Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

കരിയര്‍

സുലൈമാന്‍ ഊരകം

ഗവേഷകരാകാം (Mphil, PhD)

മാനവിക ഭാഷാ വിഷയങ്ങള്‍

  TISS

Tata Institute of Social Science-ന്റെ മുംബൈ, തുല്‍ജാപൂര്‍, ഗുവാഹത്തി, ഹൈദരാബാദ് കാമ്പസുകളില്‍ വിവിധ മാനവിക വിഷയങ്ങളില്‍ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. കൂടാതെ MA, MSc, MHA, MDH തുടങ്ങിയ ബിരുദാനന്തര ബിരുദ കോഴ്‌സുകള്‍ക്കും അപേക്ഷ സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അവസാന തീയതി നവംബര്‍ 31. www.admissions.tiss.edu

 കാലടി സംസ്‌കൃത സര്‍വകലാശാല

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ M.phil/PhD പ്രോഗ്രാമുകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഉര്‍ദു, ഇംഗ്ലീഷ്, സംസ്‌കൃതം, ട്രാന്‍സ്‌ലേഷന്‍ പഠനം, ജെന്‍ഡര്‍ സ്റ്റഡീസ്, സൈക്കോളജി, സോഷ്യോളജി, ജ്യോഗ്രഫി, ഫിലോസഫി,  ഹിന്ദി, മലയാളം, ഹിസ്റ്ററി, സോഷ്യല്‍ വര്‍ക്ക് എന്നീ വിഷയങ്ങളിലാണ് ഗവേഷണങ്ങള്‍. ഉര്‍ദു പഠനം കൊയിലാണ്ടി സെന്ററിലാണ് നടക്കുക. അവസാന തീയതി നവംബര്‍ 7. www.ssus.ac.in, www.ssusonline.org

ശാസ്ത്ര സാങ്കേതിക വിഷയങ്ങള്‍

  IISER തിരുവനന്തപുരം

ബയോളജിക്കല്‍ സയന്‍സ്, കെമിസ്ട്രി, ഫിസിക്‌സ്, മാതമാറ്റിക്‌സ്, അഗ്രികള്‍ച്ചര്‍, ഫാര്‍മസി, നഴ്‌സിംഗ് എന്നീ വിഷയങ്ങളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുള്ളില്‍ 60 ശതമാനം മാര്‍ക്കോടെ ബിരുദാനന്തര ബിരുദം നേടിയവരില്‍ നിന്ന് തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന Indian Institute of Science and Education Research ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. www.iisertvm.ac.in

  IISC ബാംഗ്ലൂര്‍

ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സില്‍ കെമിസ്ട്രി, ഫിസിക്‌സ്, കമ്പ്യൂട്ടര്‍ സയന്‍സ്, എഞ്ചിനീയറിംഗ് വിഷയങ്ങളില്‍ പി.എച്ച്.ഡിക്ക് അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ഒക്‌ടോബര്‍ 30. www.iisc.ernet.in

  JNSRC ബാംഗ്ലൂര്‍

കെമിസ്ട്രി, ഫിസിക്‌സ്, ഇവാല്വേഷന്‍ ആന്റ് ഓര്‍ഗാനിക് ബയോളജി, മോളിക്കുലര്‍ ബയോളജി, ന്യൂറോ സയന്‍സ്, ജെനറ്റിക്‌സ് എന്നീ വിഷയങ്ങളിലും അനുബന്ധ വിഷയങ്ങളിലും, എഞ്ചിനീയറിംഗിലും ഗവേഷണത്തിന്  ബംഗളുരുവിലെ ജവഹര്‍ലാല്‍ നെഹ്‌റു സെന്റര്‍ ഫോര്‍ അഡ്വാന്‍സ് സയന്റിഫിക് റിസര്‍ച്ചില്‍ അപേക്ഷിക്കാം. പി.ജിക്ക് 50 ശതമാനം മാര്‍ക്ക് മതി. www.jncasr.ac.in

ജീവശാസ്ത്ര ഗവേഷണം

  ഹൈദരാബാദ്, ഭുവനേശ്വര്‍

ജീവശാസ്ത്ര ഗവേഷണത്തില്‍ രാജ്യത്തെ സുപ്രധാന രണ്ട് സ്ഥാപനങ്ങളായ ഭുവനേശ്വറിലെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ലൈഫ് സയന്‍സും ഹൈദരാബാദിലെ സെല്ലുലാര്‍ ആന്റ് മോളിക്കുലര്‍ ബയോളജിയും ജീവശാസ്ത്രത്തിന്റെ വിവിധ രംഗങ്ങളില്‍ ഗവേഷണ ഫെലോഷിപ്പോടുകൂടിയുള്ള  ഗവേഷണത്തിന് അപേക്ഷ ആരംഭിച്ചു. CSIR/GATE/JAM എന്നീ യോഗ്യത നേടിയവര്‍ക്ക് മുന്‍ഗണനയുണ്ട്. www.ils.res.in, www.ccmb.res.in

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍