Prabodhanm Weekly

Pages

Search

2015 ഒക്ടോബര്‍ 30

അനുസ്മരണം

ഡോ. അബ്ദുര്‍റസാഖ്

പാണ്ടിക്കാട്ടെ ഇസ്‌ലാമിക പ്രസ്ഥാനത്തിന്റെ സഹായിയും സഹകാരിയും, പി.കെ.എം ഹോസ്പ്പിറ്റല്‍ ഉടമയുമായിരുന്നു ഡോ. അബ്ദുര്‍റസാഖ് (65). ഐ.എം.എ സംസ്ഥാന കമ്മിറ്റിയിലും, പ്രദേശത്തെ അഗതിമന്ദിരമായ സല്‍വ കെയര്‍ ഹോമിന്റെ വെല്‍ഫെയര്‍ കമ്മിറ്റിയിലും അംഗമായിരുന്നു. നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സയും മരുന്നും സൗജന്യമായും വിലക്കുറവിലും നല്‍കിയിരുന്ന അദ്ദേഹം ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സമയം കണ്ടെത്താറുണ്ടായിരുന്നു. മത രാഷ്ട്രീയ കക്ഷി ഭേദമന്യേ ഏവര്‍ക്കും ഉദാരമായി സംഭാവനകള്‍ നല്‍കാറുണ്ടായിരുന്നു.  പ്രദേശത്തെ സാമൂഹിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. ആകസ്മികമായുണ്ടായ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്താനും മയ്യിത്ത് നിസ്‌കരിക്കാനും മത രാഷ്ട്രീയ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങള്‍ സന്നിഹിതരായി. 

ഡോ. മുഹമ്മദ് കെ. പാണ്ടിക്കാട് 

പി.കെ കുഞ്ഞുമുഹമ്മദ്

തൃശൂര്‍ ജില്ലാ തളിക്കളം പത്താംകല്ല് പ്രദേശിക ജമാഅത്ത് പ്രസിഡന്റായിരുന്നു പോക്കാക്കില്ലത്ത് ''ഹൈദരിയ്യ''യില്‍ കുഞ്ഞുമുഹമ്മദ്. വര്‍ഷങ്ങള്‍ക്കുമുമ്പ് ബ്രെയ്ന്‍ ട്യൂമര്‍ രോഗം ബാധിച്ച് അവശനായപ്പോഴും പ്രസ്ഥാനരംഗത്ത് സജീവമായിരുന്നു. സ്‌ക്വോഡിലും, പ്രബോധന പുസ്തക വിതരണ രംഗത്തും വളരെ കണിശത പുലര്‍ത്തി. ഹല്‍ഖയിലെ ഊര്‍ജ്ജസ്വലനായ കുഞ്ഞുമുഹമ്മദ്, ജനസേവനരംഗത്ത് നാട്ടുകാരുടെ പ്രിയങ്കരനായിരുന്നു. 'തണല്‍' എന്ന പലിശ രഹിത വായ്പാ പദ്ധതി തുടങ്ങുകയും, നൂറുകണക്കിനു പാവപ്പെട്ടവരെ പലിശയുടെ നീരാളിപ്പിടുത്തത്തില്‍ നിന്ന് രക്ഷിക്കുകയും ചെയ്തിട്ടുണ്ട്. പൂത്തോക്കില്‍ മൈമൂനയാണ് ഭാര്യ. മൂന്ന് പെണ്‍മക്കളും ഒരു മകനുമുണ്ട്. 

പി.എം കാദര്‍മോന്‍, തളിക്കുളം 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-23 /അല്‍ മുഅ്മിനൂന്‍ /10-14
എ.വൈ.ആര്‍