കരിയര്‍
ജൂനിയര്‍ എഞ്ചിനീയേഴ്‌സ് പരീക്ഷ 2015
Civil, Mechanical, Electrical Quantitative Surveying and Contract എന്നീ ബ്രാഞ്ചുകളില്‍ B.Tech/BE/Poly Diploma നേടിയ എഞ്ചിനീയര്‍മാര്‍ക്ക് സ്റ്റാഫ് സെലക്ഷന്‍ കമീഷന്‍ നടത്തുന്ന ജൂനിയര്‍ എഞ്ചിനീയേഴ്‌സ് പരീക്ഷക്ക് അപേക്ഷിക്കാം. സെന്‍ട്രല്‍ പബ്ലിക് വര്‍ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ്, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പോസ്റ്റ്, മിലിട്ടറി എഞ്ചിനീയറിംഗ് സര്‍വീസ്, സെന്‍ട്രല്‍ വാട്ടര്‍ കമീഷന്‍ എന്നീ വകുപ്പുകളിലായി ആയിരത്തിലേറെ ഒഴിവുകളുണ്ട്. പ്രായം 2015 ആഗസ്റ്റ് 1-ന് 32 കവിയരുത്. എന്നാല്‍ ഒ.ബി.സിക്കാര്‍ക്ക് മൂന്നും, വികലാംഗര്‍ക്ക് പത്തും വയസ് ഇളവ് ലഭിക്കും. അവസാന തീയതി: ആഗസ്റ്റ് 7. www.ssconline.nic
അമേരിക്കയില്‍ നേഴ്‌സാകാന്‍ CGFNS
നഴ്‌സിംഗ് പഠനം പൂര്‍ത്തിയാക്കി ജോലി ചെയ്യാനാഗ്രഹിക്കുന്നവരുടെ സ്വപ്ന ഭൂമിയാണ് അമേരിക്ക. എന്നാല്‍ CGFNS (Commission on Graduate of Foreign Nursing School) എന്ന ടെസ്റ്റ് കടമ്പ പൂര്‍ത്തിയായവര്‍ക്ക് മാത്രമേ നഴ്‌സിംഗ് ജോലിക്ക് അമേരിക്കയിലേക്ക് എമിഗ്രേഷന്‍ വരെ ലഭിക്കുകയുള്ളൂ. അമേരിക്കയില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ക്ക് തക്ക അറിവും പ്രാപ്തിയും ഉള്ളവരാണെന്നു ഉറപ്പു വരുത്തുന്നതിന് വേണ്ടി 1977 ല്‍ ആരംഭിച്ച CGFNS ഇന്ന് ലോകത്ത് വമ്പിച്ച സ്വീകാര്യത നേടിക്കഴിഞ്ഞു. യു.എസിന് പുറത്ത് നഴ്‌സിംഗ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ഫസ്റ്റ് ലെവല്‍ നഴ്‌സുമാര്‍ക്കു മാത്രമാണ് CGFNS ടെസ്റ്റ് എഴുതാന്‍ പറ്റുകയുള്ളൂ. നഴ്‌സിംഗ് അസിസ്റ്റന്റുമാര്‍, സെക്കന്‍ഡ് ഗ്രേഡ് നഴ്‌സുമാര്‍ തുടങ്ങിയവര്‍ക്ക് ഈ ടെസ്റ്റ് എഴുതാനാകില്ല. ക്രെഡന്‍ഷ്യല്‍ റിവ്യൂ, CGFNS ക്വാളിഫയിംഗ് എക്‌സാം, ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി ടെസ്റ്റ് എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായിട്ടാണ് ടെസ്റ്റ്. TOEFL/ IELTS ഇവയില്‍ ഏതിലെങ്കിലും മികച്ച സ്‌കോര്‍ ഉള്ളവര്‍ക്ക് ഇംഗ്ലീഷ് ലാംഗ്വേജ് പ്രൊഫിഷ്യന്‍സി എഴുതേണ്ടി വരില്ല. അടുത്ത സെപ്തംബര്‍ 7-11 ന് നടക്കുന്ന പരീക്ഷക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 31. വര്‍ഷത്തില്‍ മൂന്ന് തവണയായിട്ടാണ് CGFNS നടത്താറ്. www.cgfns.org/services/certification-program
ഇന്റര്‍നാഷനല്‍ ബിസിനസ്സില്‍ MBA
കേന്ദ്ര വാണിജ്യ മന്ത്രാലയത്തിനു കീഴില്‍ കല്‍പിത സര്‍വകലാശാലാ പദവിയുള്ള Indian Institute of Foreign Trade നടത്തുന്ന ഇന്റര്‍നാഷനല്‍ ബിസിനസ്സില്‍ MBA പ്രോഗ്രാമിന് അപേക്ഷിക്കാം. അന്താരാഷ്ട്ര വ്യാപാരബന്ധം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഏറെ ജോലി സാധ്യതയുള്ളതും, വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ പാകത്തിലുള്ളതുമാണ് ഈ കോഴ്‌സ്. സ്ഥാപനത്തിന്റെ ന്യൂദല്‍ഹി, കൊല്‍ക്കത്ത കാമ്പസുകളില്‍ നടത്തുന്ന കോഴ്‌സിന് ബിരുദക്കാര്‍ക്കും അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. നവംബര്‍ 22 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. GMAT സ്‌കോറിന്റെ അടിസ്ഥാനത്തില്‍ വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാരുടെ മക്കള്‍ക്കും പ്രവേശനം ലഭിക്കും. അവസാന തീയതി: സെപ്റ്റംബര്‍ 3. www.iift.edu
ബിരുദക്കാര്‍ക്ക് LLB
തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ നിയമ പഠന കോളേജുകളിലും, സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ സ്വാശ്രയ നിയമ പഠന കോളേജുകളിലേയും മൂന്ന് വര്‍ഷത്തെ LLB പഠനത്തിന് 45% മാര്‍ക്കോടെ പാസ്സായവര്‍ക്ക് അപേക്ഷിക്കാം. ആഗസ്റ്റ് 8-നാണ് പ്രവേശന പരീക്ഷ. www.ceekerala.gov.in
പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റി
പോണ്ടിച്ചേരി സെന്‍ട്രല്‍ യൂനിവേഴ്‌സിറ്റിയുടെ ഡിസ്റ്റന്‍സ് എജുക്കേഷന്‍ ഡയറക്ടറേറ്റ് നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. BCom, MCom, BBA, MBA, BA, MA, മറ്റു ഡിപ്ലോമ കോഴ്‌സുകളുമാണ് ഇവിടെ ഓഫര്‍ ചെയ്യുന്നത്. www.pondiuni.edu.in അവസാന തീയതി: സെപ്റ്റംബര്‍ 30.
Comments