Prabodhanm Weekly

Pages

Search

2015 മെയ്‌ 08

ഇരകളുടെ യാത്രകള്‍ യാത്രകളെപ്പോഴും

റഹ്മാന്‍ ചോറ്റൂര്‍

ഇരകളുടെ യാത്രകള്‍
യാത്രകളെപ്പോഴും

 

സുഖകരമായിക്കൊള്ളണമെന്നില്ല
പ്രത്യേകിച്ചും ഇരയാക്കപ്പെട്ടവന്...
ഇനിയും താണ്ടാനുള്ള
അവന്റെ ദൂരങ്ങള്‍
ഒടുക്കത്തെയൊരു
പരക്കം പാച്ചിലില്‍
ഒതുങ്ങാന്‍ മാത്രം ശേഷിക്കുന്നത്!
യാത്രകള്‍ക്കെപ്പോഴും
ആദിമ കണ്ടുപിടുത്തമായ
ചക്രങ്ങളും
ഇന്നത്തെ തുച്ഛ-
ക്കണ്ണീര്‍ച്ചാലുകളില്‍ നിന്നും
ഉരുവം കൊള്ളുന്ന
റോഡുകളും
മാത്രം മതിയാകുമോ!
അതിനു വഴികാണിക്കാന്‍
ഹൃദയം തുറക്കുമ്പോള്‍
പ്രസരിക്കുന്ന നേരിന്റെ,
അനുതാപത്തിന്റെ
യഥാര്‍ഥ പങ്കുവെക്കലിന്റെ
ഒരു വജ്രവെളിച്ചം കൂടി
വേണ്ടതില്ലേ!
അതോ, ഹൃദയമില്ലാത്ത
ബി.ഓ.ടി ചുങ്കക്കാരന്റെയും
സില്‍ബന്തികളുടെയും
ദൃശ്യാദൃശ്യമായ
ക്യാഷ് കൗണ്ടറുകള്‍ തുറന്നുവെച്ചാല്‍
മാത്രം മതിയാകുമോ?
പ്രിയ യാത്രക്കാരാ...
ദൈവത്തിന്റെയീ സ്വന്തം നാട്ടില്‍
ഇനിയെനിക്ക് ബാക്കിയായ
ഒരു പിടി മണ്ണില്‍
യാത്രകള്‍ക്കൊരാശ്വാസമേകാന്‍
ഒരു ശൗച്യാലയം പണിയുന്നു ഞാന്‍,
ഏതു തിരക്കുകാരനും
അത്യാവശ്യത്തിനുപകരിക്കും!!
യാത്രക്കാരാ... ഇനി...
ആലംബമറ്റയീ ഇരയുടെ
അവസാനയാത്ര തുടങ്ങുകയാണ്
എന്റെയാത്മാവിന്‍ പാതയിലേക്കിറങ്ങി നില്‍ക്കട്ടെ ഞാന്‍... 
ചില്ലിക്കാശ് ടോളില്ലാത്ത
'സ്വിറാത്തുല്‍ മുസ്തഖീമി'*-
ലെത്തുമ്പോള്‍...
നിന്നെ ഞാനോര്‍ക്കും
പ്രാര്‍ഥനകള്‍
എന്നോടൊത്തുണ്ടാവുമല്ലോ? 

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍