Prabodhanm Weekly

Pages

Search

2015 ഡിസംബര്‍ 04

കരിയര്‍

സുലൈമാന്‍ ഊരകം

 the young india fellowship 

രാജ്യത്തിന്റെ മാനവ ശേഷി വികസനത്തിന് ആവശ്യമായ ട്രെയ്‌നേഴ്‌സിനെയും നേതൃനിരയെയും വളര്‍ത്തിക്കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ National Council of Research എല്ലാ വര്‍ഷവും നടത്തിവരുന്ന പ്രോഗ്രാമാണ് YIF. പൂര്‍ണമായും റെസിഡന്‍ഷ്യല്‍ രീതിയില്‍ ഒരു വര്‍ഷത്തെ പി.ജി ഡിപ്ലോമ പ്രോഗ്രാമാണിത്. 225 വിദ്യാര്‍ഥികള്‍ക്കാണ് ഓരോ വര്‍ഷവും പ്രവേശനം നല്‍കുന്നത്. ദല്‍ഹിയിലെ അശോക സര്‍വകലാശാലയുടെ കാമ്പസിലാണ് പഠനവും താമസവും. ലോകത്തിലെ ഏറ്റവും മികച്ച റാങ്കിലുള്ള School of Engineering and Applied Science (SEAS), Carleton College, King College, London Science Institute എന്നിവയെല്ലാം YIFമായി സഹകരിക്കുന്നുണ്ട്. എല്ലാതരം ബിരുദക്കാര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അവസാന തീയതി ഡിസംബര്‍ 15. www.youngindiafellowship.com

 Erasmus Mundus Scholarship Programme

Education, Youth, Cultrue and Training തുടങ്ങിയ വിവിധയിനം പ്രോഗ്രാമുകളിലേക്ക് പി.ജി വിദ്യാര്‍ഥികളില്‍ നിന്നും അധ്യാപകരില്‍ നിന്നും യൂറോപ്യന്‍ യൂനിയന്‍ അപേക്ഷ ക്ഷണിച്ചു. ഈ വര്‍ഷം മുതല്‍ കായിക വിദ്യാഭ്യാസത്തിനും പ്രാധാന്യം നല്‍കുന്നുണ്ട്. മൂന്നു മാസം പി.ജി വിദ്യാര്‍ഥികള്‍ക്ക് ഇവിടെ ഇന്റേണ്‍ഷിപ്പ് ചെയ്യാം. 2013 വരെ 3400 ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് ഈ സ്‌കോളര്‍ഷിപ്പ് പ്രോഗ്രാം നേടിയത്. യാത്രാ ചെലവ്, താമസ ചെലവ്, ഭക്ഷണ ചെലവ്, ട്യൂഷന്‍ ഫീസ് എന്നിവയെല്ലാം സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കുന്നതാണ്. www.ec.europa.eu/programmes/erams-plus

 വിദൂര വിദ്യാഭ്യാസത്തിനായി IGNOU

യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ വിദൂര വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മേല്‍ കടുത്ത നിയമം ചുമത്തിയതോടെ പ്രതിസന്ധിയിലായിരുന്ന വിദൂര വിദ്യാഭ്യാസത്തിന് ഇന്ദിരാ ഗാന്ധി നാഷ്‌നല്‍ ഓപ്പണ്‍ യൂനിവേഴ്‌സിറ്റി (ഇഗ്‌നോ) വിവിധ ബിരുദ, ബിരുദാനന്തര ബിരുദ, ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. MA, MCA, M.Com, MLSC, MSc, BA, B.Com, BCA, BSc, BLSc, BSW, PG Diploma, Diploma, Certificate തുടങ്ങിയ വിവിധ പ്രോഗ്രാമുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. +2 പാസ്സാകാത്തവരും 18 വയസ്സ് തികഞ്ഞവരുമായ വിദ്യാര്‍ഥികള്‍ക്ക് ഇഗ്‌നോയുടെ ബിരുദ കോഴ്‌സുകളില്‍ പ്രവേശനത്തിന് യോഗ്യതയായി പരിഗണിക്കുന്ന ബാച്ച്‌ലര്‍ പ്രിപറേറ്ററി പ്രോഗ്രാം (BPP) കോഴ്‌സിന് ചേരാം. എന്നാല്‍ ഈ കോഴ്‌സ് പ്ലസ്ടുവിന് തുല്യമായി പരിഗണിക്കില്ല. അപേക്ഷാ ഫോറവും പ്രോസ്‌പെക്ടസും ഇഗ്നോയുടെ വെബ് സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. www.ignou.ac.in, 04842348189, 2340203

 Colgate SCholarship

പ്രമുഖ ട്യൂത്ത് പേസ്റ്റ് നിര്‍മാണ കമ്പനിയായ Colgate Palmolive India Ltd ബിരുദ പഠനത്തിനും പി.ജി പഠനത്തിനും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ഹോസ്റ്റല്‍, ട്യൂഷന്‍ ഫീസിന്റെ മുഴുവന്‍ സംഖ്യയും സ്‌കോളര്‍ഷിപ്പ് ഇനത്തില്‍ ലഭിക്കും. രാജ്യത്തിനകത്തെ സര്‍വകലാശാലകളില്‍ പഠിക്കുന്നവര്‍ക്കേ അപേക്ഷിക്കാന്‍ പറ്റൂ.

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23/ അല്‍ മുഅ്മിനൂന്‍/ 31-38
എ.വൈ.ആര്‍