Prabodhanm Weekly

Pages

Search

2015 ഫെബ്രുവരി 27

കരിയര്‍

സുലൈമാന്‍ ഊരകം

IELTS

ലോക റാങ്കിലുള്ള 9000 ഗവണ്‍മെന്റ്, അക്കാദമിക്, തൊഴില്‍ സ്ഥാപനങ്ങളില്‍ പഠനം നടത്താനും തൊഴില്‍ നേടാനും, വിദേശ രാജ്യങ്ങളില്‍ സഹവാസം നടത്താനും ഇന്ന് International English Language Testing System (IELTS) ആവശ്യമാണ്. ഇംഗ്ലീഷ് ഭാഷയെ പരിപോഷിപ്പിക്കുന്നതില്‍ 75 വര്‍ഷത്തോളം പരിജ്ഞാന പരിചയമുള്ള ബ്രിട്ടീഷ് കൗണ്‍സിലാണ് ഈ ടെസ്റ്റ് നടത്തുന്നത്. ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് ഡിഗ്രി/പി.ജി എന്നിവ പഠിക്കുന്നതിനോ അല്ലെങ്കില്‍ പ്രഫഷണല്‍ സ്ഥാപനങ്ങളില്‍ ട്രൈനിംഗ് നേടുന്നതിനോ ആണെങ്കില്‍ IELTS (Academic), ബിരുദത്തിന് താഴെയുള്ള പഠനം നടത്തുന്നതിനോ ജോലി ചെയ്യുന്നതിനോ പൗരത്വം നേടുന്നതിനോ ആണെങ്കില്‍ IELTS (General) എന്നിങ്ങനെ രണ്ട് രീതിയിലാണ് ടെസ്റ്റ്. പ്രായപരിധി നിശ്ചയിച്ചിട്ടില്ലാത്ത ഈ പരീക്ഷ ഇംഗ്ലീഷ് ഭാഷാ കഴിവ് പരിപോഷിപ്പിക്കുന്നതിന് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാണ്. രജിസ്‌ട്രേഷന്‍ ആരംഭിച്ചത് മുതല്‍ 30 മണിക്കൂര്‍ സൗജന്യമായി ബ്രിട്ടീഷ് കൗണ്‍സില്‍ ഓണ്‍ലൈന്‍ ട്രെയ്‌നിംഗ് നല്‍കുന്നതാണ്. Reading, Writing, Listening and Speacking എന്നീ നാല് അധ്യായങ്ങളിലാണ് സിലബസ്. www. takeielts.britishcouncil.org/prepareഎന്ന ലിങ്കില്‍ പോയാല്‍ എപ്പോള്‍ വേണമെങ്കിലും സൗജന്യ പഠനം നടത്താം. മാസത്തില്‍ നാല് തവണ നടക്കുന്ന IELTS കോഴിക്കോട്, തൃശൂര്‍, കൊച്ചി, കോട്ടയം, തിരുവനന്തപുരം എന്നിവിടങ്ങളിലെല്ലാം എഴുതാം. പതിമൂന്നാമത്തെ ദിവസം റിസള്‍ട്ടും വരുന്നതായിരിക്കും. www.britishcouncil.in/IELTS-exam, www.ielts.org

IELTS അവാര്‍ഡ് 2015

International English Language Testing System (IELTS)-ന് 6.0 സ്‌കോര്‍ നേടി ഇംഗ്ലീഷ് മാതൃഭാഷയായ രാജ്യത്ത് തുടര്‍പഠനം നടത്താന്‍ താല്‍പര്യമുള്ള ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ബ്രിട്ടീഷ് കൗണ്‍സിലിന്റെ IELTS Award 2015 നല്‍കുന്നു. മൂന്ന് ലക്ഷം രൂപയാണ് അവാര്‍ഡ് തുക. അവസാന തീയതി ജൂണ്‍ 30. www.britishcouncil.in /exam/ielts/award

CSIR-UGC NET/JRF ജൂണ്‍ 21 ന്

MSc, B.Tech, B.Pharm, MBBS, BS, MS എന്നിവയില്‍ 55 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് CSIR-UGC സംയുക്തമായി നടത്തുന്ന ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ്, നാഷ്ണല്‍ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷക്ക് അപേക്ഷിക്കാം. ഫെലോഷിപ്പോടു കൂടി ഗവേഷണ പഠനത്തിനുള്ള JRF നും, സര്‍വകലാശാലാ കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകരാകാനുമുള്ള യോഗ്യതാ നിര്‍ണയ (NET) പരീക്ഷയാണിത്. അവസാന തീയതി: മാര്‍ച്ച് 11. www.csirhrdg.res.in

CSIR NET/JRF ന് പരിശീലനം

CSIR ഉം UGC യും സംയുക്തമായി നടത്തുന്ന NET/JRF പരീക്ഷക്ക് കേരള ഗവണ്‍മെന്റിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന സെന്റര്‍ ഫോര്‍ കരിയര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസില്‍ വാരാന്ത പരിശീലന ക്ലാസുകള്‍ നല്‍കുന്നു. www.ccdstvm.net.in, 0471-2469020,  2468958, 9847057333

കേന്ദ്രീയ വിദ്യാലയങ്ങളില്‍ പ്രവേശനം

കേന്ദ്രീയ വിദ്യാലയങ്ങളില്‍ ഒന്ന് മുതല്‍ പത്ത് വരെ ഒഴിവുള്ള സീറ്റുകളിലേക്ക് 2015-16 അധ്യയന വര്‍ഷത്തെ പ്രവേശനത്തിന് അതത് സ്‌കൂളുകളില്‍ അപേക്ഷിക്കാം. അവസാന തീയതി: മാര്‍ച്ച് 10.

www.kvsangathan.nic.in, 0483 2734963, 0495 2354060, 0484 2668472.

നാഷ്ണല്‍ അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിംഗ്

കേന്ദ്ര ഉന്നത വിദ്യാഭ്യാസ വകുപ്പ് പൊതു-സ്വകാര്യ മേഖലകളിലെ സ്ഥാപനങ്ങളുമായി കൈകോര്‍ത്ത് Engineering, Technology, Pharmacy, Hotel Management, Catering Technology, Architecture എന്നിവയില്‍ ബിരുദമോ, ഡിപ്ലോമയോ നേടിയ വിദ്യാര്‍ഥികള്‍ക്കും VHSE പാസായവര്‍ക്കും സ്റ്റൈപന്റോടു കൂടി ഒരു വര്‍ഷത്തെ അപ്രന്റീസ്ഷിപ്പ് ട്രെയ്‌നിംഗിന് അവസരമൊരുക്കുന്നു. ഒരു വര്‍ഷത്തെ പരിശീലനം ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയമായി കണക്കാക്കും. 

www.boatsrapprentice.tn.nic.in, www.boatsrp.com

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ 21 /അല്‍അമ്പിയാഅ് /101-104
എ.വൈ.ആര്‍