Prabodhanm Weekly

Pages

Search

2015 ജൂണ്‍ 12

കരിയര്‍

സുലൈമാന്‍ ഊരകം

സിവില്‍ സര്‍വീസ് സമയമായി. ഡിഗ്രിക്കാര്‍ക്ക് അപേക്ഷിക്കാം

രാജ്യത്തെ ഉദ്യോഗസ്ഥ തസ്തികകളിലെ ഉന്നത പോസ്റ്റുകളായ ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ് തുടങ്ങിയ 24 സിവില്‍ സര്‍വീസ് കേഡറുകളിലെ നിയമനത്തിനായി യൂനിയന്‍ പബ്ലിക് സര്‍വീസ് കമീഷന്‍ നടത്തുന്ന സിവില്‍ സര്‍വീസ് പരീക്ഷക്ക് എല്ലാ ബിരുദധാരികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 2015 ആഗസ്റ്റ് 23-നാണ് പ്രിലിമിനറി പരീക്ഷ നടത്തപ്പെടുന്നത്. കോഴിക്കോട്ടും കൊച്ചിയിലും തിരുവനന്തപുരത്തും പരീക്ഷ എഴുതാം. 32 വയസ്സ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. സംവരണ വിഭാഗക്കാര്‍ക്ക് പ്രായത്തില്‍ ഇളവുണ്ട്. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. മാര്‍ക്കിന്റെ ശതമാനം പ്രശ്‌നമല്ല. ഈ വര്‍ഷം ഫൈനല്‍ ബിരുദം എഴുതുന്നവര്‍ക്കും അപേക്ഷിക്കാം. പാര്‍ട്ട് I പൂര്‍ത്തിയാക്കിയതിന് ശേഷം അപേക്ഷാ ഫീസായി 100 രൂപ അടച്ച ശേഷം മാത്രമേ പാര്‍ട്ട് II പൂര്‍ത്തീകരിക്കാനാവൂ. പാര്‍ട്ട് II പൂര്‍ത്തീകരിച്ച് പ്രിന്റ് എടുക്കുന്നതോടെയാണ് അപേക്ഷ പൂര്‍ണമാവുക. പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതിനു ശേഷം മെയിന്‍ പരീക്ഷക്ക് അര്‍ഹരായവര്‍ വീണ്ടും അപേക്ഷ സമര്‍പ്പിക്കണം. 2015 ഡിസംബറിലായിരിക്കും മെയിന്‍ പരീക്ഷ. 200 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷക്ക് ഉണ്ടാവുക. രണ്ട് മണിക്കൂര്‍ വീതമായിരിക്കും ഒബ്ജക്ടീവ് രീതിയിലുള്ള ഓരോ പരീക്ഷയും. പ്രിലിയുടെ വിശദമായ സിലബസ് വെബ് സൈറ്റിലുണ്ട്. ഇതോടൊപ്പം Indian Forest Service-നും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. Botany, Physics, Maths, Statistics, Chemistry, Veterinary Science, Geology, Agriculture, Wildlife, Forestry എന്നിവയില്‍ ഏതെങ്കിലും ബിരുദമുള്ളഴര്‍ക്ക് ഐ.എഫ്.എസിനും അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 19. www.upsconline.nic.in. 8547626183

സിവില്‍ സര്‍വീസ് പഠനം കേരളത്തില്‍

Centre for Continuing Education-നു കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള സിവില്‍ സര്‍വീസ് അക്കാദമിയുടെ കീഴിലുള്ള എല്ലാ സെന്ററുകളിലും പ്രിലിമിനറി പരീക്ഷക്ക് വിദഗ്ധരുടെ കീഴില്‍ മികച്ച പരിശീലനം നല്‍കുന്നുണ്ട്. തിരുവനന്തപുരം 04712311654, 2313065, പാലാ 04912302780, 9447809721, പാലക്കാട് 04912576100, പൊന്നാനി 04942665489, കോഴിക്കോട് 04952386400. ഇതു കൂടാതെ സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന Coaching Centre for Muslim youth-ന്റെ വിവിധ കേന്ദ്രങ്ങളിലും പരിശീലനം നല്‍കും. 80 ശതമാനം മുസ്‌ലിം വിദ്യാര്‍ഥികള്‍ക്കായിരിക്കും സംവരണം. 04712337376, 9447034147.

കേരളത്തിന് പുറത്ത് 

ഹൈദരാബാദിലെ മൗലാനാ ആസാദ് നാഷ്‌നല്‍ ഉര്‍ദു യൂനിവേഴ്‌സിറ്റിയുടെ Competetion Exam Centre www.manuu.ac.in, ബംഗളൂരു മുസ്‌ലിം ഫൗണ്ടേഷനു കീഴില്‍ സ്‌കോളര്‍ഷിപ്പോടെ  പരിശീലനം നല്‍കുന്നു. 08050889585. ദല്‍ഹിയിലെ ഹംദര്‍ദ് സര്‍വകലാശാലയുടെ കീഴിലുള്ള സിവില്‍ സര്‍വീസ് അക്കാദമി രാജ്യത്തെ മികച്ച കോച്ചിംഗ് സെന്ററുകളില്‍ ഒന്നാണ്. 07738163825. www.jamiahamdard.edu.

ഓണ്‍ലൈന്‍ പഠനം

സിവില്‍ സര്‍വീസ് പ്രിലി, മെയിന്‍ പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും ഇതര മത്സര പരീക്ഷകള്‍ക്കും എല്ലായ്‌പ്പോഴും ഉപകാരപ്പെടുന്ന, മൊബൈല്‍ വഴിയും പഠിക്കാന്‍ സൗകര്യപ്പെടുന്ന ചില വെബ്‌സൈറ്റുകള്‍:  www.finmin.nic.in, www.ksgindia.com, www.civilserviceindia.com, www.moef.nic.in www.orthopedia.in, 

[email protected]  / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /29-31
എ.വൈ.ആര്‍