വി.ടി അബ്ദുര്‍റഹ്മാന്‍ വല്ലപ്പുഴ
വല്ലപ്പുഴയില്‍ പ്രസ്ഥാന പ്രവര്‍ത്തനം ആരംഭിച്ച കാലം എതിര്‍പ്പുകളുടെയും വെല്ലുവിളികളുടേതുമാണ്. അക്കാലം തൊട്ടുതന്നെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു മണിയാക്ക എന്ന് വിളിക്കുന്ന വി.ടി അബ്ദുര്‍റഹ്മാന്‍. കാര്‍കുനായിരുന്ന അദ്ദേഹം വല്ലപ്പുഴ മസ്ജിദുന്നൂര്‍ സെക്രട്ടറി, പ്രാദേശിക ജമാഅത്ത് സെക്രട്ടറി എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. മതഭേദമന്യേ സമൂഹത്തിലെ നാനാതുറകളില്‍ പ്രവര്‍ത്തിക്കുന്നവരുമായി ധാരാളം വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്ന അദ്ദേഹം വല്ലപ്പുഴയിലെ പ്രസ്ഥാന രംഗത്ത് നിറസാന്നിധ്യമായിരുന്നു. കച്ചവടക്കാരും രാഷ്ട്രീയക്കാരും സാധാരണക്കാരും മുതല്‍ ചെറിയ കുട്ടികള്‍ വരെ എല്ലാവരും അദ്ദേഹത്തിന്റെ കൂട്ടുകാരായിരുന്നു. സാമൂഹിക ബന്ധങ്ങള്‍ ഊഷ്മളമാക്കുക വഴി പ്രസ്ഥാനത്തിന്റെ ജനകീയവല്‍ക്കരണം സാധ്യമാണെന്ന് അദ്ദേഹം ജീവിതം കൊണ്ട് തെളിയിക്കുകയുണ്ടായി. മുഖത്ത് വിരിയുന്ന പുഞ്ചിരിപോലും സ്വദഖയാണെന്ന പ്രവാചക വചനം അര്‍ഥപൂര്‍ണമാക്കുന്ന സമീപനമായിരുന്നു മറ്റുള്ളവരോടുള്ള അദ്ദേഹത്തിന്റെ സമ്പര്‍ക്കത്തില്‍ പ്രകടമായിരുന്നത്. ഇസ്‌ലാമിക പ്രസ്ഥാനത്തെ എതിര്‍ക്കുന്നവര്‍ പോലും അദ്ദേഹത്തെ വ്യക്തിപരമായി എതിര്‍ത്തിരുന്നില്ല. സദാസമയവും പുഞ്ചിരിക്കുന്ന മുഖവും ജനങ്ങളോടുള്ള ഊഷ്മളമായ പെരുമാറ്റവുമായിരുന്നു അതിന്റെ കാരണം.
അദ്ദേഹത്തോട് വല്ലവരും ദേഷ്യപ്പെട്ടാലും അദ്ദേഹം ആരോടെങ്കിലും ദേഷ്യപ്പെട്ടാലും മുഖത്തെ പുഞ്ചിരി മായാറില്ലായിരുന്നു. ഭാര്യ സുബൈദ സജീവ പ്രവര്‍ത്തകയാണ്. വല്ലപ്പുഴയിലെ വനിതകളുടെ പ്രസ്ഥാന പ്രവര്‍ത്തനങ്ങളുടെ കേന്ദ്രം കൂടിയാണ് അദ്ദേഹത്തിന്റെ വീട്. അല്ലാഹുവേ, പരേതനെ മഗ്ഫിറത്തും മര്‍ഹമത്തും നല്‍കി അനുഗ്രഹിക്കേണമേ-ആമീന്‍
Comments