കരിയര്‍
സ്‌കൂള്‍ പഠനത്തിനും വിദേശത്തേക്ക്
ഇന്റര്‍ നാഷനല്‍ വിദ്യാഭ്യാസ ഏജന്‍സികളുടെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് ഇന്ത്യയുടെ Central Board of Secondary Education (CBSE) യുടെ സ്ഥാനം 73 ആണ്. അതിനാല്‍ വിദേശ വിദ്യാഭ്യാസത്തിന്റെ സാധ്യത കണക്കിലെടുത്ത് വിദ്യാര്‍ഥികളെ ഹൈസ്‌കൂള്‍ തലം തൊട്ട് വിദേശ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് അയക്കുന്ന പ്രവണത ഇന്ത്യയിലെ മെട്രോ നഗരങ്ങളില്‍ കൂടുതലാണ്. സിംഗപ്പൂര്‍, ജര്‍മനി, യു.കെ എന്നീ രാജ്യങ്ങളിലേക്കാണ് ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസം തേടി വിദ്യാര്‍ഥികള്‍ കൂടുതലായും ഒഴുകുന്നത്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂര്‍ മികച്ച ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറിക്കഴിഞ്ഞു. സിംഗപ്പൂരില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനായി നിരവധി സ്‌കോളര്‍ഷിപ്പുകളുണ്ട്.
• SIA Youth Scholarship
1995 നും 1997 നും ഇടയില്‍ ജനിച്ച ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സിംഗപ്പൂരില്‍ പ്ലസ്ടു പഠനത്തിനുള്ള സ്‌കോളര്‍ഷിപ്പാണിത്.
• A Star India Youth Scholarship
1997 നും 1999 നും ഇടയില്‍ ജനിച്ച, 8ാം ക്ലാസ് പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്ക് പ്ലസ്ടു വരെയുള്ള പഠനം പൂര്‍ത്തിയാക്കാനുതകുന്ന 4 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പാണിത്.
സിംഗപ്പൂരിലെ സ്‌കോളര്‍ഷിപ്പില്‍ പഠന ചെലവിനോടൊപ്പം പ്രതിവര്‍ഷം 2400 അമേരിക്കന്‍ ഡോളര്‍ അലവന്‍സും ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.moe.gov.sg/education/scholarships
യുവ അധ്യാപകര്‍ക്ക് ഫെലോഷിപ്പ്
മികച്ച സ്‌കൂള്‍ അധ്യാപകരായി പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുള്ള യുവ അധ്യാപകരെ തേടി Teach for India Fellowship 2016. ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങളിലെ സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് നടത്തേണ്ട പഠനത്തിനാണ് ഫെലോഷിപ്പ്. മുംബൈ, പൂനെ, ദല്‍ഹി, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ബംഗളുരു എന്നീ നഗരങ്ങളിലായിരിക്കും പഠനം. രണ്ട് മുതല്‍ എട്ട് വരെ ക്ലാസിലെ കുട്ടികളെ പഠിപ്പിക്കുന്നതിനായിരിക്കും മുന്‍ഗണന. ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. മാനേജര്‍, അഡ്മിനിസ്‌ട്രേറ്റര്‍, മറ്റു പ്രഫഷനലിസ്റ്റുകള്‍ എന്നിവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 17500 രൂപയും, താമസ ചിലവും ലഭിക്കും. അവസാന തീയതി: ഒക്‌ടോബര്‍ 27. www.teachforindia.org
സിവില്‍ സര്‍വീസ് പ്രിലി പരിശീലനം
സംസ്ഥാന സിവില്‍ സര്‍വീസ് അക്കാദമിയുടെ തിരുവനന്തപുരത്തെയും പൊന്നാനിയിലെയും സെന്ററുകളില്‍ ഡിസംബര്‍ രണ്ടിന് ആരംഭിക്കുന്ന സിവില്‍ സര്‍വീസ് പ്രിലിമിനറി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 15 ന് രാവിലെ നടക്കുന്ന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന തീയതി: നവംബര്‍ 13. www.kscsa.org, 0471-2313065, 2311654
+2 കാര്‍ക്ക് പൈലറ്റ് പഠനം
+2 സയന്‍സ് പൂര്‍ത്തിയാക്കിയവരില്‍ നിന്നും, ഈ വര്‍ഷം പ്ലസ്ടു പരീക്ഷ എഴുതുന്നവരില്‍ നിന്നും കൊമേഴ്‌സ്യല്‍ പൈലറ്റ് ലൈസന്‍സ് പരിശീലനത്തിന് ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉരണ്‍ അക്കാദമി (IGRUA) അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഒക്ടോബര്‍ 25. www.igrua.gov.in
[email protected] / 9446481000
Comments