Prabodhanm Weekly

Pages

Search

2019 ജൂലൈ 19

3110

1440 ദുല്‍ഖഅദ് 15

ഹോളണ്ട്, ഡെന്മാര്‍ക്ക് തിരിച്ചടിയേല്‍ക്കുന്ന തീവ്ര വലതുപക്ഷം

അബ്ദുസ്സലാം ഫത്ഹീ ഫായിസ് 

അടുത്തകാലത്ത് യൂറോപ്പിലെ വിവിധ രാജ്യങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പുകള്‍ വിശകലനമര്‍ഹിക്കുന്നവയാണ്. ഹോളണ്ടിലും ഡെന്മാര്‍ക്കിലും തെരഞ്ഞെടുപ്പുകളില്‍ തീവ്ര വലതുപക്ഷത്തിന് കനത്ത തിരിച്ചടിയാണ് ഏറ്റത്. ധാരാളം പാര്‍ലമെന്റ് സീറ്റുകള്‍ അവര്‍ക്ക് നഷ്ടമായി. മിക്ക യൂറോപ്യന്‍ രാജ്യങ്ങളിലും തീവ്രവലതുപക്ഷത്തിന്റെ സ്വാധീനം വര്‍ധിച്ചുകൊിരിക്കുമ്പോഴാണിത്.
ഹോളണ്ടിലെയും ഡെന്മാര്‍ക്കിലെയും ഈ പരാജയത്തിന് തീവ്രവലതുപക്ഷങ്ങളുടെ പ്രചാരണങ്ങളുമായി ബന്ധപ്പെട്ട ചില കാരണങ്ങള്‍ കാണാനാകും. അതിലേറ്റവും പ്രധാനം അഭയാര്‍ഥികളുടെ അവസാന ആശ്രയവും ഇല്ലാതാക്കാനുള്ള പ്രചാരണങ്ങളും യൂറോപ്യന്‍ പട്ടണങ്ങളില്‍ അഭയാര്‍ഥികളെ ഭീകരരായി ചിത്രീകരിക്കാന്‍ നടത്തിയ ശ്രമങ്ങളുമാണ്.  

ജയത്തിനും പരാജയത്തിനുമിടയില്‍
തീവ്ര വലതുപക്ഷ കക്ഷികള്‍ ഹംഗറി, ഗ്രീസ്, ഇറ്റലി, ജര്‍മനി എന്നീ രാഷ്ട്രങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയിരുന്നു. പ്രത്യേകിച്ച് ഹംഗറിയില്‍ വിക്ടര്‍ ഓര്‍ബന്‍ പാര്‍ലമെന്റില്‍ വന്‍ ഭൂരിപക്ഷമാണ് നേടിയത്.
കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ഫലം യൂറോപ്പിലെ അഭയാര്‍ഥികള്‍ക്ക് ഒട്ടും അനുകൂലമായിരുന്നില്ല. അപ്പോഴാണ് ചില രാജ്യങ്ങളിലെങ്കിലും അഭയാര്‍ഥികള്‍ക്ക് പ്രതീക്ഷ നല്‍കുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉാകുന്നത്. ഡെന്മാര്‍ക്കില്‍ അഭയാര്‍ഥികളെ ഒന്നടങ്കം പുറത്താക്കണമെന്ന നിലപാടിലായിരുന്നു തീവ്ര വലതുപക്ഷം. അവരെ സ്വന്തം നാട്ടിലേക്ക് തിരിച്ചയക്കണമെന്ന വാശിയിലായിരുന്നു വലതുപക്ഷ കക്ഷികള്‍. അതിനാല്‍ തന്നെ ഈ കക്ഷികള്‍ക്കേറ്റ തിരിച്ചടി അഭയാര്‍ഥികള്‍ക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. ഡെന്മാര്‍ക്കില്‍ കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ തീവ്രവലതുപക്ഷത്തിനേറ്റ ഏറ്റവും വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പിലേത്. അവര്‍ക്ക് പാര്‍ലമെന്റിലെ പ്രാതിനിധ്യം നേര്‍പകുതിയായാണ് കുറഞ്ഞത്. കഴിഞ്ഞ പാര്‍ലമന്റില്‍ തീവ്ര വലതുപക്ഷത്തിന് 75-ഉം ഇടതുപക്ഷ-സോഷ്യല്‍ ഡെമോക്രാറ്റ് സഖ്യത്തിന് 91 സീറ്റുമാണ് 179 അംഗ സഭയില്‍ ഉായിരുന്നത്. അവരുടെ നേതാവ് ക്രിസ്റ്റ്യന്‍ ഷോള്‍സെന്‍ ഈ തെരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് പറയുന്നത്, തങ്ങള്‍ പാര്‍ട്ടിയെ കൊടുങ്കാറ്റില്‍ മുങ്ങാന്‍ വിടില്ലെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ തിരിച്ചുവരുമെന്നുമാണ്. അതായത് പഴയ നിലപാടുകള്‍ കൈയൊഴിക്കില്ല എന്നര്‍ഥം. 
ഹോളണ്ടിലും ഇതുപോലെ തിരിച്ചടിയുായി.  ഗീര്‍ട്ട് വില്‍ഡേഴ്‌സ് നേതൃത്വം കൊടുക്കുന്ന തീവ്രവലതുപക്ഷ ഫ്രീഡം പാര്‍ട്ടിക്ക് കഴിഞ്ഞ യൂറോപ്യന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകാലത്തുായിരുന്ന അനുകൂല സാഹചര്യം മുതലാക്കാനായില്ല. അവര്‍ക്കുായിരുന്ന നാല് പാര്‍ലമെന്റ് സീറ്റുകളും നഷ്ടമായി. അഭയാര്‍ഥികള്‍ക്കെതിരെ കൊുപിടിച്ച പ്രചാരണം അവര്‍ ഇത്തവണയും നടത്തിയിരുന്നു. തിരിച്ചുവരാന്‍ തങ്ങള്‍ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് ഗീര്‍ട്ട് വില്‍ഡേഴ്‌സ് പ്രഖ്യാപിച്ചിട്ടുണ്ട്.

അഭയാര്‍ഥി വിരുദ്ധതയുടെ പരാജയം
എന്തുകൊണ്ടാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഹോളണ്ടിലും ഡെന്മാര്‍ക്കിലും തീവ്രവലതുപക്ഷം പരാജയപ്പെട്ടതെന്ന് ചോദിച്ചാല്‍ ചില കാര്യങ്ങള്‍ വ്യക്തമാകും. 
1. അഭയാര്‍ഥികള്‍ക്കെതിരെ വിദ്വേഷ ജ്വരം പടര്‍ത്താനുദ്ദേശിച്ച് വലതുപക്ഷം ആസൂത്രണം ചെയ്ത പദ്ധതികളുടെ പരാജയം. അഭയാര്‍ഥികള്‍ വലിയ പ്രശ്‌നക്കാരാണെന്നായിരുന്നു പ്രചാരണം. യൂറോപ്പില്‍ കുറ്റകൃത്യങ്ങള്‍ പെരുകുന്നതും ഭീകരപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും അഭയാര്‍ഥികള്‍ വഴിയാണെന്നും പ്രചരിപ്പിക്കപ്പെട്ടു. പത്രപ്രസ്താവനകളിലൂടെയാണ് ചിലപ്പോള്‍ ഈ പ്രചാരണം കൊഴുത്തത്. മറ്റു ചിലപ്പോള്‍ മുസ്‌ലിംകളെ പ്രകോപിപ്പിക്കാനായി ബോധപൂര്‍വമായ ശ്രമങ്ങളും ഉായി. 'പെഗിഡ' (PEGIDA)  എന്ന പേരില്‍ അറിയപ്പെടുന്ന ഹോളണ്ടിലെ തീവ്രവലതുപക്ഷത്തിന്റെ  പ്രവര്‍ത്തനങ്ങള്‍ ഇത്തരത്തിലുള്ളതാണ്. ശക്തമായ മുസ്ലിംവിരോധം പുലര്‍ത്തുന്ന വിഭാഗമാണിവര്‍. മുസ്ലിം പള്ളികള്‍ക്ക് മുമ്പില്‍ പന്നിയിറച്ചി വിളമ്പി ആഘോഷം നടത്തുക, നോമ്പിനെയും റമദാനിനെയും പുഛിക്കുന്ന പരിപാടികള്‍ സംഘടിപ്പിക്കുക, നബി(സ)യെ കുറിച്ച് നീചമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുക ഇതെല്ലാമാണ് ഇവരുടെ പ്രധാന പരിപാടികള്‍. അവസാന റമദാനില്‍ ഇത്തരം പ്രകോപനപരമായ നീക്കങ്ങളുടെ ഫലമായി ഏന്ത്‌ഹോഫന്‍ നഗരത്തില്‍ നമസ്‌കരിക്കാനെത്തിയവരുമായി അവര്‍ നേരിട്ട് ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇങ്ങനെ അഭയാര്‍ഥികളെ ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങള്‍ പാളുകയാണുണ്ടായത്. പകരം ഒറ്റപ്പെട്ട് പോയത് വലതുപക്ഷ കക്ഷികള്‍ തന്നെയായിരുന്നു. വോട്ടര്‍മാരില്‍ ബഹുഭൂരിപക്ഷത്തിന്റെയും പിന്തുണ അവര്‍ക്കില്ലെന്ന് ബോധ്യമായി.
2. അഭയാര്‍ഥികള്‍ വലിയ സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്ന ഹോളണ്ടിലെയും ഡെന്മാര്‍ക്കിലെയും വലതുപക്ഷ പ്രചാരണം ഫലം കില്ല.  യൂറോപ്യന്മാര്‍ അടക്കുന്ന നികുതിയില്‍നിന്ന് അഭയാര്‍ഥികള്‍ക്ക് സൗജന്യമായി വാരിക്കോരി നല്‍കുന്നു എന്നതായിരുന്നു വലതുപക്ഷ പ്രചാരണം. യൂറോപ്യര്‍ കഷ്ടപ്പെട്ട് പണിയെടുത്ത് അടക്കുന്ന നികുതിപ്പണമാണ് ഇങ്ങനെ അഭയാര്‍ഥികളെ സഹായിക്കാനായി സര്‍ക്കാറുകള്‍ ചെലവിടുന്നതെന്ന് വലതുപക്ഷം ആരോപിച്ചു. ഒരു അധ്വാനവുമില്ലാതെ അഭയാര്‍ഥികള്‍ യൂറോപ്യരുടെ അധ്വാനഫലം അനുഭവിക്കുകയാണെന്നും പ്രചരിപ്പിച്ചു. 
എന്നാല്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (സി.ബി.എസ്) പുറത്തുവിട്ട കണക്കു പ്രകാരം, അഭയാര്‍ഥികള്‍ വിവിധ ജോലികളിലും സംരംഭങ്ങളിലും ഏര്‍പ്പെട്ട് വലിയ വരുമാനമുണ്ടാക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. ചിലപ്പോള്‍ തദ്ദേശീയരേക്കാള്‍ അഭയാര്‍ഥികള്‍ ഇക്കാര്യത്തില്‍ മുന്നിലാണെന്നും റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. പ്രത്യേകിച്ച് സിറിയയില്‍ നിന്നെത്തിയ അഭയാര്‍ഥികള്‍ സൗജന്യം പറ്റുന്നത് അവസാനിപ്പിച്ച് കമ്പോളത്തില്‍ സജീവമാവുകയാണെന്നും വ്യക്തമായി. ഇത് വലതുപക്ഷ പ്രചാരണങ്ങളുടെ വിശ്വാസ്യത വലിയ തോതില്‍ ചോര്‍ത്തിക്കളഞ്ഞുവെന്ന് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നു.

പ്രകോപനശ്രമങ്ങളോടുള്ള പ്രതികരണങ്ങള്‍
3. തീവ്രവലതുപക്ഷം ഉണ്ടാക്കുന്ന പ്രകോപനങ്ങളോട് കുടിയേറ്റക്കാരായ മുസ്ലിംകള്‍ പുലര്‍ത്തുന്ന സംയമനമാണ് മറ്റൊരു കാരണം. വളരെയേറെ സ്വയംനിയന്ത്രണത്തോടെയാണ് മുസ്ലിംകള്‍ വലതുപക്ഷത്തിന്റെ അതിപ്രകോപനപരമായ നടപടികളോട് പ്രതികരിക്കുന്നത്. അത് അഭയാര്‍ഥികള്‍ക്കെതിരായ വികാരത്തെ തണുപ്പിക്കുന്നുണ്ട്. അഭയാര്‍ഥികള്‍ക്കെതിരെ തീവ്രവലതുപക്ഷം നടത്തുന്ന പല നീക്കങ്ങളും അത്യന്തം പ്രകോപനപരവും അഭയാര്‍ഥികളെ പ്രതികരിക്കാന്‍ നിര്‍ബന്ധിക്കുന്ന തരത്തിലുള്ളതുമാണ്.  ഏറ്റുമുട്ടലിന്റെ പാത സ്വീകരിക്കട്ടെ എന്നാണ് വലതുപക്ഷത്തിന്റെ ഉള്ളിലിരിപ്പ്. അഭയാര്‍ഥികള്‍ ഈ കെണിയില്‍ വീണു കഴിഞ്ഞാല്‍ അത് വെച്ച് തദ്ദേശീയരെ അവര്‍ക്കെതിരെ ഇളക്കിവിടാമല്ലോ.
ഉദാഹരണത്തിന് ഡെന്മാര്‍ക്കില്‍ വിശുദ്ധ ഖുര്‍ആന്‍ കത്തിക്കുക വരെ ചെയ്തു വലതുപക്ഷം. എന്നാല്‍ അതിനെതിരെ അതേ നാണയത്തില്‍ തിരിച്ചടിക്കുകയല്ല അഭയാര്‍ഥി മുസ്ലിംകള്‍ ചെയ്തത്. ഇത് പോരാഞ്ഞ് ഡെന്മാര്‍ക്കിലെ വലതുപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ കുറച്ചാളുകള്‍ കോപന്‍ഹേഗനില്‍ പരസ്യമായി ഖുര്‍ആനെ ഫുട്ബോള്‍ പോലെ തട്ടിക്കളിച്ചു. രാജ്യത്തെ മുസ്‌ലിംകളെ നിയമലംഘനം നടത്താന്‍ നിര്‍ബന്ധിക്കുക എന്നതായിരുന്നു അവരുടെ കുടില തന്ത്രം.
ഹോളണ്ടിലെ വലതുപക്ഷ നേതാവ് ഗീര്‍ട്ട് വില്‍ഡേഴ്സ് മുഹമ്മദ് നബിയെ നിന്ദിക്കുന്ന കാര്‍ട്ടൂണ്‍ മത്സരം നടത്താന്‍ തീരുമാനിച്ചു. അവസാന നിമിഷം വേന്നെു വെച്ചു. സ്വന്തം അനുയായികളുടെ ജീവന്‍ ഭീഷണിയിലാണെന്ന കാരണം പറഞ്ഞ്. അഭയാര്‍ഥികളെ നിയമലംഘനത്തിന് പ്രേരിപ്പിച്ച് പൊതുജനന മധ്യേ അവരെ കുറ്റവാളികളാക്കി ചിത്രീകരിക്കാന്‍ വേിയാണ് വലതുപക്ഷം ഇതെല്ലാം ചെയ്തുകൂട്ടിയത്.
കാര്യങ്ങള്‍ ഇത്രയും പ്രകോപനപരമായിരുന്നെങ്കിലും ചില ഒറ്റപ്പെട്ട പ്രതികരണങ്ങളല്ലാതെ നിയമം ലംഘിക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ നീങ്ങിയില്ല. പെഗിഡയുടെയും ഫ്രീഡം പാര്‍ട്ടിയുടെയും പ്രകോപനപരമായ ഇത്തരം പരിപാടികള്‍ ഗവണ്‍മെന്റ് ഇടപെട്ട് നിര്‍ത്തിവെപ്പിക്കുകയും ചെയ്തു. തങ്ങള്‍ മനസ്സില്‍ ഏറ്റവും പവിത്രമായി കരുതുന്ന ഖുര്‍ആനെ പ്രതിയോഗികള്‍ നിരന്തരം അവമതിച്ചപ്പോഴും ക്ഷമ അവലംബിക്കുകയായിരുന്നു അഭയാര്‍ഥികള്‍.
4. യൂറോപ്യന്‍ നാടുകളിലെ വിവിധ മുസ്‌ലിം -അറബ് വംശജര്‍ നടത്തിയ പ്രവര്‍ത്തനങ്ങളാണ് മറ്റൊരു കാരണം. ആളുകള്‍ക്കിടയില്‍ തീവ്രവലതുപക്ഷം ഉണ്ടാക്കുന്ന തെറ്റിധാരണകളും സംശയങ്ങളും ഇല്ലാതാക്കാന്‍ ക്രിയാത്മകമായി അവര്‍ ഇടപെട്ടു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാരണം വലതുപക്ഷത്തിന്റെ പല പ്രകോപനങ്ങളും തിരിഞ്ഞു കൊത്തി. പല കാര്യങ്ങളെകുറിച്ചും വലതുപക്ഷം നടത്തിയ പ്രചാരണങ്ങള്‍ക്കപ്പുറത്ത് യാഥാര്‍ഥ്യമെന്താണെന്ന് യൂറോപ്യന്‍ പൗരന്മരാരെ ബോധ്യപ്പെടുത്താന്‍ ഈ പ്രവര്‍ത്തനത്തിലൂടെ സാധിച്ചു. 
ഇതിന് പുറമേ അഭയാര്‍ഥികളുമായി അന്നാട്ടിലെ സാധാരണക്കാര്‍ക്ക് അടുത്തിടപഴകി ജീവിക്കാന്‍ അവസരമുായി. സ്‌കൂളുകള്‍, കോളേജുകള്‍, സര്‍വകലാശാലകള്‍, ജോലിസ്ഥലങ്ങള്‍, റോഡുകള്‍, സമ്മേളന സ്ഥലങ്ങള്‍, ട്രെയ്‌നുകള്‍, കമ്പോളങ്ങള്‍ തുടങ്ങീ എല്ലായിടത്തും ഈ കൂടിക്കലരല്‍ ഇന്ന് സാധ്യമാണ്. അതോടെ വലതുപക്ഷത്തിന്റെ വ്യാജപ്രചാരണങ്ങള്‍ക്കപ്പുറത്ത് അഭയാര്‍ഥികളുമായി നേരിട്ട് ഇടപഴകി കാര്യങ്ങള്‍ മനസ്സിലാക്കാന്‍ സാധാരണ പൗരന്മാര്‍ക്ക് വഴിയൊരുങ്ങി. മാത്രമല്ല, ഫലസ്ത്വീനികളെ പോലുള്ള ചില അറബ് വംശജര്‍ പെരുന്നാള്‍ പോലുള്ള സന്ദര്‍ഭങ്ങളില്‍ സദസ്സിനെ തെരഞ്ഞെടുപ്പുകളില്‍ സജീവ പങ്കാളിത്തം വഹിക്കുന്നതിന്റെ പ്രാധാന്യം പ്രത്യേകം ഓര്‍മിപ്പിക്കാറുണ്ടായിരുന്നു: ''നിങ്ങള്‍ വോട്ട് ചെയ്യുക, നിങ്ങള്‍ക്കെതിരെ വോട്ട് വീഴും മുമ്പ്.'' 
തങ്ങള്‍ ഭരണത്തിലേറിയാല്‍ അന്നേ ദിവസം അവസാനത്തെ മുസ്‌ലിമിനെയും ഇവിടെ നിന്ന് കെട്ടുകെട്ടിക്കുമെന്ന് വീമ്പിളക്കുകയായിരുന്നു വലതുപക്ഷം. പക്ഷേ മേല്‍പറഞ്ഞ തരത്തിലുള്ള ജനകീയ പ്രവര്‍ത്തനങ്ങള്‍ അത്തരം പ്രചാരണങ്ങളെ പ്രതിരോധിക്കുകയും അഭയാര്‍ഥി സമൂഹത്തിന് ആശ്വാസം പകരുന്ന ജനവിധിക്ക് വഴിയൊരുക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ അഭയാര്‍ഥികളായി എത്തിയവര്‍ക്ക് വലിയൊരു ദൗത്യം നിര്‍വഹിക്കാനുണ്ട്. നല്ലൊരു പ്രതിഛായ സൃഷ്ടിക്കാനും അങ്ങനെ തദ്ദേശീയരെ സ്വന്തം പക്ഷത്ത് നിര്‍ത്താനും അഭയാര്‍ഥി സമൂഹത്തിന് കഴിയണം. ഒറ്റപ്പെട്ടുപോ
കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കണം. തങ്ങള്‍ എത്തിച്ചേര്‍ന്ന യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെ അവിഭാജ്യ ഘടകമാകാനാവട്ടെ അവരുടെ ശ്രമം. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-32 / അസ്സജദ- (26-30)
ടി.കെ ഉബൈദ്‌