റൂര്‍ക്കി എന്നിവിടങ്ങളില്‍ Master of Business Management, Master of Management കോഴ്‌സുകള്‍ക്ക് ഓണ്‍ലൈനായി ഇപ്പോള്‍ അപേക്ഷിക്കാം. www.son.iitb.ac.in
IGNOU യില്‍ മാനേജ്‌മെന്റ് പഠനം
തൊഴിലിനോടൊപ്പമുള്ള മാനേജ്‌മെന്റ് പഠനത്തിന് ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (IGNOU) യുടെ ഓപ്പണ്‍ മാറ്റിന് അപേക്ഷ ക്ഷണിച്ചു. MBA, DIM, PGDIM, PGDHRM, PGDFM, PGDOM, PGDMM, PGOFMP എന്നീ കോഴ്‌സുകളാണ് രാജ്യത്തിന് അകത്തും പുറത്തുമുള്ള വിവിധ സെന്ററുകളിലൂടെ ഇഗ്‌നോ നല്‍കുന്നത്. 50 ശതമാനം (പിന്നാക്കക്കാര്‍ക്ക് 45%) മാര്‍ക്കോടെ ബിരുദവും മൂന്ന് വര്‍ഷത്തെ പ്രവൃര്‍ത്തി പരിചയവുമുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ജനുവരി 15. www.ignou.ac.in
MA in Society and Culture
വിദേശ സര്‍വകലാശാലകളില്‍ മാത്രം കണ്ടുപരിചയമുള്ള Society and Culture എന്ന പുതുയുഗ കോഴ്‌സിന് ഗുജറാത്തിലെ IIT ഗാന്ധിനഗര്‍ തുടക്കമിട്ടു. 55% മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും ഈ വര്‍ഷം ബിരുദ ഫൈനല്‍ പരീക്ഷ എഴുതുന്നവര്‍ക്കും ഈ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ജനുവരി 12.
www.hss.iitgn.ac.in/masc/
MA Globalization and Labour
ലോകത്തിന്റെ വിവിധ മേഖലകളിലെ ട്രേഡ് യൂനിയനുകളിലേക്ക് കഴിവുറ്റ നേതൃനിരയെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സാമൂഹിക ശാസ്ത്ര പഠനത്തില്‍ രാജ്യത്തെ ഏറ്റവും പ്രസക്ത സ്ഥാപനങ്ങളില്‍ ഒന്നായ Tata Institute of Social Science (TISS) രണ്ടുവര്‍ഷത്തെ PG പ്രോഗ്രാം ആരംഭിച്ചു. MA in Globalization and Labour എന്നാണ് കോഴ്‌സിന്റെ പേര്. ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര തൊഴില്‍ സംഘടനയുമായി സഹകരിച്ചാണ് ഈ കോഴ്‌സ് നടത്തുന്നത്. അവസാന തീയതി: ഏപ്രില്‍ 1. www.tiss.edu
കള്‍ച്ചറല്‍ ടാലന്റ് സ്‌കോളര്‍ഷിപ്പ്
സംഗീതം, നാടകം, ചിത്രരചന, നൃത്തം, ശില്‍പകല തുടങ്ങിയവയില്‍ മികവു തെളിയിച്ച 10-14 പ്രായപരിധിയിലുള്ള കുട്ടികള്‍ക്ക് കേന്ദ്ര സര്‍ക്കാറിന്റെ കള്‍ച്ചറല്‍ ടാലന്റ് സെര്‍ച്ച് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. www.ccrtindia.gov.in
സുലൈമാന്‍ ഊരകം/ 9446481000
Comments