Prabodhanm Weekly

Pages

Search

2015 ആഗസ്റ്റ്‌ 14

ജയില്‍

ദിലീപ് ഇരിങ്ങാവൂര്‍

ജയില്‍

നീതിയുടെ വാതില്‍
തുറന്നിട്ടിരിക്കുന്നു.
വാക്കിന്റെ അവസാന
ഓവറിലെ പോരാട്ടവും
കഴിഞ്ഞ് പ്രതിയും
പോലീസുകാരനും
കയറിവരുന്നു.
വീണ്ടും തടവറയ്ക്ക്
ഉള്ളില്‍ കുറ്റവാളികള്‍
ചോരപുരണ്ട കഥ പറയുന്നു.
ജയില്‍ ഭിത്തികള്‍ കഥ കേട്ട് 
എന്നിട്ട് എന്നിട്ട് എന്ന് പറഞ്ഞ്
ഉറങ്ങാതിരിക്കുന്നു.
വേതാളവും വിക്രമാദിത്യനും പോലെ.

ദിലീപ് ഇരിങ്ങാവൂര്‍

 

മലയാളം

മാവ് വെട്ടിയിട്ട് കാലമേറെയായി
തരം കിട്ടുമ്പോഴൊക്കെ നെഞ്ചുനോക്കി 
ഊക്കില്‍ ചവിട്ടുന്നുമുണ്ട്
എന്നിട്ടും ഏങ്ങിയേങ്ങി ശ്വാസം വലിച്ച്
ജീവിച്ചിരിക്കുന്നു നശിച്ച തള്ള!

രഞ്ജിത്ത് സി.പി, നടവയല്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /52-54
എ.വൈ.ആര്‍