Prabodhanm Weekly

Pages

Search

2015 ജനുവരി 23

കരിയര്‍

സുലൈമാന്‍ ഊരകം

MHRD കരിയര്‍ പോര്‍ട്ട് പുറത്തിറക്കി

ഏതു കോഴ്‌സ്, എവിടെ പഠിക്കാം എന്ന രക്ഷിതാക്കളുടെയും, കുട്ടികളുടെയും ആശങ്ക അകറ്റുന്നതിന് കേന്ദ്ര മാനവ വിഭവ ശേഷി (വിദ്യാഭ്യാസം) മന്ത്രാലയത്തിന്റെ ഉന്നത വിദ്യാഭ്യാസ വിഭാഗം ഏകീകൃത പോര്‍ട്ട് ആരംഭിച്ചു. രാജ്യത്തെ എല്ലാ അംഗീകൃത യൂനിവേഴ്‌സിറ്റികളും കോളേജുകളും സ്ഥാപനങ്ങളും കോഴ്‌സുകളും ഒപ്ഷണല്‍ വിഷയങ്ങളും ഇതിലൂടെ കണ്ടെത്താം. www.knowyourcollege.in

ഹംഗറിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠനം

ഇന്ത്യയില്‍ നിന്നുള്ള 200 സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പോടെ യൂറോപ്യന്‍ രാജ്യമായ ഹംഗറിയില്‍ ഡിഗ്രി, പി.ജി, Mphil/PhD എന്നിവ ചെയ്യുന്നതിന് Human Capacity Ministry of Hungary യും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയവും തമ്മില്‍ ധാരണയായി. Natural and Life Sciences, Information Technology, Economics, Business Management and Engineering എന്നീ വിഷയങ്ങള്‍ക്കാണ് അവസരം. അവസാന തീയതി: ജനുവരി 27. www.ugc.ac.in

e-books സ്റ്റോര്‍

IQRA International Education Foundation വിവിധ വിഷയങ്ങളിലുള്ള ഇസ്‌ലാമിക പുസ്തകങ്ങളുടെ e-book സ്റ്റോര്‍ ആരംഭിച്ചു. ഖുര്‍ആന്‍, ഹദീസ്, ചരിത്രം, ഫിഖ്ഹ്, അഖീദഃ, അറബി ഭാഷാപഠനം തുടങ്ങിയ മേഖലകളില്‍ ഡസന്‍ കണക്കിനു പുസ്തകങ്ങള്‍ ഇഖ്‌റയുടെ e-book സ്റ്റോറില്‍ ലഭ്യമാണ്. www.ebooks.iqra.org

പി.ജി പഠനത്തിന് Aga Khan സ്‌കോളര്‍ഷിപ്പ്

മുസ്‌ലിം ലീഗ് സ്ഥാപക നേതാവായ Aga Khan ന്റെ ഓര്‍മക്കായി Aga Khan Foundation ന്റെ വിദ്യാഭ്യാസ സേവന കേന്ദ്രം വിവിധ വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നവരില്‍ നിന്ന് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ട്യൂഷന്‍ ഫീസിന്റെ കൂടെ ഹോസ്റ്റല്‍ ഫീസും ലഭിക്കും. അവസാന തീയതി: മാര്‍ച്ച് 31. www.akdn-org/akf

B.Tech/BSc കാര്‍ക്ക് സയന്റിഫിക്ക് ഓഫീസര്‍

കേന്ദ്ര ആണവോര്‍ജ വകുപ്പിനു കീഴില്‍ സയന്റിഫിക് ഓഫീസര്‍ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ B.Tech/BE/BSc (ഏതു വിഷയത്തിലും) വിഷയങ്ങളിലേതിലെങ്കിലും 60 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അവസരം. OCES, DGFS എന്നീ കോഴ്‌സുകളിലൂടെയാണ് പ്രവേശനം. ഒരു വര്‍ഷത്തെ ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സയന്റിഫിക് ഓഫീസര്‍ (ഗ്രൂപ്പ് A) തസ്തികയില്‍ നിയമനം ലഭിക്കും. മുംബൈയിലെ ബാര്‍ക്കിലായിരിക്കും പഠനം. അവസാന തീയതി ഫെബ്രുവരി 6. www.barconlineexam.in

സയന്‍സ് വിദ്യാര്‍ഥികള്‍ക്ക് Summer Training Program

BSc/MSc, B.Tech/M.Tech പഠിച്ചു കൊണ്ടിരിക്കുന്ന സമര്‍ഥരായ വിദ്യാര്‍ഥികളില്‍നിന്ന് വെക്കേഷന്‍ കാലയളവില്‍ രാജ്യത്തെ പ്രധാന സ്ഥാപനങ്ങളില്‍ സ്റ്റൈപന്റോടെ Training Program ചെയ്യുന്നതിന് വേണ്ടി സെന്റര്‍ ഫോര്‍ സെല്ലുലര്‍ & മോളിക്യുലര്‍ ബയോളജി അപേക്ഷ ക്ഷണിച്ചു. അറുപത് ദിവസമായിരിക്കും ട്രെയ്‌നിംഗ് പ്രോഗ്രാം. അപേക്ഷിക്കേണ്ട അവസാന തീയതി: ഫെബ്രുവരി 6. www.ccmb.res.in

OBC സ്‌കോളര്‍ഷിപ്പ്

ദേശീയ പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തില്‍ IIT/IIM/IISER/IIS/AIIMS/TISS/NSL/ തുടങ്ങിയ സ്ഥാപനങ്ങളിലും, CA/CS/ICWI എന്നീ കോഴ്‌സുകള്‍ക്കും പഠിക്കുന്ന OBC വിഭാഗക്കാരില്‍ നിന്നും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് സംസ്ഥാന പിന്നാക്ക സമുദായ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.bcdd.kerala.gov

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 85,86
എ.വൈ.ആര്‍