Prabodhanm Weekly

Pages

Search

2011 നവംബര്‍ 5

എം.എസ്.എം ഇസ്‌ലാമിക് മെഡിക്കല്‍ എക്‌സിബിഷന്‍

കേരള മുസ്ലിം നവോത്ഥാന രംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ വിദ്യാര്‍ഥി ഘടകമായ എം.എസ്.എം ഫറൂഖ് കോളേജിന്റെ സമീപത്തായി സംഘടിപ്പിച്ച 'ദി മെസേജ്' ഇസ്ലാമിക് മെഡിക്കല്‍ എക്സിബിഷന്‍ ഏറെ ശ്രദ്ധേയമായി.
സൃഷ്ടിപ്പിന്റെ അത്ഭുതങ്ങളിലൂടെ അതുല്യനായ സ്രഷ്ടാവിലേക്ക് എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 17 മുതല്‍ 20 വരെ നാല് ദിവസങ്ങളിലായി നടന്ന എക്സിബിഷന്‍ വിദ്യാര്‍ഥി സാന്നിധ്യം കൊണ്ടും ഉള്ളടക്കം കൊണ്ടും ശ്രദ്ധേയമായി. എം.എസ്.എം കാലിക്കറ്റ് യൂനിവേഴ്സിറ്റി സോണിന്റെ ആഭിമുഖ്യത്തിലാണ് പരിപാടി നടന്നത്.
പ്രപഞ്ചത്തിന്റെ അനാദിയില്‍ തുടങ്ങി മനുഷ്യ സൃഷ്ടിപ്പിന്റെ വിവിധ തലങ്ങള്‍ പ്രതിപാദിച്ചുകൊണ്ട് സജ്ജീകരിച്ച എക്സിബിഷനില്‍ മനുഷ്യന്റെ ഗര്‍ഭാവസ്ഥയിലെ വിവിധ ഘട്ടങ്ങളുമാണ് ഭ്രൂണശാസ്ത്രവിഭാഗത്തില്‍ സജ്ജീകരിച്ചത്. മനുഷ്യ ശരീരത്തിലെ ആന്തരിക ബാഹ്യഅവയവങ്ങളെയും പഞ്ചേന്ദ്രിയങ്ങളെയും കുറിച്ച് വ്യക്തമാക്കുന്ന ഭാഗങ്ങളും സ്റാളുകളും രോഗം, അപകടം, മരണം തുടങ്ങിയവ വിശദമാക്കുന്ന ഭാഗങ്ങളും എക്സിബിഷന്റെ കൌതുകമായി.
നിരവധി ഭാഗങ്ങളുള്ള 10 ബ്ളോക്കുകളിലായി സജ്ജീകരിച്ച മെസ്സേജ് പവലിയനില്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചു നല്‍കാന്‍ പ്രാപ്തരായ നൂറോളം വളണ്ടിയര്‍മാരും സംശയനിവാരണത്തിനുള്ള പ്രത്യേക കൌണ്ടറുകളും പരിപാടിയെ കൂടുതല്‍ മികവുറ്റതാക്കി.
ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി എക്സിബിഷന്‍ ഉദ്ഘാടനം ചെയ്തു. ഇസ്ലാമിലെ ദൈവിക സങ്കല്‍പം എന്ന വിഷയത്തില്‍ ബാംഗ്ളൂര്‍ ഡിസ്കവര്‍ ഇസ്ലാം പ്രസിഡന്റ് ബി. ഉമര്‍ശരീഫ് വിദ്യാര്‍ഥികളുമായി സംവദിച്ചു.
എക്സിബിഷനോടനുബന്ധിച്ച് വ്യത്യസ്ത സമ്മേളനങ്ങളും സംഘടിപ്പിച്ചു. '21-ാം നൂറ്റാണ്ടിലെ കാമ്പസ്: ആധുനികതയും ധാര്‍മികതയും' എന്ന വിഷയത്തില്‍ നടന്ന സ്റുഡന്റ്സ് സമ്മിറ്റ് ഐ.എസ്.എം സംസ്ഥാന പ്രസിഡന്റ് മുജീബുര്‍റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനം ചെയ്തു. ആഷിക് ചെലവൂര്‍(എം.എസ്.എഫ്), കെ.സി അന്‍സാര്‍(എ.ഐ.എസ്.എഫ്), എസ്.കെ സജീഷ്(എസ്.എഫ്.ഐ), നഹാസ് മാള(എസ്.ഐ.ഒ), ആസിഫലി കണ്ണൂര്‍(എം.എസ്.എം) എന്നിവര്‍ പങ്കെടുത്തു.
സമന്വയത്തിന്റെ മതപാഠങ്ങള്‍ എന്ന വിഷയത്തില്‍ നടന്ന മതസൌഹാര്‍ദ സംഗമം ഡോ. ഹുസൈന്‍ മടവൂര്‍ ഉദ്ഘാടനം ചെയ്തു. ഫാദര്‍ ജോസ് ഇടപ്പള്ളി, പ്രിയദര്‍ശന്‍ ലാല്‍, ബഷീര്‍ പട്ടേല്‍താഴം എന്നിവര്‍ സംസാരിച്ചു.
'ഉടയുന്ന സ്ത്രീത്വം, ഉണരേണ്ട പരിരക്ഷ' എന്ന വിഷയത്തില്‍ നടന്ന ഗേള്‍സ് മീറ്റ് പ്രമുഖ സാമൂഹിക പ്രവര്‍ത്തകയും ചിത്രകാരിയുമായ കബിതാ മുഖോപാധ്യായ ഉദ്ഘാടനം ചെയ്തു. എം.ജി.എം സംസ്ഥാന ജനറല്‍ സെക്രട്ടറി ഷമീമ ഇസ്ലാഹിയ ഉദ്ഘാടനം ചെയ്തു.
സമാപന സമ്മേളനം കെ.ജെ.യു സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മദീനി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ പി.എം.എ ഗഫൂര്‍, അലിമദനി മൊറയൂര്‍, ജാസിര്‍ രണ്ടത്താണി എന്നിവര്‍ പ്രഭാഷണം നിര്‍വഹിച്ചു.
വ്യത്യസ്ത സെഷനുകളിലായി പ്രഫ. പി. മുഹമ്മദ് കുട്ടശ്ശേരി, ഡോ. മുസ്ത്വഫാ ഫാറൂഖി, ഹര്‍ഷിദ് മാത്തോട്ടം, ഷാക്കിറാ വാഴക്കാട് എന്നിവര്‍ സംബന്ധിച്ചു. സെയ്ത് മുഹമ്മദ് കുരുവട്ടൂര്‍, ഡോ. മുബഷിര്‍, ഖമറുദ്ദീന്‍ എളേറ്റില്‍, അഫ്സല്‍ മടവൂര്‍, നബീല്‍ പാലത്ത്, പി.പി ജിഹാദ്, അഷ്കര്‍ നിലമ്പൂര്‍, അസ്ലം കുനിയില്‍, ഷഹീര്‍ വെട്ടം എന്നിവര്‍ സംസാരിച്ചു.

Comments

Other Post

ഖുര്‍ആന്‍ ബോധനം

ഖുര്‍ആന്‍ ബോധനം