Prabodhanm Weekly

Pages

Search

2015 മെയ്‌ 08

കരിയര്‍

സുലൈമാന്‍ ഊരകം

അമേരിക്കയില്‍ പഠിക്കാനായി ACT, SAT

അക്കാദമിക സൗകര്യങ്ങളാലും പ്രഗത്ഭരായ അധ്യാപകരുടെ സാന്നിധ്യത്താലും ലോകോത്തര സര്‍വകലാശാലകളുള്ള രാജ്യമാണ് അമേരിക്ക. ലോകത്തെ ഏറ്റവും മികച്ച 200 യൂനിവേഴ്‌സിറ്റികളില്‍ 76-ഉം അമേരിക്കയിലാണ്. അതുകൊണ്ടുതന്നെ ലോക നിലവാരത്തിലേക്ക് ഉയരാന്‍ ആഗ്രഹിക്കുന്ന ഓരോ വിദ്യാര്‍ഥിക്കും മുമ്പില്‍ അവസരങ്ങളുടെ ഒട്ടേറെ വാതായനങ്ങള്‍ തുറന്നിട്ടിരിക്കുകയാണ് അമേരിക്ക. പ്ലസ്ടു പഠനം കഴിഞ്ഞ ശരാശരി ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് ഇവിടത്തെ മികച്ച സര്‍വകലാശാലകളില്‍ പ്രവേശനം ലഭിക്കും. തുടക്കത്തില്‍ പഠന ചെലവ് ഭാരമേറിയതാണെങ്കിലും മിടുക്കരെ സംബന്ധിച്ചേടത്തോളം അത് പ്രശ്‌നമല്ല. ആദ്യ സെമസ്റ്റര്‍ കഴിഞ്ഞാല്‍ നിശ്ചിത സമയം ജോലി ചെയ്യാനുള്ള അനുമതി ലഭിക്കും. പഠനത്തില്‍ നിലവാരം പുലര്‍ത്തിയാല്‍ ഗവേഷകരായ അധ്യാപകരോടൊപ്പം നല്ല ഫണ്ടിങ്ങോടെ സഹായിയായി കൂടാം. അല്ലെങ്കില്‍ ബാച്ചിലേഴ്‌സ് ടേം പ്രോജക്ടില്‍ പങ്കാളിയാകാം. 

അമേരിക്കന്‍ യൂനിവേഴ്‌സിറ്റികളിലും കോളേജുകളിലും പ്രവേശനം നേടാന്‍ വിദേശ വിദ്യാര്‍ഥികള്‍ ആദ്യം ചെയ്യേണ്ടത് തുല്യതാ പരീക്ഷ പാസ്സാവുകയാണ്. ഇന്ത്യയിലേതുപോലെ ഏതെങ്കിലും ഒരു പരീക്ഷ നിര്‍ണായകമാക്കുന്ന സമ്പ്രദായമല്ല ഇവിടെയുള്ളത്. വിവിധ തുല്യതാ പരീക്ഷകളുടെ ഫലം വിലയിരുത്തിയ ശേഷമാണ് അമേരിക്കന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വിദ്യാര്‍ഥികളെ തെരഞ്ഞെടുക്കുന്നത്. The American College Test(ACT), The Scholastic Aptitude Test(SAT), SAT (Subject) എന്നിവയൊക്കെയാണ് തുല്യതാ പരീക്ഷകള്‍. SAT (Subject) ഇരുപത് വിഷയങ്ങളിലേക്കുള്ള പ്രവേശനത്തിനാണ് നടത്തുന്നത്. കൂടാതെ മെഡിക്കല്‍ പ്രവേശനത്തിനായി MCAT, ദന്ത(Dental) വിഭാഗ പഠനത്തിനായി DAT, കണ്ണ് വിഭാഗ പഠനത്തിനായി OAT (Optometry), നിയമ പഠനത്തിനായി LSAT എന്നീ പ്രവേശന പരീക്ഷകള്‍ വേറെയും നടത്തുന്നുണ്ട്. തുല്യതാ പരീക്ഷയുടെ കാര്യത്തില്‍ പല കോളേജുകളും വിഭിന്ന മാനദണ്ഡങ്ങളാണ് സ്വീകരിക്കുന്നത്. ചില സ്ഥാപനങ്ങള്‍ ACT, മറ്റു ചില സ്ഥാപനങ്ങള്‍ SAT ആണ് പരിഗണിക്കുന്നത്. ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, റീഡിംഗ്, സയന്‍സ്, റൈറ്റിംഗ് എന്നീ വിഭാഗങ്ങളിലാണ് ഈ ടെസ്റ്റുകളുടെ സിലബസ്. ഇവ കൂടാതെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം അളക്കുന്നതിന് TOEFL/IELTS എന്നീ ടെസ്റ്റുകളുടെ സ്‌കോറിംഗും പരിഗണിക്കപ്പെടും. ഈ ടെസ്റ്റുകള്‍ക്കെല്ലാം തയാറെടുക്കുന്നതിന് സൗജന്യ പരിശീലനം നല്‍കുന്ന നിരവധി വെബ് സൈറ്റുകളുണ്ട്. കൂടാതെ യുനൈറ്റഡ് സ്റ്റേറ്റ്‌സ് - ഇന്ത്യാ എജുക്കേഷണല്‍ ഫൗണ്ടേഷന്റെ ന്യൂദല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, മുംബൈ കേന്ദ്രങ്ങള്‍ വഴി ഇതിനുള്ള സഹായങ്ങള്‍ ലഭിക്കും. ചില കേന്ദ്രങ്ങളില്‍ പരീക്ഷാ പരിശീലനവും കോഴ്‌സ് മെറ്റീരിയലുകളും ലഭിക്കും. കൊച്ചിയിലെ സേക്രഡ് ഹാര്‍ട്ട് കോളേജ് കേരളത്തിലെ ഏക ടെസ്റ്റ് സെന്ററാണ്. 51 യു.എസ് ഡോളറാണ് ഫീസ്. വര്‍ഷത്തില്‍ ആറ് തവണയാണ് ഇവ നടത്തുന്നത്. +911142090909/23328944. Toll Free No: 1800 103 1231. [email protected]

Summer Accounting Course 

വാണിജ്യ, വ്യവസായ രംഗത്ത് പ്രവര്‍ത്തിക്കുന്ന ബിരുദധാരികള്‍ക്കായി London School of Economics and Political Science പതിനെട്ടാമത്തെ സമ്മര്‍ അക്കൗണ്ടിംഗ് കോഴ്‌സ് പരിശീലനം നല്‍കുന്നു. അക്കൗണ്ടിംഗ് രംഗത്തെ നൂതന മാറ്റങ്ങളും അന്താരാഷ്ട്ര നിലവാരവും ഉള്ളതാണ്  സിലബസ്. Financial Control, Managerial Accounting എന്നിവയാണ് വിഷയങ്ങള്‍. ദല്‍ഹിയിലെ എല്‍.എസ്.ഇ സെന്ററിലായിരിക്കും കോഴ്‌സ്. അവസാന തീയതി മെയ് 29. www.ise.ac.uk

സുലൈമാന്‍ ഊരകം / 9446481000

Comments

Other Post

ഖുര്‍ആന്‍ ബോധനം

സൂറ-22 /അല്‍ഹജ്ജ് /18
എ.വൈ.ആര്‍