അവരോട്
ഗൗഹര്‍ റാസ
എനിക്ക് തീര്‍ച്ചയാണ്
അവര്‍ക്കെന്റെ വിശ്വാസത്തെ ഒന്നും ചെയ്യാനാവില്ല.
ഒന്നെനിക്കറിയാം
അവരുടെ വിശ്വാസം വെറുപ്പിന്റേതാണ്.
ദൈവത്തിന്റെ പേരില്‍
ഭീതി വിതയ്ക്കുന്നവരാണവര്‍.
എങ്കിലും പ്രിയപ്പെട്ടവരേ,
നാം ഒരുമിച്ച് ജീവിക്കുന്നവരും യാത്ര ചെയ്യുന്നവരുമാണല്ലോ
അപ്പോഴെങ്ങനെയാണ്
നിങ്ങളുടെ വിശ്വാസം ഒഴുകിപ്പോവുന്നത്?
പേടിയുടെ വിത്തുകള്‍ വിതയ്‌ക്കേണ്ടി വരുന്നത്!
നിങ്ങള്‍ കൊല്ലേണ്ടവരെ തിരയുമ്പോള്‍
ഒന്നറിയുക,
വിശ്വാസം എറിഞ്ഞുടയ്ക്കാനാവില്ല.
ഗര്‍ഭപാത്രത്തിലേക്ക് ശൂലമുനയിറക്കി
ജീവന്റെ വെളിച്ചം കെടുത്തുമ്പോള്‍
അറിയുക
അവരും ഒരമ്മയാണ്.
പ്രതികാരത്തിന്റെ അഗ്നിയില്‍
എല്ലാം ചുട്ടെരിക്കുമ്പോള്‍
നോക്കൂ,
ഒരമ്മ വീണ്ടും വെളിച്ചം തെളിയ്ക്കുന്നത്
തന്റെ ചുമലില്‍
ആരുടെയെങ്കിലും ഒരു കൈ
ആശ്വാസത്തോടെ തലോടുന്നത്
അവര്‍ കൊതിക്കുന്നുണ്ട്
തീര്‍ച്ചയായും
കുറ്റവാളികള്‍ക്ക് പൊറുത്തുകൊടുക്കാന്‍
അവര്‍ക്ക് കഴിയാതിരിക്കില്ല
(പ്രസിദ്ധ ഉര്‍ദു കവിയും ആക്ടിവിസ്റ്റും ഡോക്യുമെന്ററി സംവിധായകനുമാണ് ഗൗഹര്‍ റാസ. മുംബൈ കലാപത്തെ ആസ്പദമാക്കി 2008 ല്‍ അദ്ദേഹമെഴുതിയ കവിതയാണിത്. ഫാഷിസം അഴിഞ്ഞാടുന്ന വര്‍ത്തമാന കാലത്തും ഈ കവിത പ്രസക്തമാണ്.)
മൊഴിമാറ്റം: അബ്ദുല്ല പേരാമ്പ്ര
Comments