കരിയര്‍
എഞ്ചിനീയര്‍മാര്‍ക്ക് ഐ.ഐ.ടി.യില്‍ പരിശീലനം
വിവിധ ബ്രാഞ്ചുകളില്‍ B.Tech/BE/PolyTechnic/ITI യോഗ്യത നേടിയവര്‍ക്ക് ഇന്ത്യയിലെ മുന്‍നിര ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയായ മദ്രാസ് ഐ.ഐ.ടി.യില്‍ സ്റ്റൈപെന്റോടെ തൊഴില്‍ പരിശീലനം നല്‍കുന്നു. പരിശീലന കാലയളവില്‍ ഐ.ഐ.ടി.കളില്‍ നടക്കുന്ന കാമ്പസ് റിക്രൂട്ട്‌മെന്റിലും പങ്കെടുക്കാന്‍ അവസരമുണ്ട്. അവസാന തീയതി: ആഗസ്റ്റ് 21. www.iitm.ac.in
സയന്‍സുകാര്‍ക്ക് പ്രതിഭ സ്‌കോളര്‍ഷിപ്പ്
പ്ലസ്ടുവിന് മൊത്തം 90 ശതമാനവും, സയന്‍സ് വിഷയങ്ങളില്‍ 95 ശതമാനവും മാര്‍ക്ക് നേടി ഈ വര്‍ഷം BSc ക്ക് അല്ലെങ്കില്‍ MSc (Integrated) ക്ക് ചേര്‍ന്നിട്ടുള്ളവര്‍ക്ക് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ പ്രതിഭാ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. MSc ഉള്‍പ്പെടെ അഞ്ച് വര്‍ഷത്തേക്കാണ് സ്‌കോളര്‍ഷിപ്പ്. ആദ്യവര്‍ഷം 12000, പിന്നീട് ഓരോ വര്‍ഷവും 24000, 40000, 60000 എന്നീ ക്രമത്തിലാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുക. അവസാന തീയതി: സെപ്റ്റംബര്‍ 15. 0471 2548208 www.kscste.kerala.gov.in
TWAS Fellowships
നാച്ചുറല്‍ സയന്‍സ് വിഷയങ്ങളായ Chemistry, Physics, Geology, Geophysics, Botany, Environmental Science, Ecology, Wild Life എന്നിവയില്‍ MSc ചെയ്യുന്ന വികസ്വര രാജ്യങ്ങളിലെ സമര്‍ഥരായ വിദ്യാര്‍ഥികള്‍ക്ക് The World Academy of Science ട്രെയ്‌നിംഗും, പഠനാവശ്യാര്‍ഥം സ്‌കോളര്‍ഷിപ്പും നല്‍കുന്നു. മൂന്നു മാസം മുതല്‍ 12 മാസം വരെയാണ് ട്രെയ്‌നിംഗ്. പ്രതിമാസം 300 യു.എസ് ഡോളറാണ് സ്‌കോളര്‍ഷിപ്പ്. അവസാന തീയതി ഒക്‌ടോബര്‍ 1.
വഖ്ഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പ്
MBBS, BDS, BHMS, BVMS, B.Tech തുടങ്ങിയ കോഴ്‌സുകള്‍ക്ക് ഈ വര്‍ഷം അലോട്ട്‌മെന്റ് പ്രകാരം ചേര്‍ന്നിട്ടുള്ള മുസ്‌ലിം വിദ്യാര്‍ഥികള്‍ക്ക് കേരളാ വഖ്ഫ് ബോര്‍ഡ് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അവസാന തീയതി: ഒക്‌ടോബര്‍ 30. www.keralastatewakfboard.in
ഭാഷാ പഠിതാക്കള്‍ക്ക് ട്യൂണ്‍ ഇന്‍
വിവിധ ഭാഷകള്‍ സംസാരിച്ചു പഠിക്കാനും പരിശീലിക്കാനുമായി പുതിയ സംവിധാനം നിലവില്‍ വന്നു. 144 ഭാഷകളിലായി റേഡിയോ പ്രോഗ്രാം, യൂട്യൂബ് വീഡിയോ, ന്യൂസ് എന്നിവ ലഭിക്കും. www.tunein.com
വിദൂര വിദ്യാഭ്യാസത്തിന് ചേരുമ്പോള്‍ ശ്രദ്ധിക്കേണ്ടത്
1. യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്റെ അനുമതിയുള്ള യൂനിവേഴ്‌സിറ്റിയാണോ എന്ന് പരിശോധിക്കണം. www.ugc.ac.in
2. റെഗുലര്‍ കോഴ്‌സുകളേക്കാള്‍ കുറഞ്ഞകാല പരിധിയില്‍ വിദൂര കോഴ്‌സുകള്‍ പൂര്‍ത്തീകരിക്കുന്നതാകരുത്.
3. കോഴ്‌സിന് ചേരുമ്പോള്‍ സെന്റര്‍ നിര്‍ദ്ദേശിക്കുന്ന ഫീസും യൂനിവേഴ്‌സിറ്റിയുടെ വെബ് സൈറ്റില്‍ നല്‍കിയിട്ടുള്ള ഫീസും തുല്യമാണോ എന്ന് പരിശോധിക്കുക.
4. ചേരാന്‍ പോകുന്ന കോഴ്‌സിന് ഡിസ്റ്റന്റ് എജുക്കേഷന്‍ ബ്യൂറോയുടെ അനുമതി ഉണ്ടോ എന്ന് പരിശോധിക്കണം. www.ugc.ac.in /deb/pdf/finaLlist-for-wbsite-2015-16pdf
5. ടീച്ചേഴ്‌സ് കോഴ്‌സിനാണെങ്കില്‍ നാഷ്ണല്‍ കൗണ്‍സില്‍ ഫോര്‍ ടീച്ചര്‍ എജുക്കേഷന്റെ (NCTE) അനുവാദമുള്ളതാണോ എന്ന് പരിശോധിക്കണം.
[email protected] / 9446481000
Comments