Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

പുറം കാഴ്ചകള്‍

മുംതാസ് പടമുഗള്‍

പുറം കാഴ്ചകള്‍

ദുഃഖത്തിന്റെ നിറമുള്ള 
മേഘങ്ങള്‍
ഉരുണ്ടുകൂടുന്നുണ്ട്.
എന്റെ,
അത്യാഹ്ലാദത്തിന്റെ
നിറുകയിലേക്ക്
അവള്‍ പെയ്തിറങ്ങും.
കുലം കാത്തു പോന്ന
കാരണവരും കള്ളക്കര്‍ക്കടകവും
കാലം തെറ്റിയ കണിക്കൊന്നയ്‌ക്കൊത്ത്
വേരറ്റം തേടി പൊയ്ക്കഴിഞ്ഞിരിക്കുന്നു.
ഇനി ഒഴുകിപ്പരക്കാം..
നിരതെറ്റി മടുത്ത
ശിരസ്സുടച്ച്..
ഒരു തിട്ട പോലും ബാക്കിയാക്കാതെ.  

 

ലക്ഷ്മണ രേഖ

നിരതെറ്റി പരതി നടക്കുമ്പോള്‍
അവഗണിച്ചത്
മുന്നേ കടന്നു പോയ 
മുന്‍ കരുതല്‍.
ഇന്നിപ്പോള്‍, 
വസന്തകാലങ്ങള്‍
തൂവലറ്റ് മടങ്ങി.
ചുമടും താങ്ങി
വരുന്നുണ്ടൊരു
പെരുമഴക്കാലം.
ഇനി,
അരവലിച്ച്
മുണ്ടുടുക്കണം.
എരിഞ്ഞുണങ്ങിയ
പകലിനൊടുക്കം
സ്വപ്നമുണ്ടുറങ്ങണം.
പിന്നെ, 
കടയുഴിഞ്ഞ് കൊഴിച്ച
ചാവലരിപോലെ
ആരൊക്കെയോ
ഏച്ചുകൂട്ടിയ
മുള്‍വേലിക്കപ്പുറത്തേക്ക്..

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍