കരിയര്‍
UGC ഫെലോഷിപ്പ്
ഗവേഷകര്‍ക്കായി യൂനിവേഴ്‌സിറ്റി ഗ്രാന്റ് കമീഷന്‍ നല്‍കുന്ന വിവിധ ഫെലോഷിപ്പുകളായ എമിററ്റ്‌സ് ഫെലോഷിപ്പ്, റിസര്‍ച്ച് അവാര്‍ഡ്, വനിതകള്‍ക്കുള്ള പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ്, സാമൂഹിക ശാസ്ത്ര പഠനത്തിന് ഒറ്റ പെണ്‍കുട്ടിക്കുള്ള വിവേകാനന്ദ ഫെലോഷിപ്പ്, ഭാഷാ മാനവിക വിഷയങ്ങളില്‍ ഡോ. എസ് രാധാകൃഷ്ണന്‍ പോസ്റ്റ് ഡോക്ടറല്‍ ഫെലോഷിപ്പ് എന്നിവക്ക് മേയ് 31 വരെ അപേക്ഷിക്കാം. www.ugc.ac.in
എഞ്ചിനീയറിംഗ് ഗവേഷണത്തിന് സഹായം
എഞ്ചിനീയറിംഗ് മുഴു സമയ ഗവേഷണത്തിന് കേരള സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ധനസഹായം നല്‍കുന്നു. B.Tech-ന് അറുപത് ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂണ്‍ 5. www.cerd.cet.ac.in
ഗവേഷകര്‍ക്കായി നെഹ്‌റു ഫണ്ട്
Indian Histroy, Civilization, Sociology, Religion Study, Culture, Economics, Geography, Philosophy, Ecology and Environment തുടങ്ങിയ വിഷയങ്ങളില്‍ മുഴുസമയ ഗവേഷണം നടത്തുന്നവര്‍ക്കായി രണ്ട് വര്‍ഷത്തേക്ക് ജവഹര്‍ലാല്‍ നെഹ്‌റു മെമ്മോറിയല്‍ ഫണ്ടിന് അപേക്ഷിക്കാം. അവസാന തീയതി മെയ് 31. www.jnmf.in
പ്രവാസി പ്ലസ്ടുകാര്‍ക്ക് NITയില്‍ B.Tech
വിദേശ ഇന്ത്യക്കാര്‍ക്ക് പ്രവേശന പരീക്ഷ ഇല്ലാതെ National Institute of Technology(NIT) Indian Institute of Information Technolgy (IIIT) തുടങ്ങിയ മികച്ച മുപ്പതില്‍ പരം സ്ഥാപനങ്ങളില്‍ എഞ്ചിനീയറിംഗില്‍ ബിരുദ പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം. +1, +2 വിദേശത്ത് പഠിച്ചവരായിരിക്കണം. പ്ലസ്ടുവിന് പുറമെ സാറ്റ് സബ്ജക്ട് ടെസ്റ്റില്‍ നിശ്ചിത തോതില്‍ സ്‌കോര്‍ നേടണം. അവസാന തീയതി ജൂണ്‍ 1. www.dasanit.org +911412713164
പെട്രോളിയം പഠനത്തില്‍ B.Tech
ഗുജറാത്തിലെ ഗാന്ധിനഗര്‍ ആസ്ഥാനമായുള്ള പണ്ഡിറ്റ് ദീന്‍ ദയാല്‍ പെട്രോളിയം യൂനിവേഴ്‌സിറ്റി(പി.ഡി.പി.യു)യില്‍ ബി.ടെക് കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം. അമ്പത് ശതമാനം അഖിലേന്ത്യാ ക്വാട്ടയിലേക്കും ജെ.ഇ.ഇ (മെയിന്‍) റാങ്ക് ലിസ്റ്റിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. മറ്റു സീറ്റിലേക്ക് മെയ് 23-ന് നടക്കുന്ന പ്രവേശന പരീക്ഷയിലൂടെയും. ഇലക്ട്രിക്കല്‍, മെക്കാനിക്കല്‍ ഇന്‍ഡസ്ട്രിയല്‍, കെമിക്കല്‍, സിവില്‍ എഞ്ചിനീയറിംഗ് എന്നീ ബ്രാഞ്ചുകളിലും ബി.ടെക് നല്‍കുന്നുണ്ട്. അവസാന തീയതി ജൂണ്‍ 25. www.pdpu.ac.in
ജാമിഅ ഹംദര്‍ദില്‍ MBBS/BUMS
ദല്‍ഹിയിലെ കല്‍പിത സര്‍വകലാശാലയായ ജാമിഅ ഹംദര്‍ദ് യൂനിവേഴ്‌സിറ്റി MBBS/BUMS/B.Tech/ പാരാ മെഡിക്കല്‍ തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ 15. www.jamiahamdard.ac.in, 07503575767, 09447533015
ബാലാജിയില്‍ MBBS
പോണ്ടിച്ചേരിയിലെ കല്‍പിത സര്‍വകലാശാല പദവിയുള്ള ശ്രീബാലാജി വിദ്യാപീഠില്‍ MBBS/BDS/ Nursing പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം. ജൂണ്‍ 14-ന് പോണ്ടിച്ചേരി, ചെന്നൈ, ബംഗളൂരു, കൊല്‍ക്കത്ത എന്നിവിടങ്ങളിലാണ് പ്രവേശന പരീക്ഷ. www.sbvu.ac.in
ജാദവ്പൂരില്‍ MBBS
കൊല്‍ക്കത്തയിലെ ജാദവ്പൂരിലെ കെ.പി.സി മെഡിക്കല്‍ കോളേജ് ആന്റ് ഹോസ്പിറ്റലിലെ MBBS പ്രവേശനത്തിനുള്ള പൊതു പ്രവേശന പരീക്ഷ ജൂണ്‍ 7-ന് നടക്കും. അവസാന തീയതി മെയ് 22. www.kpcmedicalcollege.org
[email protected] / 9446481000
Comments