Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

കരിയര്‍

സുലൈമാന്‍ ഊരകം

ന്യൂസിലാന്റില്‍ സ്‌കോളര്‍ഷിപ്പോടെ PhD

NewZealand Government of and Administrated by Education-ന്റെ പ്രമുഖ എട്ട് സര്‍വകലാശാലകളില്‍ പി.എച്ച്.ഡി ചെയ്യുന്നതിന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. പ്രതിമാസം 2083.33 ന്യൂസിലാന്റ് ഡോളറാണ് സ്‌കോളര്‍ഷിപ്പ്. Science, Humanities, Management എന്നീ വിഷയങ്ങളില്‍ ഫസ്റ്റ് ക്ലാസ്സോടെ പി.ജിയുള്ളവര്‍ക്ക് അപേക്ഷിക്കാം. www.enz.govt.nz/our-services/scholarships/nsids

വിദേശ പഠനത്തിന് OFID സ്‌കോളര്‍ഷിപ്പ്

വികസ്വര രാജ്യങ്ങളിലെ ദാരിദ്ര്യ നിര്‍മാര്‍ജനം, സാമ്പത്തിക വികസനം, അടിസ്ഥാന സൗകര്യങ്ങളുടെ ഉറപ്പ് എന്നിവ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന The Opec Fund for International Development (OFID) വികസ്വര രാജ്യങ്ങളിലെ സാമ്പത്തിക, സുസ്ഥിര, വികസന, പരിസ്ഥിതി, സാങ്കേതിക വിദ്യ വിഭാഗങ്ങളില്‍ തല്‍പരരായ വിദ്യാര്‍ഥികള്‍ക്ക് ബിരുദാനന്തര ബിരുദ പഠനത്തിന് സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. വിസ, വിമാന ടിക്കറ്റ്, മാസാന്ത ചെലവ്, ഇന്‍ഷുറന്‍സ്, താമസം, ഭക്ഷണം, പുസ്തകം, ക്ഷാമബത്ത എന്നിവയെല്ലാം ലഭിക്കുന്നതായിരിക്കും. അവസാന തീയതി: മെയ് 8.

www.ofid.org/FOCUSAREAS/OFIDYouth/ScholarshipAward.aspx.

കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനം

കേരളം, തമിഴ്‌നാട്, ഹരിയാന, രാജസ്ഥാന്‍, ജമ്മു, പഞ്ചാബ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഏഴ് കേന്ദ്ര സര്‍വകലാശാലകളുടെ ഏകീകൃത പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. ജൂണ്‍ ആറിനും ഏഴിനും നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ കോഴിക്കോട്, തൃശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം, കാസര്‍കോട് എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അവസാന തീയതി മെയ് 5. www.cucet2015.co.in

അവധിക്കാല പഠനം

കേരള സ്റ്റേറ്റ് സിവില്‍ സര്‍വീസ് അക്കാദമിയുടെ പൊന്നാനി സബ് സെന്ററില്‍ ഹൈസ്‌കൂള്‍, പ്ലസ് വണ്‍. ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസിലും മത്സര പരീക്ഷകളിലും ഉന്നത വിജയം നേടുന്നതിനുള്ള പരിശീലനം നല്‍കുന്നു. എസ്.എസ്.എല്‍.സി, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് Civil Service Foundation കോഴ്‌സിലും, 7,8,9 ക്ലാസ്സിലെ വിദ്യാര്‍ഥികള്‍ക്ക് Tallent Development Course ലുമാണ് പരിശീലനം. അവസാന തീയതി മാര്‍ച്ച് 30. 04942665489, 9895707072

IIMC-യില്‍ ജേര്‍ണലിസം പഠനം

കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തില്‍ 1965 മുതല്‍ പ്രവര്‍ത്തിക്കുന്ന സ്വയം ഭരണ സ്ഥാപനമായ Indian Institute of Mass Communication ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ ആന്റ് പ്രോഗ്രാമിന്റെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. Radio & Television, Advertisement & PR എന്നിവയാണ് കോഴ്‌സുകള്‍. ന്യൂദല്‍ഹി, കോട്ടയം, മഹാരാഷ്ട്ര, ജമ്മു, മിസോറാം എന്നിവിടങ്ങളിലാണ് കോഴ്‌സുകള്‍. മെയ് 31-ന് നടക്കുന്ന പ്രവേശന പരീക്ഷ കൊച്ചിയിലും എഴുതാം. അവസാന തീയതി മെയ് 5. www.iimc.gov.in

JIPMER MBBS

പോണ്ടിച്ചേരിയിലെ The Jawaharlal Institute of Postgraduate Medical Education & Research (JIPMER) MBBS പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. ജൂണ്‍ 7 ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കേരളത്തില്‍ തൃശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ സെന്ററുകളുണ്ട്. അവസാന തീയതി: മെയ് 4. www.jipmer.edu.in

ബനാറസില്‍ MBBS/BDS

ബനാറസ് ഹിന്ദു യൂനിവേഴ്‌സിറ്റിയുടെ Institute of Medical Science  ഇക്കൊല്ലം നടത്തുന്ന MBBS/BDS കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഏപ്രില്‍ 10. www.bhu.ac.in

സുലൈമാന്‍ ഊരകം/ 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍