Prabodhanm Weekly

Pages

Search

2015 മാര്‍ച്ച്‌ 06

കരിയര്‍

സുലൈമാന്‍ ഊരകം

+2 കാര്‍ക്ക് ISBF-ല്‍ പഠനം

ലണ്ടന്‍ യൂനിവേഴ്‌സിറ്റിയുടെ ഇന്ത്യാ ഉപഭൂഖണ്ഡത്തിലെ ഏക ഓഫ് കാമ്പസായ ന്യൂദല്‍ഹിയിലെ Indian School of Buisiness & Finance (ISBF) ബിരുദ പ്രവേശനത്തിന് വിജ്ഞാപനം പുറപ്പെടുവിച്ചു. BSc in Econmics, BSc Economics & Finance, Economics & Management, Business & Management എന്നീ ബിരുദങ്ങളാണ് ഇവിടെ നല്‍കുന്നത്. ലോക പ്രശസ്ത ബിസിനസ് സ്‌കൂളായ London School of Economics and Political Science (LSE) ന്റെ കരിക്കുലമാണ് ഇവിടെ പഠിപ്പിക്കുന്നത്. www.isbf.edu.in

അലിഗഢില്‍ അപേക്ഷിക്കാം

രാജ്യത്തെ ഏറ്റവും വിശാലമായ കേന്ദ്ര സര്‍ക്കാര്‍ യൂനിവേഴ്‌സിറ്റിയായ ഉത്തര്‍പ്രദേശിലെ അലിഗഢ് മുസ്‌ലിം യൂനിവേഴ്‌സിറ്റി 2013-14 അധ്യയന വര്‍ഷത്തിലെ വിവിധ വിഷയങ്ങളിലെ പ്ലസ്ടു, സര്‍ട്ടിഫിക്കറ്റ്, ഡിപ്ലോമ, ഡിഗ്രി, പി.ജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍, എഞ്ചിനീയറിംഗ്, നിയമം, സയന്‍സ്, മാനേജ്‌മെന്റ്, കൊമേഴ്‌സ്, സോഷ്യല്‍ സയന്‍സ്, ആര്‍ട്‌സ്, അഗ്രികള്‍ച്ചര്‍, തിയോളജി, യൂനാനി മെഡിസില്‍ എന്നീ ഫാക്കല്‍റ്റികളില്‍ വിവിധതരം കോഴ്‌സുകള്‍ ലഭ്യമാണ്. ഇതിനോടൊപ്പം മലപ്പുറം ഉള്‍പ്പെടെയുള്ള സെന്ററില്‍ MBA, BA LLB കോഴ്‌സുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. www.amucontrollerexams.com/guide15, SIO Help Desk: 9557633812 (ജമാല്‍ വളാഞ്ചേരി).

Economics & Statistical Service

2015 Indian Economics Service, Indian Statistical Service പരീക്ഷക്ക് യൂനിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. Economics, Applied Economics, Business Economics, Agri-Economics, Taxation, Statistics, Maths, Applied Statistics എന്നിവയില്‍ ഏതിലെങ്കിലും PG യുള്ളവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: മാര്‍ച്ച് 20. 

www.upsconline.nic.in

മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനം

ചെന്നൈ മാത്തമാറ്റിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ 2015 ലെ പ്രവേശനത്തിന് അപേക്ഷിക്കാന്‍ സമയമായി. പ്ലസ്ടു സയന്‍സുകാര്‍ക്ക് മൂന്നു വര്‍ഷത്തെ Integrated BSc (ഓണേഴ്‌സ്) മാത്‌സ് ആന്റ് കമ്പ്യൂട്ടര്‍ സയന്‍സ്, മാത്‌സ് ആന്റ് ഫിസിക്‌സ്, മാത്‌സ്, ആപ്ലിക്കേഷന്‍സ് ഓഫ് മാതമാറ്റിക്‌സ്, കമ്പ്യൂട്ടേഷനല്‍ സയന്‍സ് എന്നീ ഓപ്ഷനുകളാണ് നല്‍കുന്നത്. കൂടാതെ MSc ക്കും, PhD ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അവസാന തീയതി: ഏപ്രില്‍ 17. www.cmi.ac.in

വിദേശ പഠന സ്‌കോളര്‍ഷിപ്പ്

ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിന്ന് ബിരുദം നേടി വിദേശത്ത് ഉന്നത പഠനത്തിനു പ്രവേശനം നേടിയ 30 വയസ് കവിയാത്ത സമര്‍ഥരായ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇന്‍ലാക്‌സ് ഫൗണ്ടേഷന്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. Engineering, Computer Science, Business Studies, Medicine, Public Health, Fashion Design, Music, Film Animation എന്നീ പഠനങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ്. അവസാന തീയതി: ഏപ്രില്‍ 15. www.inlaksfoundation.org

OFID സ്‌കോളര്‍ഷിപ്പ്

വികസന വിഷയത്തില്‍ പോസ്റ്റു ഗ്രാജ്വേഷനു പഠിക്കുന്ന വികസ്വര രാജ്യങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക് Open Fund International Develoment (OFID) പഠന കാലത്തേക്ക് പൂര്‍ണമായും സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. അവസാന തീയതി: മെയ് 8. www.ofid.org

MBBS

വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളേജില്‍ (CMC) ഇക്കൊല്ലത്തെ MBBS, BSc Nursing ഉള്‍പ്പെടെയുള്ള വിവിധ മെഡിക്കല്‍/പാരാ മെഡിക്കല്‍ കോഴ്‌സുകളിലേക്കുള്ള എന്‍ട്രന്‍സ് പരീക്ഷക്ക് ഓണ്‍ലൈനായുള്ള അപേക്ഷക്ക് സമയമായി. മെയ് 23 ന് നടക്കുന്ന പ്രവേശന പരീക്ഷ കോഴിക്കോട്, തൃശൂര്‍, എറണാകുളം, ആലപ്പുഴ, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എഴുതാം. അവസാന തീയതി: മാര്‍ച്ച് 26. www.admissionscmcvellore.ac.in

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21/ അല്‍അമ്പിയാഅ്/ 105-106
എ.വൈ.ആര്‍