'നൊബേല്‍' വേണ്ടെന്ന് ഡോ. ആയദ് അല്‍ഖര്‍നി
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചാലും സ്വീകരിക്കാന്‍ തയാറല്ലെന്ന് പ്രശസ്ത സൗദി പണ്ഡിതനും ചിന്തകനും ഗ്രന്ഥകാരനുമായ ശൈഖ് ആയദ് അല്‍ഖര്‍നി വ്യക്തമാക്കി. ഇസ്‌ലാമിനും ലോക സമൂഹത്തിനും ഡോ. ആയദ് അല്‍ഖര്‍നി നല്‍കിയ മഹത്തായ സേവനങ്ങള്‍ പരിഗണിച്ച് അദ്ദേഹത്തെ നൊബേല്‍ സമ്മാനത്തിന് നാമനിര്‍ദേശം ചെയ്യണമെന്ന് സുഊദി പത്രമായ അല്‍ശര്‍ഖില്‍ കോളമിസ്റ്റ് ഇബ്‌റാഹീം ആല്‍ മജ്‌രി എഴുതിയ ലേഖനത്തിന് മറുപടിയായി തന്റെ 'ട്വിറ്ററി'ലാണ് ശൈഖ് അല്‍ഖര്‍നി ഇക്കാര്യം അറിയിച്ചത്.
അല്‍ഖര്‍നിയുടെ വൈജ്ഞാനിക അവഗാഹവും സാമൂഹിക പ്രതിബദ്ധതയും ലോക സമാധാനത്തിന് അദ്ദേഹം നല്‍കുന്ന സേവനവും തന്നെ അത്ഭുതപ്പെടുത്തുന്നുവെന്ന് കോളമിസ്റ്റ് ആല്‍ മജ്‌രി എഴുതി. അറബ് ലോകത്ത് പൊതുവെയും സുഊദി അറേബ്യയില്‍ പ്രത്യേകിച്ചും സാമൂഹിക സാംസ്‌കാരിക കലാ വൈജ്ഞാനിക മണ്ഡലങ്ങളിലെ നിറസാന്നിധ്യമാണ് ഡോ. ആയിദ് അല്‍ഖര്‍നി. അദ്ദേഹത്തിന്റെ 'ദുഃഖിക്കരുത്' (ലാ തഹ്‌സന്‍) എന്ന ഗ്രന്ഥം ഇതിനകം 10 ദശലക്ഷത്തിലധികം കോപ്പികള്‍ ലോകത്തുടനീളം വിറ്റഴിക്കപ്പെട്ടിട്ടുണ്ട്. നാല്‍പതിലധികം ലോകരാഷ്ട്രങ്ങള്‍ അദ്ദേഹം ഇതിനകം സന്ദര്‍ശിച്ചിട്ടുണ്ട്. സുഊദി സമൂഹത്തിലും അറബ് ലോകത്തും ഡോ. അല്‍ഖര്‍നിക്ക് വിമര്‍ശകരും ഒട്ടും കുറവല്ല.
അഫ്ഗാനിസ്താനില്‍ നിന്ന് രക്ഷപ്പെടാന്‍ വഴിതേടുന്ന ബ്രിട്ടീഷ് സൈന്യം
അഫ്ഗാനിസ്താനില്‍നിന്നുള്ള പിന്മാറ്റത്തിന്റെ ഭാഗമായി സൈനിക വാഹനങ്ങളും മറ്റു സന്നാഹങ്ങളും തിരിച്ചുകൊണ്ടുപോകാന്‍ ഉസ്ബക്കിസ്താനുമായി കരാറിലേര്‍പ്പെട്ടതായി ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ഫിലിപ് ഹാമണ്ട് അറിയിച്ചു. തിരിച്ചുപോക്കിന് ഉസ്ബക്കിസ്താന്‍ ഭൂപ്രദേശം ഉപയോഗിക്കാനാണ് കരാര്‍. ബ്രിട്ടീഷ് സൈന്യത്തിന്റെ അവശേഷിക്കുന്ന 2500 ഓളം ടാങ്കറുകളും 6500 ഓളം വന്‍ ചരക്ക് വാഹന വ്യൂഹവും മറ്റു യുദ്ധ സാമഗ്രികളും തിരിച്ചുകൊണ്ടുപോകുന്നത് ഭീമമായ സാമ്പത്തിക ബാധ്യത വരുത്തുന്നതാണെന്ന് എ.ബി.സി ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വിദേശ സൈനിക താവളങ്ങളില്‍ നിന്ന് സൈന്യം പിന്‍മാറുന്നതോടെ അഫ്ഗാനിസ്താന്‍ യുദ്ധസാമഗ്രികളുടെ മാലിന്യ ശേഖരമായി മാറുമെന്ന് ആശങ്കയുണ്ട്. അത്രയധികം ഉപയോഗ ശൂന്യമായതും മറ്റുമായ യുദ്ധ സാമഗ്രികളാണ് അഫ്ഗാനില്‍ ബ്രിട്ടന്റേതടക്കമുള്ള സൈന്യം ഉപേക്ഷിച്ചുപോകുന്നത്.
റോഹിങ്ക്യ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ രഹസ്യ നീക്കം
മ്യാന്‍മറില്‍ വിവിധതരം പീഡനങ്ങള്‍ക്ക് ഇരകളാവുന്ന റോഹിങ്ക്യ മുസ്‌ലിംകളെ ഉന്മൂലനം ചെയ്യാന്‍ മ്യാന്‍മര്‍ സര്‍ക്കാറും ബുദ്ധിസ്റ്റ് തീ്രവവാദികളും ചേര്‍ന്ന് പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നതായി റക്കാന്‍ കേന്ദ്രമായി ്രപവര്‍ത്തിക്കുന്ന റോഹിങ്ക്യ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഒരു വര്‍ഷത്തിനുള്ളില്‍ റോഹിങ്ക്യ മുസ്‌ലിം വിഭാഗത്തെ പൂര്‍ണമായും ഇല്ലായ്മ ചെയ്യാനുള്ള പദ്ധതിയാണത്രെ ആവിഷ്‌കരിക്കുന്നത്.
ഐക്യരാഷ്്രടസഭയുടെയും ഒ.ഐ.സിയുടെയും ഇടപെടലുകളുണ്ടായിരുന്നിട്ടും റോഹിങ്ക്യ മുസ്‌ലിംകള്‍ക്കെതിരെയുള്ള ആ്രകമണങ്ങള്‍ തുടരുകയാണ്. അടുത്തിടെ പശ്ചിമ മ്യാന്‍മറിലെ 'മണ്ടാഗൊ' ്രഗാമത്തിലും മറ്റും റോഹിങ്ക്യ മുസ്ലിംകള്‍ക്കെതിരെ വ്യാപകമായ ആ്രകമണങ്ങളാണ് സര്‍ക്കാറിന്റെ ഒത്താശയോടെ ബുദ്ധിസ്റ്റ് തീ്രവവാദികള്‍ അഴിച്ചുവിടുന്നത്. പട്ടാളം ഏര്‍പ്പെടുത്തിയ ഉപരോധവും കര്‍ഫ്യുവും കാരണം പുറത്തിറങ്ങാനാകാതെ കഴിയുന്ന റോഹിങ്ക്യകളുടെ അവസ്ഥ അഭായാര്‍ഥി ക്യാമ്പുകളില്‍ കഴിയുന്നവരെക്കാള്‍ കഷ്ടമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര സമൂഹത്തിന്റെ ശക്തമായ ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ വന്‍ മനുഷ്യദുരന്തമായിരിക്കും മ്യാന്‍മറില്‍ ഉണ്ടാവുകയെന്ന് മനുഷ്യാവകാശ ്രപവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ഇസ്രയേലി ജയിലുകളില്‍
ഫലസ്ത്വീന്‍ തടവുകാര്‍ക്ക് നരകയാതനയെന്ന്
ഇസ്രയേല്‍ ജയിലുകളില്‍ മനുഷ്യാവകാശം പോലും നിഷേധിക്കപ്പെട്ട് നരകയാതന അനുഭവിക്കുന്ന ഫലസ്ത്വീന്‍ തടവുകാരുടെ അവസ്ഥ അതീവ ഗുരുതരമാണെന്നും ഇക്കാര്യത്തില്‍ താന്‍ ഏറെ ഖിന്നനാണെന്നും സ്ഥാനമൊഴിഞ്ഞ ഒ.ഐ.സി സെക്രട്ടറി ജനറല്‍ അക്മലുദ്ദീന്‍ ഇഹ്‌സാനോഗ്‌ലു പറഞ്ഞു. ഇസ്രയേലിന്റെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് അറുതിവരുത്താന്‍ ലോക മനസ്സാക്ഷി ഉണര്‍ന്നു പ്രവര്‍ത്തിക്കണം. ജയിലുകളില്‍ നിരാഹാരം അനുഷ്ഠിക്കുന്ന ഫലസ്ത്വീന്‍ തടവുകാരുടേതടക്കമുള്ള പ്രശ്‌നങ്ങള്‍ ലോകത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളും അംഗീകൃത മനുഷ്യാവകാശങ്ങളും അംഗീകരിക്കാന്‍ ഇസ്രയേലിനെ നിര്‍ബന്ധിക്കണമെന്നും ഇസ്ഹാനോഗ്‌ലു ആവശ്യപ്പെട്ടു.
രഹസ്യ ഏജന്റുമാരില്‍ നിന്നു ലഭിക്കുന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുന്ന ഇസ്രയേല്‍ കാടത്തത്തിന്റെ പേരാണ് അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍. ഇത്തരത്തില്‍ തടവിലാക്കപ്പെട്ട അനേകം പേര്‍ ഇസ്രയേലി ജയിലുകളില്‍ വിചാരണപോലും ഇല്ലാതെ കഴിയുന്നുണ്ട്. 'സ്വാതന്ത്ര്യം അല്ലെങ്കില്‍ മരണം' എന്ന മുദ്രാവാക്യവുമായി അഡ്മിനിസ്‌ട്രേറ്റീവ് ഡിറ്റന്‍ഷന്‍ മുഖേന തടവിലാക്കപ്പെട്ട അനേകം ഫലസ്ത്വീന്‍ പോരാളികള്‍ ജയിലുകളില്‍ നിരാഹാര സമരം നടത്തിവരുന്നു. നിരാഹാരം അനുഷ്ഠിക്കുന്ന അയ്മന്‍ അല്‍ഷറൗന 235 ദിവസവും സാമിര്‍ അല്‍ഈസാവി 215 ദിവസവും പിന്നിട്ടുകഴിഞ്ഞു. നിരാഹാര സമരം നടത്തുന്ന ഫലസ്ത്വീന്‍ തടവുകാരുടെ ജീവന്‍ അപകടത്തിലായാല്‍ ഇസ്രയേല്‍ കനത്ത വില നല്‍കേണ്ടിവരുമെന്ന് ഒ.ഐ.സി മുന്നറിയിപ്പ് നല്‍കിയിരുന്നു.
മാലി അഭയാര്‍ഥികളെ ക്രിസ്തീയവത്കരിക്കാന്‍ ശ്രമം
ആഭ്യന്തര കലാപം മൂര്‍ഛിച്ച മാലിയില്‍ നിന്ന് അഭയാര്‍ഥികളായി അള്‍ജീരിയയിലെ തമാന്റെസതിലെത്തിയ (Tamanrasset) മാലി അഭയാര്‍ഥികള്‍ക്കിടയില്‍ വ്യാപകമായി ക്രിസ്തീയവത്കരണം നടന്നുവരുന്നത് തടയാന്‍ അള്‍ജീരിയന്‍ സര്‍ക്കാര്‍ പ്രവിശ്യാ ഭരണകൂടത്തോട് ആവശ്യപ്പെട്ടു. ദത്തെടുക്കാനെന്ന വ്യാജേന രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ക്രിസ്തീയ മിഷനറികള്‍ കുട്ടികളെ വിദേശത്തേക്ക് കടത്തുന്നതായി അല്‍ ഖബര്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ആയിരം യൂറോ വില നിശ്ചയിച്ച് വില്‍പന നടത്തിയ ആറു വയസ് പ്രായമുള്ള ഇരുപതോളം കുട്ടികളെ തുനീഷ്യ വഴി പാശ്ചാത്യ നാടുകളിലേക്ക് കടത്തിയതായും പത്രം ആരോപിച്ചു.
യുദ്ധക്കെടുതികളില്‍നിന്ന് രക്ഷപ്പെട്ട് അഭയാര്‍ഥി ക്യാമ്പുകളിലെത്തുന്ന കുടുംബങ്ങളിലെ കുട്ടികളെയാണ് ഇങ്ങനെ പണം നല്‍കി കടത്തിക്കൊണ്ടുപോകുന്നത്. അമേരിക്ക, ജര്‍മനി, ബ്രിട്ടന്‍, കനഡ തുടങ്ങിയ നാടുകളിലേക്കാണ് കുട്ടികളെ എത്തിക്കുന്നതെന്നും അള്‍ജീരിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇസ്‌ലാമിന് നല്ല സ്വാധീനമുള്ള പശ്ചിമ ആഫ്രിക്കന്‍ രാഷ്ട്രമായ മാലിയില്‍ ഇസ്‌ലാമിസ്റ്റുകളെ അടിച്ചമര്‍ത്താനെന്ന വ്യാജേന വീണ്ടും യൂറോപ്യന്‍ അധിനിവേശം ശക്തി പ്രാപിക്കുന്നതിനിടെയാണ് ഭീമമായ സാമ്പത്തിക ഉറവിടങ്ങളുള്ള പാശ്ചാത്യ നാടുകളിലെ ക്രിസ്ത്യന്‍ മിഷനറി സംഘങ്ങള്‍ അഭയാര്‍ഥികളെ ക്രിസ്തീയവല്‍ക്കരിക്കാനുള്ള ശ്രമം തുടരുന്നത്.
ആറ് മില്യന്‍ ഉംറ തീര്‍ഥാടകരെത്തുമെന്ന് പ്രതീക്ഷ
ഈ വര്‍ഷം ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാകുമെന്നും എഴുപതോളം വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നായി ഏകദേശം 60 ലക്ഷം തീര്‍ഥാടകരെത്തുമെന്ന് പ്രതീക്ഷിക്കുന്നതായും സുഊദി ഹജ്ജ് കാര്യ മന്ത്രി ഡോ. ബന്ദര്‍ ബിന്‍ മുഹമ്മദ് അല്‍ ഹജ്ജാര്‍ പറഞ്ഞു. സമ്പൂര്‍ണ ഇലക്‌ട്രോണിക് സംവിധാനം നടപ്പാക്കി വിസയുടെ നടപടിക്രമങ്ങള്‍ എളുപ്പമാക്കിയതായും മന്ത്രി പറഞ്ഞു. ഉംറ തീര്‍ഥാടകരുടെ തിരക്ക് പരിഗണിച്ച് ഇരു ഹറമുകളിലും മതിയായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഹജ്ജ് മന്ത്രാലയം തീര്‍ഥാടകരുടെ സേവനത്തിനായി സജ്ജമാണെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ മാസം ഉംറ സീസണ്‍ ആരംഭിച്ചതു മുതല്‍ മക്കയിലും മദീനയിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.
മലയാളി ഉംറ തീര്‍ഥാടകരടക്കമുള്ള ഇന്ത്യന്‍ തീര്‍ഥാടകരും ധാരാളമായി എത്തിയിട്ടുണ്ട്. ജിദ്ദയിലോ സുഊദിയുടെ മറ്റേതെങ്കിലും ഭാഗങ്ങളിലോ ജോലിചെയ്യുന്ന സ്വന്തക്കാരുള്ളവരാണ് മലയാളി ഉംറ തീര്‍ഥാടകരില്‍ ഭൂരിഭാഗവും.
ആയുധക്കമ്പനികളെ നിയന്ത്രിക്കുന്നത്
അമേരിക്കയും ബ്രിട്ടനും
ലോകത്തെ ഏറ്റവും വലിയ മൂന്നു ആയുധനിര്‍മാണ സ്ഥാപനങ്ങളില്‍ രണ്ടെണ്ണം അമേരിക്കയുടെതും മൂന്നാമത്തേത് ബ്രിട്ടന്റെതും. അന്താരാഷ്ട്ര സമാധാന ഗവേഷണ സ്ഥാപനമായ സ്റ്റോക്ക്‌ഹോം ഇന്റര്‍നാഷ്‌നല്‍ പീസ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് (ടകജഞക) പുറത്തുവിട്ട കണക്കുകള്‍ പ്രകാരം അമേരിക്കയുടെയുടെയും പശ്ചിമ യൂറോപ്പിലെയും കമ്പനികള്‍ ലോക ആയുധ വിപണിയിലെ ആധിപത്യം തുടരുന്നു.
2011-ല്‍ 411 ബില്യന്‍ ഡോളറിന്റെ വിറ്റുവരവാണ് ആയുധക്കമ്പനികള്‍ രേഖപ്പെടുത്തിയത്. 2010 ലേതിനേക്കാള്‍ 5 ശതമാനം കുറവാണിതെങ്കിലും ആശ്വസിക്കാനൊന്നും വകയില്ല. കാരണം, യൂറോപ്യന്‍-അമേരിക്കന്‍ നാടുകളില്‍ ആഞ്ഞുവീശിയ സാമ്പത്തിക മാന്ദ്യം ആയുധ ഇടപാട് വൈകിച്ചുവെങ്കിലും മൂന്നാംലോക രാജ്യങ്ങള്‍ കണക്കിന് വാങ്ങിക്കൂട്ടിയതായാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആയുധക്കച്ചവടത്തില്‍ അമേരിക്കന്‍ കമ്പനിയായLockheed Martin ഒന്നാം സ്ഥാനത്താണ്. അമേരിക്കയുടെതന്നെ Boeing Company യാണ് രണ്ടാം സ്ഥാനത്ത്. മൂന്നാം സ്ഥാനം ബ്രിട്ടീഷ് സ്ഥാപനമായ bae സിസ്റ്റത്തിനാണ്.
Comments