കരിയര്‍
GMAT
മാനേജ്‌മെന്റ് മേഖലയില്‍ പ്രവര്‍ത്തിക്കാനാഗ്രഹിക്കുന്നവരുടെ സ്വപ്നമാണ് വിദേശ MBA നേടുക എന്നത്. ഇതിനുള്ള പ്രധാന ചുവടുവെപ്പുകളില്‍ ഒന്നാണ് Graduate Management Aptitude Test(GMAT). ലോകത്തിലെ ഏറ്റവും മികച്ച യൂനിവേഴ്‌സിറ്റികളിലും, വികസിത രാജ്യങ്ങളിലെ പ്രധാന സ്ഥാപനങ്ങളിലും മാനേജ്‌മെന്റ് പഠനത്തിനുള്ള പ്രവേശന കടമ്പയായി GMAT അംഗീകരിച്ചിട്ടുണ്ട്. ഇന്ത്യയിലും പ്രധാന സ്ഥാപനങ്ങളില്‍ MBA പഠനത്തിനും ഗ്രാജ്വേറ്റ് മാനേജ്‌മെന്റ് അഡ്മിഷന്‍ കൗണ്‍സില്‍ നടത്തുന്ന ജി-മാറ്റ് തന്നെയാണ് പരിഗണിക്കാറുള്ളത്. പൂര്‍ണമായും ഓണ്‍ലൈന്‍ മുഖേനയുള്ള ഈ പരീക്ഷക്ക് വിദ്യാര്‍ഥികളുടെ നിലവാരം അനുസരിച്ചുള്ള ചോദ്യങ്ങള്‍ ഓണ്‍ലൈനായി ലഭിക്കും. അതിന് ഉത്തരം നല്‍കിയതിനു ശേഷമേ അടുത്ത ചോദ്യം പ്രത്യക്ഷപ്പെടുകയുള്ളൂ. ഉത്തരം നല്‍കി എന്റര്‍ ചെയ്തു കഴിഞ്ഞാല്‍ തിരുത്താനോ ഭേദഗതി ചെയ്യാനോ സാധിക്കുകയില്ല. പരീക്ഷ കഴിയുമ്പോള്‍ തന്നെ താല്‍കാലിക സ്‌കോറും ലഭിക്കും. എല്ലാ മാസവും നടത്തുന്ന GMATന് കൊച്ചിയിലെ 'രാജഗിരി കോളേജ് ഓഫ് സോഷ്യല്‍ സയന്‍സ്' കേരളത്തിലെ പരീക്ഷാ കേന്ദ്രമാണ്. ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.mba.comല്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ആദ്യപടി. പരീക്ഷയുടെ ഘടനയും വിശദാംശങ്ങളും ഈ വെബില്‍ ലഭിക്കും. വെബ്‌സൈറ്റില്‍ നിന്ന് ടെസ്റ്റ് പ്രിപ്പറേഷന്‍ സോഫ്റ്റ് വെയറും സൗജന്യമായ പഠന സാമഗ്രികളും ഡൗണ്‍ലോഡ് ചെയ്യാം. www.mba.com, +911204397830 [email protected]
സൗജന്യ ഇംഗ്ലീഷ് പഠനം(IELTS)
ഇംഗ്ലീഷ് ഭാഷാ ശേഷി പരിപോഷിപ്പിക്കുന്നതിനും അധ്യാപകരുടെ ഭാഷാ കഴിവ് ഉയര്‍ത്തുന്നതിനും, വിദേശത്ത് ഉന്നത പഠനം ലക്ഷ്യമാക്കുന്നവര്‍ക്ക് IELTS ന് തയാറെടുക്കുന്നതിനും ഉപകാരപ്പെടുന്ന ഓണ്‍ലൈന്‍ കോഴ്‌സിന് MOOCS ന്റെ സഹായത്തോടെ British Council തുടക്കമിട്ടു. ആറ് ആഴ്ചയാണ് കോഴ്‌സിന്റെ കാലാവധി. 3G മൊബൈല്‍ സംവിധാനം വഴിയും പഠിക്കാവുന്നതാണ്. www.futurelearn.com/courses/understanding-ielts
LLB
കേരളത്തിലെ നാല് ഗവണ്‍മെന്റ് കോളേജുകളിലെയും സ്വാശ്രയ കോളേജുകളിലെയും പഞ്ചവത്സര LLB പ്രോഗ്രാമുകള്‍ക്ക് +2 കാര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി: ജൂണ്‍ 15 www.cee.kerala.gov.in
ആസാദ് ഫെലോഷിപ്പ്
ആര്‍ട്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, എന്‍ജിനിയറിംഗ് ആന്റ് ടെക്‌നോളജി എന്നീ വിഷയങ്ങളില്‍ ഫുല്‍ടൈം M.Phill/Ph.D ചെയ്യുന്ന ന്യൂനപക്ഷ വിഭാഗക്കാരില്‍ നിന്ന് മൗലാനാ ആസാദ് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 25000 രൂപ വെച്ച് മൂന്നു വര്‍ഷത്തേക്കാണ് ഫെലോഷിപ്പ് ലഭിക്കുക. അവസാന തീയതി: ജൂണ്‍ 30 www.ugc.ac.in
FAEA Scholarship
ദാരിദ്ര്യ രേഖക്ക് താഴെയുള്ള പ്ലസ് ടു/ ബിരുദ ഒന്നാം വര്‍ഷത്തിന് പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് Foundation for Accademic Excellence സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. ട്യൂഷന്‍ ഫീസ്, മെയിന്റനന്‍സ്, ഹോസ്റ്റല്‍ ചെലവ് എന്നിവയും ലഭിക്കും. അവസാന തീയതി: ജൂണ്‍ 30 www.faeaindia.org
കായിക വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ്
രാജ്യത്തെ കായിക ശേഷി വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ Indian Oil Corporation സംസ്ഥാന തലത്തില്‍ 1 മുതല്‍ 15 വരെ സ്ഥാനങ്ങള്‍ നേടിയ 14 മുതല്‍ 19 വയസ്സ് വരെയുള്ള പ്രതിഭകള്‍ക്ക് മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം 9000 മുതല്‍ 14000 രൂപ വരെ സ്‌കോളര്‍ഷിപ്പ് നല്‍കുന്നു. Cricket, Hockey, Basket ball, Volleyball, Football, Badminton, Chess, Swimming, Tennis, Athletics തുടങ്ങിയ ഇനങ്ങള്‍ക്കാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. അവസാന തീയതി: ജൂണ്‍ 15 www.iocl.com/aboutus/indianoilsports.aspx
[email protected] / 9446481000
Comments