'ആമീന്‍'
വി. ഹശ്ഹാശ്, കണ്ണൂര്‍ സിറ്റി
പാല്‍മിറ
അലപ്പോ
ഗൂത
ബോസ്‌നിയ
ഫലസ്ത്വീന്‍
ബഗ്ദാദ്...
ഹേതുവെന്തന്നറിയാതെ
ചരിത്രമെന്തന്നറിയാതെ
ബദലെന്തന്നറിയാതെ....
നമുക്കിനിയും നെടു-
നീളന്‍പോസ്റ്റിന് കീഴെ
'ആമീന്‍' ടൈപ്പ് ചെയ്ത്
സായൂജ്യമടയാം.....
മയ്യിത്തുകള്‍ക്ക് പറയാനുള്ളത്
-ഷെമി യൂസുഫ്, ചാവക്കാട്-
ചിതറിത്തെറിക്കുന്ന
മാംസാവശിഷ്ടങ്ങളില്‍
ഞാനെന്റെ നിഴല്‍ കണ്ടു.
അറ്റുപോയ പ്രാണന്‍
തിരയുകയാണ് പൊന്നുപ്പമാര്‍..
ഉയിരില്ലാത്ത മാറില്‍
അമ്മിഞ്ഞ നുണയുന്ന
കുഞ്ഞിളം ചുണ്ടില്‍
രക്തഛവി...!
സിറിയ കത്തുമ്പോള്‍,
മാനവമൈത്രിയുടെ
അപ്പോസ്ത്തലന്മാര്‍
വിഷം ചീറ്റുന്നു,
അലിയും അബൂബക്കറും
കുരിശിലേറുന്നു,
ഹുസൈന്റെ
രക്തസാക്ഷ്യം കീറിമുറിക്കുന്നു!
ദീനിന്റെ കൊടിക്കൂറകളില്‍നിന്ന്
ബോംബ് പെയ്യുന്നു...
നിരത്തിവെച്ച മയ്യിത്തുകള്‍ക്ക് പറയാനുണ്ട്
വരുംനാളുകളോട്,
രക്തമുറയുന്ന
വംശഹത്യയുടെ തീരാകളങ്കം
Comments