Prabodhanm Weekly

Pages

Search

2015 ഏപ്രില്‍ 17

കുരു

അബ്ദുല്ല പേരാമ്പ്ര

വലതു കൈയിലെ പെരുവിരലില്‍ 
കടുകുമണിയോളം വലുപ്പത്തില്‍
ഉണ്ടായി വന്നതാണ്.
എനിക്കോ നിങ്ങള്‍ക്കോ
ഒരു ശല്യമാവാത്തതിനാല്‍
അത്രകണ്ട് ഗൗനിച്ചില്ല.
രണ്ടുനാള്‍ കഴിഞ്ഞപ്പോള്‍ 
കടുകുമണി ഗോട്ടിയോളമായി.
ഉറക്കിലും ഉണര്‍വിലും
സ്വകാര്യതയുടെ ഇടനേരങ്ങളിലും
കുത്തിനോവിക്കാനും,
തുറിച്ചുനോക്കാനും തുടങ്ങിയപ്പോഴാണ്
കാര്യം കൈവിട്ടതായി തിരിച്ചറിഞ്ഞത്.
വിരല്‍ മുറിച്ചുമാറ്റാന്‍ വയ്യെന്നതിനാല്‍
അതിന്റെ ഏനക്കേട്
എന്നേക്കാള്‍ പൊക്കം വയ്ക്കുന്നതറിയുന്നു
ഒരുനാളിവന്‍
ഭൂമിയോളം വളര്‍ന്ന്
നമ്മെയാകെ കാര്‍ന്നുതിന്നുമെന്ന്
ഇന്നെനിക്കറിയാം.
അന്ന് തിരിച്ചറിയാത്തതിന്റെ സങ്കടം
നമ്മളിന്നാരോട് പറയും?
*ഫാഷിസം ഒരു പ്ലേഗാണെന്ന് തോമസ് മാന്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22/ അല്‍ഹജ്ജ്/ 6-9
എ.വൈ.ആര്‍