സയ്യിദ് ഹാമിദ് അന്തരിച്ചു

സയ്യിദ് ഹാമിദ് അന്തരിച്ചു
വിദ്യാഭ്യാസ വിചക്ഷണനും ഹംദര്‍ദ് യൂനിവേഴ്‌സിറ്റി ചാന്‍സലറുമായിരുന്ന സയ്യിദ് ഹാമിദ് അന്തരിച്ചു. 94 വയസ്സായിരുന്നു. ഐ.എ.എസ് ഓഫീസറായി റിട്ടയര്‍ ചെയ്ത സയ്യിദ് ഹാമിദ് അലീഗഢ് യൂനിവേഴ്‌സിറ്റിയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. മുസ്‌ലിം സമുദായത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ അവസ്ഥകള്‍ പഠിക്കാന്‍ യു.പി.എ ഗവണ്‍മെന്റ് നിശ്ചയിച്ച സച്ചാര്‍ കമ്മിറ്റിയിലും അംഗമായിരുന്നു അദ്ദേഹം.
ഇംഗ്ലീഷിലും ഉര്‍ദുവിലും ഒട്ടേറെ ലേഖനങ്ങള്‍ എഴുതിയ സയ്യിദ് ഹാമിദിന്റെ പ്രധാന തട്ടകം വിദ്യാഭ്യാസ മേഖലയായിരുന്നു. വാക്കുകള്‍ കൊണ്ട് ഒതുക്കി പറയാനാവാത്ത ഒരു വ്യക്തിത്വത്തെയും വെളിച്ചത്തെയുമാണ് നമുക്ക് നഷ്ടമായതെന്ന് ഡോ. സഫറുല്‍ ഇസ്‌ലാംഖാന്‍ എഡിറ്ററായ മില്ലി ഗസറ്റ് ആമുഖക്കുറിപ്പില്‍ അനുശോചിച്ചു.
വി.എച്ച്.പിയുടെ പാളിപ്പോയ 'ഘര്‍വാപസി'
ക്രിസ്തുമതം സ്വീകരിച്ച നാല്‍പ്പതോളം മഹാദലിത് കുടുംബങ്ങളെ ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ട് വരാനുള്ള വി.എച്ച്.പി ശ്രമങ്ങള്‍ക്ക് തിരിച്ചടി. ഡിസംബര്‍ 28-ന് ബിഹാറിലെ ബോധ്ഗയയിലായിരുന്നു വി.എച്ച്.പി 'ഘര്‍വാപസി' തീരുമാനിച്ചിരുന്നത്. എന്നാല്‍ തങ്ങള്‍ തിരികെ ഹിന്ദുമതത്തിലേക്കില്ലെന്ന് ശഠിക്കുകയായിരുന്നു ദലിതുകള്‍. ഗ്രാമത്തില്‍ നിന്നു തന്നെയുള്ള ബി.ജെ.പി എം.പി ഹരിമഞ്ഞി സ്ഥലം സന്ദര്‍ശിച്ച് നാല് ദിവസം മുമ്പ് ക്രിസ്തുമതം സ്വീകരിച്ച ഇരുനൂറോളം പേര്‍ വരുന്ന മഹാദലിതുകള്‍ ഹിന്ദുമതത്തിലേക്ക് തിരികെവരും എന്ന് പ്രഖ്യാപിക്കുകയായിരുന്നു. വിശ്വഹിന്ദു പരിഷത്തും ബജ്‌റംഗ്ദളും നിരന്തരം ഭീഷണിപ്പെടുത്തുന്നതിനാല്‍ മഹാദലിതുകള്‍ ജില്ലാ പോലീസില്‍ നിന്ന് സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്.
ക്രിസ്തുമതം സ്വീകരിച്ചതു മുതല്‍ തങ്ങള്‍ ഭീഷണികളാല്‍ പൊറുതിമുട്ടിയിരിക്കുകയാണെന്നും, ഗവണ്‍മെന്റ് പദ്ധതികളുടെ ഗുണഭോക്താക്കളാകണമെങ്കില്‍ ഹിന്ദുമതത്തിലേക്ക് തിരികെ വന്നേതീരൂ എന്നാണവര്‍ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നതെന്നും ദലിതുകള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു.
കേന്ദ്ര തര്‍ബിയത്ത് ഗാഹ്
ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സംഘടിപ്പിച്ച 'തര്‍ബിയത്ത് ഗാഹ്' ഡോ. മുഹമ്മദ് റഫ്അത്ത് ഉദ്ഘാടനം ചെയ്തു. ജമാഅത്തെ ഇസ്‌ലാമി ദല്‍ഹി ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ നടന്ന പരിപാടിയുടെ ഉദ്ദേശ്യ ലക്ഷ്യങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഇസ്‌ലാമിന്റെ അടിത്തറയില്‍ നിന്നുകൊണ്ട് ശരിയായ വ്യക്തിത്വത്തെ സ്ഫുടം ചെയ്‌തെടുക്കുകയാണ് ഇത്തരം പരിപാടികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്നും ഉദ്ഘാടന ഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്‌ലാമി സെക്രട്ടറി ഇഖ്ബാല്‍ മുല്ല സമാപന പ്രസംഗം നടത്തി.
ജമാഅത്തെ ഇസ്‌ലാമി
കേന്ദ്ര പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍
ജമാഅത്തെ ഇസ്‌ലാമി കേന്ദ്ര പ്രതിനിധിസഭ(മജ്‌ലിസെ നുമാഇന്തഗാന്‍)യിലേക്ക് 2015-2019 വരെയുള്ള കാലയളവിലേക്ക് മേഖലാരഹിതമായി തെരഞ്ഞെടുക്കപ്പെട്ടവര്‍.
1. സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി2. നുസ്‌റത്ത് അലി
3. ഇഅ്ജാസ് അഹ്മദ് അസ്‌ലം
4. മുഹമ്മദ് ജഅ്ഫര്‍
5. മുഹമ്മദ് ഇഖ്ബാല്‍ മുല്ല
6. ഡോ. മുഹമ്മദ് റഫ്അത്ത്
7. മുഹമ്മദ് റഫീഖ് ഖാസിമി
8. പ്രഫ. കെ.എ. സിദ്ദീഖ് ഹസന്‍
9. അശ്ഫാഖ് അഹ്മദ്
10. എഞ്ചിനീയര്‍ മുഹമ്മദ് സലീം
11. മുഹമ്മദ് ശഫീഅ് മദനി
12. മുഹമ്മദ് അഹ്മദ്
13. ഡോ. എസ്.ക്യു.ആര്‍. ഇല്ല്യാസ്
14. ഇന്‍തിസാര്‍ നഈം
15. ടി. ആരിഫലി
Comments