Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ്

റഹീം ചേന്ദമംഗല്ലൂര്‍

ദല്‍ഹി ഡോ. റാം മനോഹര്‍ ലോഹ്യ ഹോസ്പിറ്റലിലെ പി.ജി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ & റിസര്‍ച്ച് നല്‍കുന്ന ഒരു വര്‍ഷത്തെ ഡിപ്ലോമ ഇന്‍ സൈക്യാട്രിക് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വെബ്‌സൈറ്റില്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച ശേഷം The Registrar, PGIMER, Dr.    Ram Manohar Lohya Hospital , New Delhi  എന്ന അഡ്രസ്സിലേക്ക് ആവശ്യമായ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അയക്കണം. ഓഗസ്റ്റ് 10 അവസാന തീയതി. 11000 രൂപയാണ് കോഴ്സ് ഫീസ്. അഡ്മിഷന് സംവരണം ബാധകമാണ്. പ്രതിമാസം 2500 രൂപ സ്റ്റൈപന്റും ലഭിക്കും. ജനറല്‍ നഴ്‌സിംഗ് മിഡ് വൈഫറി (GNM)  / ബി.എസ്.സി നഴ്‌സിംഗ്, ഒരു വര്‍ഷത്തെ ക്ലിനിക്കല്‍ പരിചയവുമാണ് യോഗ്യത. വിശദ വിവരങ്ങള്‍ക്ക് https://rmlh.nic.in/. ഓഗസ്റ്റ് 31 നാണ് പ്രവേശന പരീക്ഷ. 

 

പി.ജി ഡിപ്ലോമ ഇന്‍ ജി.എസ്.ടി കോഴ്‌സ്

ഗുലാത്തി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫിനാന്‍സ് & ടാക്‌സേഷന്‍ (GIFT) 2019-20 അധ്യയന വര്‍ഷത്തെ പി.ജി ഡിപ്ലോമ ഇന്‍ ജി.എസ്.ടി കോഴ്സിന് ജൂലൈ 30 വരെ അപേക്ഷിക്കാം. ഒരു വര്‍ഷമാണ് കോഴ്സ് കാലാവധി. ഫിനാന്‍സ്, നികുതി മേഖലകളില്‍ ഏറെ തൊഴില്‍ സാധ്യതയുള്ളതും ഈ മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് മികച്ച സാങ്കേതിക വിജ്ഞാനവും പരിശീലനവും ലഭിക്കുന്നതുമാണ് കോഴ്സ് ഘടന. ടാക്സ് പ്രാക്റ്റീഷണര്‍മാര്‍, അക്കൗണ്ടന്റുമാര്‍, നിയമ വിദഗ്ധര്‍, വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ക്ക് കോഴ്‌സ് പ്രയോജനപ്പെടും. ഡിഗ്രിയാണ് യോഗ്യത. അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. 120 മണിക്കൂര്‍ പ്രായോഗിക പരിശീലനം ഉള്‍പ്പെടുന്നതാണ് കോഴ്സ്. 20000 രൂപയാണ് ഫീസ്. സിലബസ്സിനും, മറ്റു വിശദ വിവരങ്ങള്‍ക്കും വെബ്സൈറ്റ് സന്ദര്‍ശിക്കുക https://www.gift.res.in/. ഫോണ്‍: 9961708951, 0471- 2593960.

 

ഇന്‍സ്‌പെയര്‍ ഫാക്കല്‍റ്റി ഫെലോഷിപ്പ് 2019

ശാസ്ത്ര രംഗത്ത് മികവുള്ളവര്‍ക്കായി കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാര്‍ട്‌മെന്റ് ഓഫ് സയന്‍സ് & ടെക്‌നോളജി നല്‍കുന്ന ഇന്‍സ്‌പെയര്‍ ഫെലോഷിപ്പിന് ഓഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം. പ്രതിമാസം ഒന്നേകാല്‍ ലക്ഷം രൂപയും ഗവേഷണ ഗ്രാന്റും ലഭിക്കുന്ന പദ്ധതിയാണ് Innovation in Science Pursuit for Inspired Research (INSPIRE). സയന്‍സ്, മാത്‌സ്, എഞ്ചിനീയറിംഗ്, ഫാര്‍മസി, മെഡിസിന്‍, കാര്‍ഷിക വിഷയങ്ങള്‍ ഇവയില്‍ ഒന്നില്‍ പി.എച്ച്.ഡി വേണം. തിസീസ് സമര്‍പ്പിച്ചവര്‍ക്കും ജോലിയിലുള്ളവര്‍ക്കും  അപേക്ഷിക്കാം. അപേക്ഷകന് 2019 ജനുവരി ഒന്നിന് 32 വയസ്സ് കവിയരുത്. വിവരങ്ങള്‍ക്ക് http://online-inspire.gov.in/. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്.

 

ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റില്‍ ഡിപ്ലോമ

കെല്‍ട്രോണിന്റെ തിരുവനന്തപുരം നോളജ് സെന്ററില്‍ ഒരു വര്‍ഷത്തെ ലോജിസ്റ്റിക്‌സ് & സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം നല്‍കുന്നു. http://ksg.keltron.in/ല്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിട്ടെത്തി സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 30. ഫോണ്‍ : 0471- 2325154.

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌