Prabodhanm Weekly

Pages

Search

2015 മെയ്‌ 29

കരിയര്‍

അമേരിക്കയില്‍ പി.ജി പഠനത്തിനായി GRE

അമേരിക്കയിലെ 2300 യൂണിവേഴ്‌സിറ്റികളില്‍ ബിരുദാനന്തര ബിരുദ പഠനത്തിന് പ്രവേശനം നേടുന്നതിനുള്ള പ്രധാന യോഗ്യതാ നിര്‍ണ്ണയ പരീക്ഷയാണ് തികച്ചും ഓണ്‍ലൈനായി നടത്തുന്ന Graduate Record Exam(GRE) ഇതിനോടൊപ്പം TOFEL/IELTS നേടുകയും വേണം. Verbal, Mathematical and Analytical എന്നീ മേഖലകളില്‍ നിന്നായിരിക്കും ചോദ്യങ്ങള്‍. ടെസ്റ്റ് നടത്തുന്ന ഏജന്‍സികള്‍ വിദ്യാര്‍ഥികള്‍ തെരഞ്ഞെടുക്കുന്ന യൂണിവേഴ്‌സിറ്റികളിലേക്ക് മാര്‍ക്കുകള്‍ അയച്ചു കൊടുക്കും. മൂന്നര മണിക്കൂറാണ് ആറു ഘട്ടങ്ങളിലായുള്ള പുതുക്കിയ മാതൃകയിലുള്ള GRE യുടെ സമയം: www.ipem.org, takethegre.com/pre  PGRE വെബില്‍ നിന്ന് GRE യുടെ പൂര്‍ണ്ണ രൂപം അടങ്ങിയ ബുള്ളറ്റിന്‍ ഡൗണ്‍ലോഡ് ചെയ്യാം. GRE (Subject) ടെസ്റ്റ് വേറെ ചില വിഷയങ്ങള്‍ക്കും നടത്തുന്നുണ്ട്. അവ Bio-Chemistry,  (Cell and Molecular Biology) Biology, Chemistry, Computer Science, Maths, Physics എന്നീ വിഷയങ്ങള്‍ക്കും English Literature, Psychology  എന്നീ വിഷയങ്ങള്‍ക്കും മാത്രമായി GRE വേറെത്തന്നെ നടത്തുന്നുണ്ട്. GRE എന്ന ഫേസ്ബുക്ക് ലിങ്ക് മറ്റു വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തുന്നതിനും POWERPEP-11 എന്ന സോഫ്റ്റ് വെയര്‍ സ്വയം തയ്യാറെടുക്കുന്നതിനും സഹായകമാകും. വര്‍ഷത്തില്‍ അഞ്ച് തവണ നടത്തുന്ന ഈ പരീക്ഷക്ക് കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ എഴുതാന്‍ സൗകര്യമുണ്ട്. എന്നാല്‍ GRE(Subject)നു ബാംഗ്ലൂര്‍ മാത്രമാണ് ഇന്ത്യയിലെ ഏക സെന്റര്‍. ഏകദേശം 7000 ഇന്ത്യന്‍ രൂപയാണ് ടെസ്റ്റ് ഫീസ്. www.ets.org/gre, www.prometric.com, +911244147700

വിദ്യാഭ്യാസ വിഷയങ്ങളില്‍ PhD

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനു കീഴില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന National University of Educational Planning and Administration (NUEPA) വിവിധ വിദ്യാഭ്യാസ വിഷയങ്ങളിലെ ഗവേഷണത്തിന് അപേക്ഷ ക്ഷണിച്ചു. Educational Planning, Educational Administration, Educational Policy, Educational Finance, School Education, Professional Education, Comparative Education എന്നീ മേഖലകളിലാണ് ഗവേഷണാവസരം. അഞ്ച് വര്‍ഷ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പാര്‍ട്ടൈം ഗവേഷണത്തിനും അവസരമുണ്ട്. www.nuepa.org

തിരുവനന്തപുരത്തു പൈലറ്റ് പരിശീലനം

തിരുവനന്തപുരത്തു കേരള സര്‍ക്കാര്‍ സ്ഥാപനമായ രാജീവ്ഗാന്ധി അക്കാദമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ 2015-16 അധ്യയന വര്‍ഷത്തിലെ കൊമേഴ്‌സ്യല്‍ പൈലറ്റ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 17 വയസ്സ് തികഞ്ഞ, പ്ലസ് ടു സയന്‍സില്‍ 55 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. 697000 രൂപ അഡ്മിഷന്‍ സമയത്ത് നല്‍കണം. സംവരണ വിഭാഗക്കാര്‍ക്ക് ഇളവുണ്ട്. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. അവസാന തിയ്യതി ജൂണ്‍ 1

www.rajivgandhiacademyforaviationtechnology.org

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /26, 27
എ.വൈ.ആര്‍