Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

കരിന്തേളുകള്‍

ജാബിര്‍ പുല്ലൂര്‍

കരിന്തേളുകള്‍

ആദ്യം പുഴുക്കളായി
നുഴഞ്ഞു കയറുന്നു 
(കാമ്പിലാണരിക്കുന്നതെങ്കിലും)
അപ്പോള്‍ നാം പറയും മാമ്പഴത്തില്‍ 
പുഴുക്കളുണ്ടാകുമെന്നും, 
അതിനു കാരണം മധുരമാണെന്നും 
പിന്നീടവ വണ്ടുകളായി വളരുന്നു 
(വിത്തിലാണു കുത്തുന്നതെങ്കിലും)
അപ്പോള്‍ നാം പറയും,
അവ അണ്ടി തുരക്കാന്‍
വന്നതാണെന്നും അതിനു 
കയ്പാണെന്നും
പിന്നീടു തേളുകളുടെ 
ഊഴമാണ്, അപ്പോള്‍ 
നമുക്കൊന്നുമുരിയാടാനാവില്ല,
അവ നമ്മുടെ നാവില്‍
വാലുകള്‍ കുത്തിയാഴ്ത്തുന്നതിനാല്‍!

ജാബിര്‍ പുല്ലൂര്‍

കഥ

ഒരിടത്ത്, 
ഒരാള്‍ 
ബീഫും ചോറും 
തിന്നാനിരുന്നു..
കഥ കഴിഞ്ഞു.

ഹരികുമാര്‍ ഇളയിടത്ത്‌

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍