Prabodhanm Weekly

Pages

Search

2015 മെയ്‌ 22

ഇരുട്ടില്‍

ദിലീപ്

ഇരുട്ടില്‍

ഒച്ച കൊണ്ട് കത്തിയ
വീടും വിശപ്പുകൊണ്ട്
കത്തിയ ഉടലും
എന്റെ ഉറക്കത്തിന്റെ
പക്ഷിയെ പേടിപ്പിക്കുന്നു.
ഒറ്റപ്പെട്ടുപോയവനെ
പണയം വെച്ച് ഇരുട്ടില്‍
ചങ്ങലയ്ക്കിട്ടും ചാട്ടവാര്‍
അടിച്ചും നടത്തുന്നത്
കാണാന്‍ വയ്യാത്തതിനാല്‍
ഞാനെന്റെ കണ്ണ്
കുത്തി പൊട്ടിച്ചു.
ബെഞ്ചമിന്‍ മൊളോയ്‌സ്,
നാദിന്‍ ഗോഡിമര്‍,
വോള്‍സോയിങ്ക, മണ്ടേല
ഒക്കെ ഇരുട്ടില്‍ നിന്നു
വന്ന് കാഴ്ച തിരിച്ചുതരുന്നു.

ദിലീപ്

വസന്തം

പറിച്ചുകളഞ്ഞത് 
തൈകളായിരിക്കാം.
പക്ഷേ,
നശിപ്പിച്ചു വിട്ടത്
വസന്തത്തെ.

കെ.കെ സഫീറാ ബാനു

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /25
എ.വൈ.ആര്‍