Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 06

കരിയര്‍

സുലൈമാന്‍ ഊരകം

EFLU അപേക്ഷ ഫെബ്രുവരി 25 വരെ

വിദേശ ഭാഷാ-പത്രപ്രവര്‍ത്തന പഠനത്തിന് പ്രശസ്തമായ കേന്ദ്ര സര്‍വകലാശാല ഹൈദരാബാദിലെ The English and Foreign Language University (EFLU) ഹൈദരാബാദ്, ലക്‌നൗ, ഷില്ലോംഗ് കാമ്പസുകളില്‍ നടത്തുന്ന ഡിഗ്രി, പി.ജി, പി.എച്ച്.ഡി പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അറബിക്, ഇംഗ്ലീഷ്, ഹിന്ദി, ഫ്രഞ്ച്, ജര്‍മന്‍, റഷ്യന്‍, സ്പാനിഷ്, ലിംഗ്വിസ്റ്റിക്‌സ് (ഭാഷാപഠന ശാസ്ത്രം) ജേര്‍ണലിസം ആന്റ് മാസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ കോഴ്‌സുകളിലേക്കാണ് അപേക്ഷ സ്വീകരിക്കുന്നത്. ആദ്യം അപേക്ഷിക്കുന്നവര്‍ക്ക് പ്രവേശന പരീക്ഷ കേരളത്തിലും എഴുതാന്‍ സൗകര്യമുണ്ട്. www.efluniversity.ac.in

edx-ല്‍ പുതിയ കോഴ്‌സുകള്‍

ഹാര്‍ഡ്‌വാര്‍ഡ്, സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്‌സിറ്റികള്‍ പുതിയ ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങി. Science of Happiness, Introduction to Nutrition, The Body Matters, Introduction to Psychology, Introduction to Linux, Introduction to Computer Science, Programming in Scratch, The Computer Technology inside your Smartphone, Enterpreneurship, Innovation and Communication, Becoming a Successful Leader, Economics of Cyber Security എന്നിവയാണ് കോഴ്‌സുകള്‍. www.edx.org

ഡിസാസ്റ്റര്‍ മാനേജ്‌മെന്റില്‍ സൗജന്യ പഠനം UNEP

Disaster Management (ദുരന്ത നിവാരണം), കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് ഐക്യരാഷ്ട്ര പരിസ്ഥിതി സംഘടന (UNEP) സൗജന്യ ഓണ്‍ലൈന്‍ പ്രോഗ്രാം നടത്തുന്നു. Disasters and Ecosystem: Resilience in a Changing Climate എന്നാണ് കോഴ്‌സിന്റെ പേര്. MOOC വഴിയാണ് ഈ കോഴ്‌സ് നടത്തുക. www.themooc.net

Study Material ഡൗണ്‍ലോഡ് ചെയ്യാം

Indira Gandhi National Open University യുടെ E-ടീം തയാറാക്കി ഓപ്പണ്‍ ഓണ്‍ലൈന്‍ സ്റ്റഡീമെറ്റീരിയല്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. IGNOU ഇതര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും പ്രയോജനപ്പെടുന്ന രീതിയിലാണ് സ്റ്റഡി മെറ്റീരിയല്‍സ്. Management, Commer-ce, Social Studies, Science, Arts, Technology, Engineering, Agricultural and Education എന്നീ വിഷയങ്ങളെല്ലാം ലഭ്യമാണ്. www.egyankosh.ac.in

പേള്‍ അക്കാദമിയില്‍ ഡിസൈന്‍ പഠനം

ഫാഷന്‍ ഡിസൈന്‍, ബിസിനസ്, ടെക്‌നോളജി മേഖലകളില്‍ പേള്‍ അക്കാദമിയില്‍ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. ഫാഷന്‍ ഡിസൈന്‍, ഫാഷന്‍ സ്റ്റൈലിംഗ് & ഇമേജ് ഡിസൈന്‍, ഫാഷന്‍ മീഡിയാ കമ്യൂണിക്കേഷന്‍, കമ്യൂണിക്കേഷന്‍ ഡിസൈന്‍, ലൈഫ് സ്റ്റൈല്‍ ബിസിനസ് മാനേജ്‌മെന്റ്, ഇന്റീരിയര്‍ ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍, പ്രൊഡക്ട് ഡിസൈന്‍, ജ്വല്ലറി ഡിസൈന്‍ തുടങ്ങിയ കോഴ്‌സുകള്‍ ദല്‍ഹി, മുംബൈ, നോയിഡ, ജയ്പൂര്‍ കാമ്പസുകളിലാണ്. അവസാന തീയതി: ഏപ്രില്‍ 28. 

www.pearlacademy.com

ഗവേഷകര്‍ക്ക് ഒ.ബി.സി സ്‌കോളര്‍ഷിപ്പ്

PhD/Mphil ചെയ്യുന്ന മിടുക്കരായ ഒ.ബി.സി വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയം നാഷ്‌നല്‍ ഫെലോഷിപ്പ് നല്‍കുന്നു. ശാസ്ത്രം, മാനവിക വിഷയങ്ങള്‍, എഞ്ചിനീയറിംഗ്, ടെക്‌നോളജി എന്നീ വിഷയങ്ങളിലേക്കാണ് പ്രതിമാസം 25000 രൂപയുടെ ഫെലോഷിപ്പ് കൂടാതെ വര്‍ഷത്തില്‍ 20500 രൂപ contingency ഫണ്ടും ലഭിക്കും. കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ആറ് ലക്ഷത്തില്‍ കവിയരുത്. ശാരീരിക വൈകല്യമുള്ളവര്‍ക്ക് മൂന്ന് ശതമാനം സംവരണമുണ്ട്. www.ugc.ac.in, www.socialjustice.nic.in/scholarshisp

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 89-91
എ.വൈ.ആര്‍