Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 13

കരിയര്‍

സുലൈമാന്‍ ഊരകം

BSc കാര്‍ക്ക് PhD

കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന ബംഗളൂരുവിലെ Jawaharlal Nehru Centre for Advanced Scientific Research (JNCASR) BSc ബിരുദക്കാരില്‍ നിന്ന് ഇന്റഗ്രേറ്റഡ് PhD ക്ക് അപേക്ഷ ക്ഷണിച്ചു. Chemistry, Biology എഞ്ചിനീയറിംഗ് എന്നിവയില്‍ 55% മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും അവസാന വര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. അവസാന തീയതി: ഏപ്രില്‍ 20.

www.jncasr.ac.in/admit

മാരിടൈം യൂനിവേഴ്‌സിറ്റിയില്‍ പഠനം

കേന്ദ്ര ഗവണ്‍മെന്റിനു കീഴില്‍ ചെന്നൈ ആസ്ഥാനമായുള്ള ഇന്ത്യന്‍ മാരിടൈം യൂനിവേഴ്‌സിറ്റിയില്‍ വിവിധ കോഴ്‌സുകളിലേക്കുള്ള അഡ്മിഷനു പൊതുപ്രവേശന പരീക്ഷ നടത്തുന്നു. B.Tec in Maritime Engineering, Naval Architecture, Mariscience എന്നിവയാണ് കോഴ്‌സുകള്‍. കൊച്ചി, ചെന്നൈ, വിശാഖപട്ടണം, മുംബൈ, കൊല്‍ക്കത്ത എന്നീ മെയ്ന്‍ കാമ്പസുകള്‍ക്ക് പുറമെ 37 പ്രധാന സ്ഥാപനങ്ങളിലേക്കും ഏപ്രില്‍ 25-ന് നടക്കുന്ന ഈ ടെസ്റ്റിലൂടെയാണ് പ്രവേശനം. അവസാന തീയതി: ഏപ്രില്‍ 6. www.imu.tn.nic.in

അലിഗഢില്‍ MBBS/B.Tech/B.Arch

അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റിയുടെ കീഴിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു മെഡിക്കല്‍ കോളേജ് MBBS നും Dr. ZA Dental College ല്‍ BDS കോഴ്‌സിനും, Ajmal Khan Tibbiya College ല്‍ BUMS നും സാക്കിര്‍ ഹുസൈന്‍ കോളേജ് ഓഫ് എഞ്ചിനീയറിംഗിന്റെ വിവിധ ബ്രാഞ്ചുകളിലെ B.Tech/B.Arch കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. ഏപ്രില്‍ 26, മെയ് 17 തീയതികളില്‍ നടക്കുന്ന പ്രവേശന പരീക്ഷ കേരളത്തിലും എഴുതാം. B.Tech ന് അപേക്ഷകരുടെ തോത് അനുസരിച്ച് കേരളത്തില്‍ സെന്റര്‍ സാധ്യത കൂടുതലാണ്. അവസാന തീയതി: എഞ്ചിനീയറിംഗ് മാര്‍ച്ച് 18. മെഡിസിന്‍ മാര്‍ച്ച് 23. 

www.amucontrollerexams.com, 09412453323 (Shan SIO AMU).

നെതര്‍ലാന്‍ഡ്‌സില്‍ പഠനത്തിന് സ്‌കോളര്‍ഷിപ്പ്

യൂറോപ്യന്‍ യൂനിയനിന് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് നെതര്‍ലാന്‍ഡ്‌സില്‍ സ്‌കോളര്‍ഷിപ്പോടെ ബിരുദ, ബിരുദാനന്തര പഠനത്തിന് 769 വിദ്യാര്‍ഥികള്‍ക്ക് അവസരം. ആദ്യ വര്‍ഷം തന്നെ മുഴുവന്‍ തുകയും ലഭിക്കും. അവസാന തീയതി: മാര്‍ച്ച് 31. www.studyinholland.nl/hollandscholarship

+2 സയന്‍സുകാര്‍ക്ക് IISCയില്‍ അപേക്ഷിക്കാം

ഇന്ത്യയില്‍ ശാസ്ത്ര ഗവേഷണ രംഗത്ത് ഏറ്റവും പ്രമുഖ സ്ഥാപനമായ ബംഗുളുരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ Bachelor of Science (BS) പ്രോഗ്രാമിന് ഉയര്‍ന്ന അക്കാദമിക് നിലവാരവും ഗവേഷണ താല്‍പര്യവുമുള്ള വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ബയോളജി, കെമിസ്ട്രി, എന്‍വയണ്‍മെന്റല്‍ സയന്‍സ്, മെറ്റീരിയല്‍സ്, മാത്‌സ്, ഫിസിക്‌സ് എന്നീ വിഷയങ്ങളാണ് പ്രോഗ്രാമിന്റെ ഭാഗമായുള്ളത്. ഇതോടൊപ്പം എഞ്ചിനീയറിംഗ്, ഹ്യുമാനിറ്റീസ് വിഷയങ്ങളും കോഴ്‌സിന്റെ ഭാഗമായി പഠിപ്പിക്കുന്നുണ്ട്. അവസാന തീയതി ഏപ്രില്‍ 30.  www.iisc.ernet.in/ug

NIT കളില്‍ MCA

കോഴിക്കോട് ഉള്‍പ്പെടെയുള്ള ഇന്ത്യയിലെ പതിനൊന്ന് National Institute of Technologyകളില്‍ MCA (Master of Computer Application) നുള്ള എന്‍.ഐ.ടി.എം.സി.എ കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റിന് (നിംസെറ്റ് 2015) അപേക്ഷിക്കാം. അഗര്‍ത്തല NIT യുടെ ആഭിമുഖ്യത്തിലാണ് ഇത്തവണത്തെ നിംസെറ്റ്. മെയ് 31 ന് വിവിധ കേന്ദ്രങ്ങളില്‍ നടത്തുന്ന പ്രവേശന പരീക്ഷയില്‍ നേടുന്ന മാര്‍ക്കിന്റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ഓരോ NiT യിലേക്കും പ്രത്യേകം അപേക്ഷിക്കേണ്ട. അവസാന തീയതി: ഏപ്രില്‍ 20. www.nimet2015.nita.ac.in

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /107, 108
എ.വൈ.ആര്‍