Prabodhanm Weekly

Pages

Search

2015 നവംബര്‍ 20

കരിയര്‍

സുലൈമാന്‍ ഊരകം

മാനേജ്‌മെന്റ് പ്രവേശന പരീക്ഷകള്‍

 MAT

ഇന്ത്യയിലുള്ള 180 ബിസിനസ് സ്‌കൂളുകളില്‍ പ്രവേശനത്തിന് പരിഗണിക്കുന്ന ടെസ്റ്റാണ് MAT അഥവാ Management Aptitude Test. കമ്പ്യൂട്ടര്‍ ബേസ്ഡ് ടെസ്റ്റും പേപ്പര്‍ ബേസ്ഡ് ടെസ്റ്റും ഉണ്ട്. പരീക്ഷാര്‍ഥിക്ക് സൗകര്യാര്‍ഥം ഏതു വേണമെങ്കിലും തെരഞ്ഞെടുക്കാം. ഓള്‍ ഇന്ത്യാ മാനേജ്മന്റ് അസോസിയേഷനാണ് MAT നടത്തുന്നത്. ഫെബ്രുവരി, മെയ്, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലായി ഒരു വര്‍ഷം നാലു തവണയാണ് MAT നടത്താറുള്ളത്. ലാംഗ്വജ് കോംപ്രിഹെന്‍ഷന്‍, മാത്ത്മാറ്റിക്കല്‍ സ്‌കില്‍സ്, ഡാറ്റാ അനാലിസിസ്, ഇന്റലിജന്‍സ് ആന്റ് ക്രിറ്റിക്കല്‍ റീസണിംഗ്, ഇന്ത്യന്‍ ആന്റ് ഗ്ലോബല്‍ ബിസിനസ് എന്‍വയണ്‍മെന്റ് എന്നിവയാണ് MAT-ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. www.aima.in

  XAT

രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന ബിസിനസ് സ്‌കൂളുകളില്‍ ഒന്നായ സേവ്യര്‍ ലേബര്‍ റിലേഷന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട് നടത്തുന്ന മാനേജ്‌മെന്റ് അഭിരുചി പരീക്ഷയാണ് സേവ്യര്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (എക്‌സാറ്റ്). ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന മാനേജ്‌മെന്റ് പ്രവേശന പരീക്ഷയും ഇതുതന്നെ. മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുള്ളതാണ് എക്‌സാറ്റ്. ഇതില്‍ ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി, ഇംഗ്ലീഷ് ലാംഗ്വജ്, ലോജിക്കല്‍ റീസണിംഗ്, ഡിസിഷന്‍ മേക്കിംഗ്, ഇംഗ്ലീഷ് എസ്സേ റൈറ്റിംഗ്, ജനറല്‍ അവയര്‍നസ് എന്നിവ ഉള്‍പ്പെടുത്തിയിരിക്കുന്നു. സേവ്യര്‍ ലേബര്‍ റിലേഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് (XLRI ജംഷഡ്പൂര്‍) സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് (XIM ഭൂവനേശ്വര്‍), സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് എന്റര്‍പ്രണര്‍ഷിപ്പ് (XIME ബംഗളൂരു), സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡെവലപ്‌മെന്റ് ആക്്ഷന്‍ ആന്റ് സ്റ്റഡീസ് (XIDAS ജബല്‍പൂര്‍), സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സോഷ്യല്‍ സര്‍വീസ് (XISS റാഞ്ചി), ലയോള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (LIBA ചെന്നൈ), സേവ്യര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ആന്റ് റിസര്‍ച്ച് മുംബൈ തുടങ്ങിയ നൂറിലധികം പ്രമുഖ മാനേജ്‌മെന്റ് സ്ഥാപനങ്ങള്‍ ബിരുദാനന്തര ബിരുദ മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍ക്കുള്ള അഡ്മിഷന് XAT സ്‌കോറാണ് ഉപയോഗിക്കുന്നത്. ഇത്തവണത്തെ XAT രാജ്യവ്യാപകമായി വിവിധ കേന്ദ്രങ്ങളില്‍ 2016 ജനുവരി മൂന്നിന് നടക്കും. നവംബര്‍ 30 വരെ ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. www.xatonline.net.in, www.xlri.ac.in, www.xlri.edu

  CMAT

All India Council for Technical Education സ്ഥാപനങ്ങളിലും, യൂനിവേഴ്‌സിറ്റി മാനേജ്‌മെന്റ് പഠന വകുപ്പുകളിലും ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്‌സുകളുടെ പ്രവേശനത്തിനുള്ള ടെസ്റ്റാണ് Common Management Admission Tets. വര്‍ഷത്തില്‍ ഇത് രണ്ട് തവണ നടത്തിയിരുന്നതാണെങ്കിലും ഈ വര്‍ഷം മുതല്‍ അത് ഒറ്റ തവണയാക്കി. ക്വാണ്ടിറ്റേറ്റീവ് ടെക്‌നിക്‌സ്, ഡാറ്റാ ഇന്റര്‍പ്രെറ്റേഷന്‍, ലോജിക്കല്‍ റീസണിംഗ്, ലാംഗ്വജ് കോംപ്രിഹെന്‍ഷന്‍, ജനറല്‍ അവയര്‍നസ് എന്നിവ അടങ്ങുന്നതാണ് CMAT. www.aicte.cmat.in

  IIFT

കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ കല്‍പിത സര്‍വകലാശാലാ പദവിയുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫോറിന്‍ ട്രേഡ് നടത്തുന്ന ഇന്റര്‍നാഷ്‌നല്‍ ബിസിനസില്‍ എം.ബി.എ പ്രോഗ്രാമിനുള്ള പ്രവേശന പരീക്ഷയാണ് IIFT എക്‌സാം. എഴുത്ത് പരീക്ഷക്ക് പുറമെ ഗ്രൂപ്പ് ഡിസ്‌കഷന്‍, ഇന്റര്‍വ്യൂ, എസ്സേ റൈറ്റിംഗ് എന്നിവയും ഉണ്ടായിരിക്കും. www.iift.edu.

 [email protected]  / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /24-26
എ.വൈ.ആര്‍