കരിയര്‍
UKയില്‍ നിന്ന് സ്‌കോളര്‍ഷിപ്പോടെ വിദൂര PG നേടാം
വീട്ടിലിരുന്നുകൊണ്ട് സ്‌കോളര്‍ഷിപ്പോടെ ലോകോത്തര യൂനിവേഴ്‌സിറ്റികളായ ഓക്‌സ്‌ഫോര്‍ഡ്, കാര്‍ഡിഫ്, ബര്‍ഗണ്‍, റോയല്‍ തുടങ്ങിയ യൂനിവേഴ്‌സിറ്റികളുടെ മാസ്റ്റര്‍ ബിരുദം നേടാന്‍ അവസരം. വികസ്വര രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്കാണ് Commonwealth Distance Learning Scholarship ലഭിക്കുക. ഇന്ത്യയില്‍ ലഭ്യമല്ലാത്ത പുതുയുഗ കോഴ്‌സുകളാണധികവും. Palliative Medicine and Care, Tropical Forestry, Clinical Trials, Epidemiology, Global Health Policy, Infectious Diseases, Public Health, Education for Sustainability, Water & Environmental Management, Development Management, Veterinary Epidemiology, Education & International Development, International Animal Health, Global Health, Innovation and Education, International Human Rights law, Gerontology, Sustainable Agriculture, Dementia Studies, Finance, IT തുടങ്ങിയവയാണ് കോഴ്‌സുകള്‍. ഡിഗ്രിക്ക് ചുരുങ്ങിയത് സെക്കന്റ് ക്ലാസ്സെങ്കിലും വേണം. അവസാന തീയതി മെയ് 15. www.cscuk.dfid.gov.uk/apply/distance-learning/info-candidates
ഫുള്‍ബൈറ്റ് ഫെലോഷിപ്പ്
അമേരിക്കയില്‍ ബിരുദാനന്തര ബിരുദം, ഗവേഷണ പഠനം എന്നിവ നടത്തുന്നതിന് യുനൈറ്റഡ് സ്റ്റേറ്റ്‌സ് - ഇന്ത്യ എജുക്കേഷനല്‍ ഫൗണ്ടേഷന്‍ ഫെലോഷിപ്പ് നല്‍കുന്നു. പി.ജിക്ക് ഒന്നു മുതല്‍ രണ്ടു വര്‍ഷവും, പി.എച്ച്.ഡിക്ക് ഒമ്പത് മാസവും, പി.ഡി.എഫിന് രണ്ടു വര്‍ഷവുമാണ് ഫെലോഷിപ്പ് നല്‍കുക. അവസാന തീയതി ജൂലൈ 1. www.usief.org.in
ഓണ്‍ലൈനായി Accounting പഠിക്കാം
വന്‍കിടക്കാരും ചെറുകിടക്കാരുമായി ബിസിനസ്സുകാര്‍, ഉദ്യോഗസ്ഥര്‍, മാനേജര്‍മാര്‍, അക്കൗണ്ടന്റുമാര്‍, സംരംഭകര്‍, അധ്യാപകര്‍, രക്ഷിതാക്കള്‍, വിദ്യാര്‍ഥികള്‍, മറ്റു പഠിതാക്കളും തൊഴിലാളികളുമായ എല്ലാവര്‍ക്കും ഒരുപോലെ ഹ്രസ്വമായ ഭാഷയില്‍ ലളിതമായും വീഡിയോ സംവിധാനത്തോടു കൂടിയും Managerial Accounting പഠിക്കുന്നതിന് National Programme on Technolgy Enhanced Learning (NPTEL)യുമായി ചേര്‍ന്ന് മുംബൈ ഐ.ഐ.ടിയാണ് ഈ സൗജന്യ കോഴ്‌സ് നല്‍കുന്നത്. ഐ.ഐ.ടി മുംബൈയിലെ മാനേജ്‌മെന്റ് വിഭാഗം തലവനായ പ്രഫ. വരദരാജ് ബാപ്പട്ടാണ് ക്ലാസ് നടത്തുന്നത്. www.nptel.ac.in
www.freevideolectures.com/course/3404/managerial Accounting
പത്രപ്രവര്‍ത്തകര്‍ക്ക് PTI-യില്‍ അവസരം
ബിരുദ പഠനം പൂര്‍ത്തിയായ ശേഷം പത്രപ്രവര്‍ത്തന രംഗത്ത് അഞ്ചു വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് രാജ്യത്തിന്റെ പ്രീമിയര്‍ വാര്‍ത്ത ഏജന്‍സിയായ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ)യില്‍ സീനിയര്‍ റിപ്പോര്‍ട്ടേഴ്‌സ് തസ്തികകളിലേക്ക് അപേക്ഷിക്കാം. www.ptinews.com [email protected]
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സിവില്‍ സര്‍വീസ്
ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്ററി വിദ്യാര്‍ഥികള്‍ക്ക് ഭാരത് സേവക് സമാജ് ആരംഭിച്ച സിവില്‍ സര്‍വീസ് അക്കാദമിയില്‍ ഫൗണ്ടേഷന്‍ കോഴ്‌സിലേക്ക് അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്‌സ് കാലാവധി. 0471 2335853, 9895700945
MBBS
ലുധിയാനയിലെ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ MBBS/BDS, മറ്റു പാരാ മെഡിക്കല്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 26-ന് നടക്കുന്ന പ്രവേശന പരീക്ഷക്ക് കൊച്ചിയിലും തിരുവനന്തപുരത്തും കമ്പ്യൂട്ടര്‍ അധിഷ്ഠിത പ്രവേശന പരീക്ഷാ കേന്ദ്രങ്ങളുണ്ട്. അവസാന തീയതി മേയ് 6. www.cmcludhiana.org
സുലൈമാന്‍ ഊരകം / 9446481000
Comments