Prabodhanm Weekly

Pages

Search

2015 മെയ്‌ 22

എം.ഐ അബ്ദുല്‍ അസീസ് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍

വാര്‍ത്ത

കോഴിക്കോട്: ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പുതിയ അമീറായി എം.ഐ അബ്ദുല്‍ അസീസിനെ സംഘടനയുടെ അഖിലേന്ത്യാ അധ്യക്ഷന്‍ മുഹമ്മദ് ജലാലുദ്ദീന്‍ ഉമരി നിയമിച്ചു. 2015-'19 പ്രവര്‍ത്തന കാലയളവിലേക്കാണ് നിയമനം. സംസ്ഥാനത്തെ പാര്‍ട്ടി അംഗങ്ങളുടെയും സംസ്ഥാന കൂടിയാലോചനാ സമിതി(മജ്‌ലിസ് ശൂറ)യുടെയും അഭിപ്രായമാരാഞ്ഞ ശേഷമാണ് അബ്ദുല്‍ അസീസിനെ അമീറായി നിശ്ചയിച്ചത്. 

നിലവില്‍ സംഘടനയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. 1994 മുതല്‍ സംസ്ഥാന കൂടിയാലോചന സമിതി അംഗവും കേന്ദ്ര പ്രതിനിധി സഭാംഗവുമാണ് 54കാരനായ അബ്ദുല്‍ അസീസ്. ജില്ലാ നാസിം, മേഖലാ നാസിം, അസിസ്റ്റന്റ് അമീര്‍ എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. എസ്.ഐ.ഒ വിലൂടെയാണ് സംഘടനാ പ്രവര്‍ത്തന രംഗത്തേക്ക് കടന്നുവരുന്നത്. എസ്.ഐ.ഒ സംസ്ഥാന പ്രസിഡന്റായിരുന്ന അബ്ദുല്‍ അസീസ് വാഗ്മിയും പണ്ഡിതനുമാണ്. 1990-ല്‍ ജമാഅത്ത് അംഗമായി. നിലമ്പൂര്‍ നാരോക്കാവ് സ്വദേശിയായ അദ്ദേഹം തിരൂര്‍ക്കാട് ഇലാഹിയ കോളജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കി. ശാന്തപുരം അല്‍ജാമിഅ അല്‍ ഇസ്‌ലാമിയ ഉന്നതാധികാര സമിതി പ്രസിഡന്റ്, മജ്‌ലിസുത്തഅ്‌ലീമുല്‍ ഇസ്‌ലാമി ചെയര്‍മാന്‍, ശാന്തപുരം മഹല്ല് ഖാദി എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ശഹര്‍ബാനാണ് ഭാര്യ. അഞ്ചുമക്കളുണ്ട്. 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍