കലികാലം
ബദരി നാരായണന്‍ നമ്പൂതിരി
കുട്ടിക്കാലം തൊട്ട്
വെറുക്കാന്‍ പരിശീലിപ്പിക്കുന്ന
സംവിധാനങ്ങളില്‍ നിന്നാണ്
കവികള്‍ കാല്‍പനിക പക്ഷക്കാരായത്.
വെറുപ്പിലുറച്ചു പോയതുകൊണ്ടാണിവിടെ
വിപ്ലവത്തിലുമധികം
വിവാദ സമുച്ചയങ്ങള്‍ സാധ്യമായത്.
അപ്പോള്‍ വെറുതെയല്ല
പ്രണയത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്നിട്ടും
നമ്മള്‍ കരിക്കട്ടകളായിപ്പോയത്.
വിനോദച്ചിരിചിരിച്ചിട്ടും
വികൃതസ്വരൂപങ്ങളായിത്തോന്നിച്ചത്.
മുങ്ങിയും പൊങ്ങിയും
നീന്തിയൊരു കരപറ്റവേ
ആഴങ്ങളിലെ മരണാസന്നതകളെ
അഭിമുഖീകരിക്കാത്തതിനാലാണ്
നാം ഭീരുക്കള്‍ ചിറകിരുന്നിട്ടും
ശലഭങ്ങളെപ്പോലെ
വെളിച്ചത്തെ പുല്‍കുന്നത്.
വെളിച്ചം പോലുമിന്ന്
പുതിയൊരു കെണിയാകണം
മൂല്യങ്ങളെന്ന പേരില്‍
പെറ്റുപെരുകുന്നത് പെരും നുണകളും
സ്‌നേഹം
തിരിച്ചറിയാന്‍ പോലുമാകാത്തവിധമായ്
കിടക്കുന്നു
കേടുപാടുകള്‍ തീര്‍ത്തിനിയും
നിരത്തിലിറക്കാനാകാത്ത ചക്രം പോലെ.
Comments