Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 27

മൗലാനാ അബ്ദുല്‍ അസീസ് വിടവാങ്ങി

ദേശീയം

മൗലാനാ അബ്ദുല്‍ അസീസ് വിടവാങ്ങി

ന്ത്യയിലെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ വ്യത്യസ്ത തലമുറകളെ ചേര്‍ത്തുവെച്ച കണ്ണിയായിരുന്നു മൗലാനാ അബ്ദുല്‍ അസീസ് (95). ജമാഅത്തെ ഇസ്‌ലാമിയുടെ ആദ്യകാല നേതാവും സംഘാടകനും മികച്ച പ്രഭാഷകനുമായിരുന്നു അദ്ദേഹം. മുന്‍ അഖിലേന്ത്യാ അസി. അമീര്‍ (1989-2003), ആന്ധ്ര-തമിഴ്‌നാട് അമീര്‍, ഐക്യ ആന്ധ്ര അധ്യക്ഷന്‍, മൂവ്‌മെന്റ് ഫോര്‍ പീസ് ആന്റ് ജസ്റ്റിസ് പ്രസിഡന്റ് (2005-2007) തുടങ്ങിയ ഉത്തരവാദിത്തങ്ങള്‍ നിര്‍വഹിച്ചു.

മികച്ച നേതൃപാടവമുള്ള സംഘാടകനും ആകര്‍ഷക വാക്ചാതുരിയുടെ ഉടമയുമായിരുന്നു മൗലാലാ അബ്ദുല്‍ അസീസ്. 1923-ല്‍ ആന്ധ്രപ്രദേശിലെ ഖമ്മം ജില്ലയിലെ യെണ്ടലു ഗ്രാമത്തില്‍ ജനിച്ചു. ഉസ്മാനിയ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടി അധ്യാപക ജീവിതമാരംഭിച്ചു. 1950-ല്‍ ജമാഅത്തെ ഇസ്‌ലാമിയില്‍ അംഗത്വം. അടിയന്തരാവസ്ഥ കാലത്ത് 19 മാസത്തെ ജയില്‍ വാസം. ആന്ധ്ര, തമിഴ്‌നാട്, അസം സംസ്ഥാനങ്ങളില്‍ ജമാഅത്തെ ഇസ്‌ലാമി കെട്ടിപ്പടുക്കുന്നതില്‍ ത്യാഗപൂര്‍ണമായ സംഭാവനകള്‍ അര്‍പ്പിച്ചു. ഇസ്‌ലാമിക പ്രബോധന രംഗത്ത് മഹനീയ സേവനമര്‍പ്പിച്ച അദ്ദേഹം അമുസ്‌ലിം സഹോദരങ്ങളുടെ സദസ്സില്‍ ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്നതില്‍ പ്രത്യേക പാടവം പ്രകടമാക്കിയിരുന്നു.

തെലുങ്കു ഭാഷയില്‍ 'ഗീതുറായ്' മാസിക ആരംഭിച്ചത് പ്രബോധനം ലക്ഷ്യം കൂടി മുന്‍നിര്‍ത്തിയായിരുന്നു. ഇന്ത്യയിലെ ആധുനിക ഇസ്‌ലാമിക നവോത്ഥാനത്തിന്റെയും ജമാഅത്തിന്റെയും വലിയൊരു ചരിത്ര സൂക്ഷിപ്പുകാരനെയാണ് അദ്ദേഹത്തിന്റെ മരണത്തോടെ നഷ്ടപ്പെട്ടിരിക്കുന്നത്.

ഹൈദരാബാദിലെ പഹാദി ഷരീഫില്‍ ജാമിഅ ദാറുല്‍ ഹുദയില്‍ അദ്ദേഹത്തിന്റെ മയ്യിത്ത് ഖബ്‌റടക്കി. ഭാര്യയും ഒരു മകനും മൂന്ന് പെണ്‍മക്കളുമുണ്ട്. 

ചര്‍ച്ചുകളിലെ സ്‌ഫോടനം 
ജമാഅത്തെ ഇസ്‌ലാമി അപലപിച്ചു

പാകിസ്താനിലെ ലാഹോറില്‍ രണ്ട് ക്രിസ്ത്യന്‍ ചര്‍ച്ചുകളില്‍ നടന്ന ചാവേര്‍ സ്‌ഫോടനങ്ങളെ ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി അഖിലേന്ത്യാ അമീര്‍ സയ്യിദ് ജലാലുദ്ദീന്‍ അന്‍സര്‍ ഉമരി അപലപിച്ചു. 15 പേരുടെ മരണത്തിനും 80-ല്‍ പരം ആളുകള്‍ക്ക് പരിക്കേല്‍ക്കാനും ഇടയായ ചാവേര്‍ ആക്രമണം അത്യന്തം ആക്ഷേപാര്‍ഹവും ഒരു നിലക്കും നീതീകരിക്കാനാകാത്തതുമാണ്. മനുഷ്യ സമൂഹത്തോടുള്ള അക്രമമാണിത്. ഇതുപോലുള്ള സംഭവങ്ങളില്‍ ഉന്നതതല അന്വേഷണം നടത്തുകയും യഥാര്‍ഥ കുറ്റവാളികളെ പിടികൂടി ശിക്ഷിക്കുകയും ചെയ്യാന്‍ പാകിസ്താന്‍ ഗവണ്‍മെന്റിന് ബാധ്യതയുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെടുകയും പരിക്കേല്‍ക്കുകയും ചെയ്തവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നു- അന്‍സര്‍ ഉമരി അനുശോചന  സന്ദേശത്തില്‍ പറഞ്ഞു.  

മാനവശേഷി വികസന ക്യാമ്പ്

രാഴ്ച നീണ്ടുനിന്ന മാനവശേഷി വികസന ക്യാമ്പ് മാര്‍ച്ച് 13 മുതല്‍ 20 വരെ ദല്‍ഹിയില്‍ നടന്നു.  ദല്‍ഹിയില്‍നിന്നും സമീപ സംസ്ഥാനങ്ങളില്‍നിന്നും തെരഞ്ഞെടുക്കപ്പെട്ട വ്യക്തികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. ''തെരഞ്ഞെടുക്കപ്പെട്ട ജമാഅത്ത് പ്രവര്‍ത്തകരുടെ വിവിധ മേഖലകളിലെ കഴിവുകള്‍ പരിപോഷിപ്പിക്കലാണ് ഇത്തരം ക്യാമ്പുകളിലൂടെ ലക്ഷ്യം വെക്കുന്നത്. രാജ്യത്തുടനീളം ഇത്തരം മൂന്ന് വിധത്തിലുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഒന്ന്, ജമാഅത്ത് അംഗങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും. രണ്ട്, മുസ്‌ലിം സമുദായാംഗങ്ങള്‍ക്ക് പൊതുവായിട്ടുള്ളത്. മൂന്ന്, എല്ലാ വിഭാഗം ജനങ്ങള്‍ക്കും വേണ്ടിയുള്ള കറസ്‌പോണ്ടന്‍സ്, ഓണ്‍ലൈന്‍ പ്രോഗ്രാമുകള്‍-'' തര്‍ബിയത്ത് ഡിപ്പാര്‍ട്ട്‌മെന്റ് അധ്യക്ഷന്‍ ഡോ. മുഹമ്മദ് റഫ്അത്ത് അറിയിച്ചു. വിവിധ വിഷയങ്ങളില്‍ ജമാഅത്ത് നേതാക്കളുള്‍പ്പെടെ പ്രമുഖര്‍ ക്ലാസ്സെടുത്തു. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 22/ അല്‍ഹജ്ജ്/ 1,2
എ.വൈ.ആര്‍