Prabodhanm Weekly

Pages

Search

2015 നവംബര്‍ 06

കരിയര്‍

സുലൈമാന്‍ ഊരകം

 

  Online Interview Course

ഉന്നത പഠനത്തിനും ഉയര്‍ന്ന ജോലിക്കും തയാറെടുക്കുന്നവര്‍ക്കായി Sheffield University ഓണ്‍ലൈനായി ഇന്റര്‍വ്യൂ പരിശീലന കോഴ്‌സ് നടത്തുന്നു. വെറും മൂന്നാഴ്ചയാണ് കോഴ്‌സ് കാലാവധി. ദിവസവും മൂന്ന് മണിക്കൂറാണ് പഠന സമയം. നവംബര്‍ 16 മുതലാണ് പുതിയ ബാച്ച് തുടങ്ങുന്നത്. ബ്രോഡ്ബാന്റ് കണക്ഷനുള്ള ആര്‍ക്കും ഈ കോഴ്‌സിന് ചേരാം. അക്കാദമിക യോഗ്യത നിര്‍ബന്ധമില്ല. ഓണ്‍ലൈനായി കോഴ്‌സിന്റെ പഠന പരിശീലന സാമഗ്രികളും ലഭിക്കും. MOOC ന്റെ ഭാഗമായ Future Learn വഴിയാണ് ഈ കോഴ്‌സ് നടത്തുന്നത്. www.futurelearn.com/courses/interviews

  JEST

Physics, Theoratical Computer Science, Neuro Science, Computation Biology എന്നീ വിഷയങ്ങളില്‍ IITകള്‍, മുന്‍നിര ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങള്‍ എന്നിവയില്‍ MSc/Integrated PhD/PhD ചെയ്യുന്നതിന് BSc, MSc, BTech കാരില്‍ നിന്ന് (Joint Entrance Screening Test) JEST ന് അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 21 നാണ് പ്രവേശന പരീക്ഷ. തിരുവനന്തപുരവും, കൊച്ചിയുമാണ് കേരളത്തിലെ പരീക്ഷാ കേന്ദ്രങ്ങള്‍. www.jest.org.in

  NIT കളില്‍ PhD

കോഴിക്കോട്, വാറങ്കല്‍ (തെലുങ്കാന) National Institute of Technology കളില്‍ വിവിധ പഠന വകുപ്പുകളുടെ കീഴില്‍ നേരിട്ടുള്ള PhD ക്ക് അപേക്ഷ തുടങ്ങി. Architecture, Biotechnology, Chemical Engineering, Chemistry, Civil Engineering, Computer Science, Electricals & Electronics, Nano Science, Metallurgical & Materials, Management and Social Science എന്നീ വിഷയങ്ങളിലാണ് ഈ രണ്ട് എന്‍.ഐ.ടി കളിലും ഗവേഷണാവസരം വാറങ്കലില്‍ നവംബര്‍ 6 ഉം കോഴിക്കോട് നവംബര്‍ 16 ഉം ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. www.nit.ac.in, www.nitw.ac.in

  വിദ്യാഭ്യാസ പഠനത്തിനായി അസിം പ്രേംജി

വിദ്യാഭ്യാസ രംഗത്തെ മാനേജ്‌മെന്റ്, പാഠ്യപദ്ധതി പരിഷ്‌കരണം, പോളിസി നിര്‍മാണം, നേതൃത്വം, വികസനം, നിയമം എന്നിവയില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്നതിനായി ബംഗളുരു അസിം പ്രേംജി സര്‍വകലാശാല വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. MA Education, Early Childhood Education, School of Organization, Leadership and Management, MA Development  Studies, Health and Nutrition, Law and governance, Public Policies and Governance എന്നിവയാണ് കോഴ്‌സുകള്‍. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാന വര്‍ഷ ബിരുദക്കാര്‍ക്കും അപേക്ഷിക്കാം. www.azimpremjiuniversity.edu

  ഡിസൈന്‍ പഠനത്തിന് ഐ.ഐ.ടി ബോംബെ

ലോകത്തിലെ മികച്ച സ്ഥാപനങ്ങളില്‍ മാത്രമുള്ള പുതുയുഗ കോഴ്‌സാണ് B. Design. +2 പരീക്ഷ ഈ വര്‍ഷം എഴുതുന്നവരെയും ലക്ഷ്യം വെച്ച് Indian Institue of Bombayയാണ് ഈ കോഴ്‌സിന് അടുത്ത അക്കാദമിക വര്‍ഷം മുതല്‍ തുടക്കമിടുന്നത്. Under Graduate Common Entrance Examination for Design (UCEED) ജനുവരി 17-ന് നടത്തുന്ന പ്രവേശന പരീക്ഷയിലൂടെയാണ് അഡ്മിഷന്‍ നല്‍കുന്നത്. ബോംബെ ഐ.ഐ.ടിക്കു പുറമെ മറ്റു ചില സ്ഥാപനങ്ങളും UCEED യോഗ്യത നിര്‍ണയ പരീക്ഷയായി സ്വീകരിക്കാന്‍ സാധ്യതയുണ്ട്. സംവരണ വിഭാഗക്കാര്‍ക്ക് പ്രത്യേക ഇളവുമുണ്ട്. അപേക്ഷിക്കേണ്ട അവസാന തീയതി നവംബര്‍ 19. www.ir.iitb.ac.in, www.uceed.in, +912225764063

[email protected]  / 9446481000 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /15-18
എ.വൈ.ആര്‍