Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

ഓര്‍മകള്‍

പി.പി റഫീന

ഓര്‍മകള്‍

ഓര്‍മിച്ചെടുത്തവയെല്ലാം 
ചെപ്പിനുള്ളിലാക്കി
യടച്ചു വെച്ചു.
ഇടക്കൊരു കരച്ചില്‍
കേള്‍ക്കാറുണ്ടെങ്കിലും
ഗൗനിക്കാറില്ല.
ചെപ്പിനുള്ളിലിരുന്നു 
ശ്വാസം മുട്ടിച്ചാവട്ടെ.
മധുരമുള്ളതൊന്നും
അയവിറക്കാറില്ല. 
നുണഞ്ഞു നുണഞ്ഞ
ങ്ങനെയലിഞ്ഞു തീരും.
കയ്‌പേറിയതൊക്കെയും
ചവച്ചരക്കും.
കാഠിന്യമേറിയതോ,
എരിവുള്ളതോ ആയ
ഓര്‍മകള്‍ക്കിടക്ക്
പല്ലിരുപ്പും ഉണ്ടാകും.
എങ്കിലും ഓര്‍മകളെല്ലാം
ചെപ്പിനുള്ളിലിരുന്നു
ശ്വാസം മുട്ടി കരഞ്ഞു.
ഇന്നലെ വരെയുള്ള
ഓര്‍മ്മകള്‍..
മധുരമുള്ളതായ്
ഒന്നുമില്ല..
ഒന്ന് നുണച്ചിറക്കാന്‍
എങ്കിലും ഞാനൊരു 
അടപ്പില്ലാ ചെപ്പെ
ടുത്തു വെച്ചു.
മധുരമുള്ള ഓര്‍മ്മകള്‍
ശ്വാസം മുട്ടിച്ചാവാതിരിക്കാന്‍.
പി.പി റഫീന

രാത്രിയിലെ 
കാഴ്ചകള്‍

രാവിരുട്ടിനാല്‍ കത്തവെ
വിരഹാര്‍ദ്രമായ് ഏതോ
പക്ഷി പാടുന്നുണ്ട്.
മരങ്ങളില്‍ കാറ്റ്
പേ പിടിച്ച പോല്‍
ചങ്ങല പൊട്ടിച്ച്
ഓടി നടക്കുന്നുണ്ട്.
ഭൂമിയുടെ മിടിപ്പ്
കേട്ടു കൊണ്ടിരിക്കുന്ന
വനം ഉറങ്ങിയിട്ടില്ല.
കാലത്തിനറ്റം തേടി
പായുന്ന പുഴ
മീനിനോടെന്തോ
കിസയിലാണ്.
ആകാശത്തിന്റെ
മുടിയില്‍ വിരല്‍
തൊട്ടുനില്‍ക്കുന്ന
കടല്‍ അലര്‍ച്ച
നിര്‍ത്തിയിട്ടില്ല.
ഓരോ അംഗവും
വാക്കിന്റെ കത്തി
എറിഞ്ഞ് കൊള്ളിച്ച്
മത്സരിക്കുന്നത്
കണ്ട വീട് ഉറക്കം
കെട്ട് കിടക്കുന്നു.
ദിലീപ്, വെളിനല്ലൂര്‍

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍