Prabodhanm Weekly

Pages

Search

2015 ജൂണ്‍ 19

പ്രബോധനം പ്രശ്‌നോത്തരി

വിശുദ്ധ റമദാനില്‍ വായനക്കാര്‍ക്കായി പ്രബോധനം വാരിക പ്രശ്‌നോത്തരി സംഘടിപ്പിക്കുകയാണ്. പ്രബോധനം 71-ാം വാള്യം (2014 മെയ് 30 മുതല്‍ 2015 മെയ് 22 വരെയുള്ള ലക്കങ്ങള്‍) മുഖ്യാവലംബമാക്കിയാണ് ചോദ്യങ്ങള്‍ തയാറാക്കിയിരിക്കുന്നത്. നാലു ലക്കങ്ങളിലായി പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്ക് ഒരുമിച്ച് ഉത്തരമെഴുതി കവറിലിട്ടാണ് അയക്കേണ്ടത്. ഓരോന്നായി അയക്കുന്നവ സ്വീകരിക്കുന്നതല്ല. ഉത്തരങ്ങള്‍ അയക്കുന്ന കവറിന് പുറത്ത് 'പ്രശ്‌നോത്തരി' എന്ന് പ്രത്യേകം എഴുതിയിരിക്കണം. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും 10 പേര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും നല്‍കുന്നതാണ്. ശരിയുത്തരമെഴുതിയ കൂടുതല്‍ പേരുണ്ടെങ്കില്‍ വിജയികളെ നറുക്കെടുപ്പിലൂടെ കണ്ടെത്തുന്നതാണ്.

ചോദ്യങ്ങള്‍

1. ഖുര്‍ആന്‍ സൂക്തത്തിന് ആയത്ത് എന്ന് പറയും. ആയത്ത് എന്ന വാക്കിന്റെ മറ്റൊരര്‍ഥം?

2. ''ഞാന്‍ പ്രവാചകന്റെ വീട്ടില്‍ പത്ത് വര്‍ഷം സേവനം ചെയ്തു. ആ കാലയളവില്‍ ഒരിക്കല്‍പോലും എന്നോട് 'ഛെ' എന്ന വാക്ക് പോലും പ്രവാചകന്‍ പറഞ്ഞിട്ടില്ല.'' ആരുടേതാണീ വാക്കുകള്‍?

3. 'ഖല്‍ബ്' എന്ന വാക്കിന്റെ അര്‍ഥമെന്താണ്?

4. 'അസ്സബ്ഉല്‍ മസാനി' (ആവര്‍ത്തിത സപ്തവാക്യം) എന്ന് ഏത് സൂറത്തിനെയാണ് വിശേഷിപ്പിക്കുന്നത്?

5. അല്‍ബഖറ, ആലുഇംറാന്‍ എന്നീ സൂറഃകള്‍ക്ക് ഒരുമിച്ച് പറയപ്പെടുന്ന വിശേഷണം എന്താണ്?

6. ''ആരാണോ നിര്‍ബന്ധ നമസ്‌കാരത്തിന് ശേഷം ................ പാരായണം ചെയ്യുന്നത്, അവന്റെ സ്വര്‍ഗപ്രവേശനത്തിന് മുന്നിലുള്ള മറ മരണം മാത്രമാകുന്നു'' (നസാഈ, ത്വബ്‌റാനി). ഖുര്‍ആനിലെ ഏത് സൂക്തത്തെക്കുറിച്ചാണ് ഈ പരാമര്‍ശം?

7. ''മരണത്തിലേക്ക് ഓടിക്കയറുന്ന ഒരാളെ ഞങ്ങള്‍ ഔദ്യോഗിക ജീവിതത്തില്‍ ഒരിക്കലും കണ്ടിട്ടില്ല.'' പരാമര്‍ശവിധേയമായ, ബംഗ്ലാദേശില്‍ തൂക്കിലേറ്റപ്പെട്ട ഈ രക്തസാക്ഷിയാര്?

8. 'ഇന്ത്യന്‍ ജനാധിപത്യത്തില്‍ നിന്ന് അറബ് രാഷ്ട്രങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ട്' എന്ന് പറഞ്ഞ, അറബ് വസന്തത്തിന്റെ ദാര്‍ശനികനായ പണ്ഡിതന്‍ ആര്?

9. ''ഓരോ ജനതക്കും പരീക്ഷണമുണ്ട്. എന്റെ ജനതയുടെ പരീക്ഷണം...............ആണ്'' (തിര്‍മിദി). എന്ത്?

10. 'തൗഹീദ് ഒരു സമഗ്രപഠനം' ആരുടെ രചനയാണ്?

11. 'സഞ്ചാരസാഹിത്യത്തിന്റെ പര്യായം' എന്നും 'അറബ് സഞ്ചാരികളുടെ രാജകുമാരന്‍' എന്നും വിശേഷിപ്പിക്കപ്പെടുന്ന വ്യക്തി?

12. 'ഇസ്‌ലാമാശ്ലേഷണം ഫാഷിസത്തിനെതിരായ എന്റെ രാഷ്ട്രീയ പ്രസ്താവന'യാണെന്ന് പ്രഖ്യാപിച്ച മുന്‍ നക്‌സല്‍ നേതാവ് ആരാണ്?

13. പീഡനമനുഭവിക്കുന്ന ഇന്ത്യന്‍ സ്ത്രീകളെക്കുറിച്ച് ബി.ബി.സി. പുറത്തിറക്കിയ ഡോക്യുമെന്ററി?

14. 1987 മെയ് 23 ന് ഉണ്ടായ ഇന്ത്യാചരിത്രത്തിലെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതകം ഏത് പേരിലാണ് അറിയപ്പെടുന്നത്?

15. ബാലറ്റ് പെട്ടിയിലൂടെ നിലവിലെ പ്രസിഡന്റിനെ തോല്‍പിക്കുന്ന ആദ്യ പ്രതിപക്ഷ നേതാവ് എന്ന സ്ഥാനമുള്ള നിലവിലെ നൈജീരിയന്‍ പ്രസിഡന്റ്?

16. 'മരുഭൂമിയിലെ സിംഹം' എന്ന് വിശേഷിപ്പിക്കപ്പെടുന്ന ലിബിയന്‍ സ്വാതന്ത്ര്യസമര സേനാനി?

17. ഉസ്മാനിയ ഖിലാഫത്തിന്റെ പിന്തുടര്‍ച്ചക്കാരന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തുര്‍ക്കി നേതാവ്?

18. നവനാസ്തികതയുടെ വക്താവും 'ദൈവ വിഭ്രാന്തി' എന്ന ഗ്രന്ഥത്തിന്റെ രചയിതാവുമായ ഗ്രന്ഥകാരന്‍?

19. മുസഫര്‍ നഗര്‍ കലാപത്തിലെ ദുരിത ബാധിതര്‍ക്കായി ജമാഅത്തെ ഇസ്‌ലാമി നിര്‍മ്മിച്ച് നല്‍കിയ കോളനിയുടെ പേര്?

20. ദാവൂദ് നബിക്ക് നല്‍കപ്പെട്ട സബൂറിന് ബൈബിളില്‍ പറയുന്ന പേരെന്താണ്?

21. മലേഷ്യയിലെ രാഷ്ട്രീയ കക്ഷിയായ 'പാസി'ന്റെ 1991 മുതല്‍ 2015 ല്‍ മരണം വരെ 'മുര്‍ശിദുല്‍ ആം' ആയ  നേതാവ്?

22. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സമിതി അധ്യക്ഷ?

23. കിണറിലെ വെള്ളവും മഴവെള്ളവും ഉദാഹരിച്ച് ഖുര്‍ആനിലെ രണ്ട് ദൈവവിശേഷണങ്ങളെ സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി തന്റെ 'ഖുര്‍ആന്‍ വായന'യില്‍ വിശദീകരിക്കുന്നുണ്ട്. ഏതാണവ?

24. ഹൈന്ദവ ധര്‍മ്മമനുസരിച്ച് അവസാനത്തെ അവതാരമായി വരുന്നതാര്?

25. ആള്‍ ഇന്ത്യ മുസ്‌ലിം മജ്‌ലിസെ മുശാവറ രൂപം കൊണ്ടതെവിടെ വെച്ച്?

 

ഉത്തരങ്ങള്‍ അയക്കേണ്ട വിലാസം:  

പ്രശ്‌നോത്തരി, പ്രബോധനം വാരിക, ഐ.എസ്.ടി. ബില്‍ഡിംഗ്, സില്‍വര്‍ ഹില്‍സ്, കോഴിക്കോട് - 673 012

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /32-34
എ.വൈ.ആര്‍